ഡിപ്ലോമക്കാര്‍ക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസാകാം
സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​ക്കാ​ര്‍/​പൊ​തു​മേ​ഖ​ലാ/​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ടെ​ക്നീ​ഷ്യ​ന്‍ അ​പ്ര​ന്‍റീസു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ചെ​ന്നൈ​യി​ലെ ദ​ക്ഷി​ണ മേ​ഖ​ലാ ബോ​ര്‍​ഡ് ഓ​ഫ് അ​പ്ര​ന്‍റീസ്ഷി​പ്പ് ട്രെ​യിനി​ംഗും സം​സ്ഥാ​ന സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ക​ള​മ​ശേരി​യി​ലെ സൂ​പ്പ​ര്‍​വൈ​സ​റി ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍ററും സം​യു​ക്ത​മാ​യി ക​ള​മ​ശേരി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ളജി​ല്‍ 15ന് ​വാ​ക് ഇ​ന്‍​ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. ഏ​ക​ദേ​ശം 1000 ഒ​ഴി​വു​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.

പോ​ളി ​ടെ​ക്നി​ക് ഡിപ്ലോമ നേ​ടി മൂ​ന്നു വ​ര്‍​ഷം ക​ഴി​യാ​ത്ത​വ​ര്‍​ക്കും അ​പ്ര​ന്‍റീ​സ് ആ​ക്ട് പ്ര​കാ​രം പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​ര്‍​ക്കും ഇ​ന്‍റര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാം. സൂ​പ്പ​ര്‍​വൈ​സ​റി ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കാ​ണ് ഇ​ന്‍റർവ്യൂ​വി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 3542 രൂ​പ​യാ​ണ് കു​റ​ഞ്ഞ പ്ര​തി​മാ​സ സ്റ്റൈ​പ്പ​ൻഡ്. ട്രെ​യീനിംഗിനു ശേ​ഷം കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് ന​ല്‍​കു​ന്ന പ്രൊ​ഫി​ഷ്യ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ തൊ​ഴി​ല്‍ പ​രി​ച​യ​മാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ട്രെ​യിനിംഗ് കാ​ല​ത്തു​ള്ള പ്രാ​വീ​ണ്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ല സ്ഥാ​പ​ന​ങ്ങ​ളും സ്ഥി​രം ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്നു. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും മാ​ര്‍​ക്ക്‌ലിസ്റ്റു​ക​ളു​ടെ​യും ഒ​റി​ജി​ന​ലും മൂ​ന്നു കോ​പ്പി​ക​ളും വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യു​ടെ മൂ​ന്ന് കോ​പ്പി​ക​ളും സ​ഹി​തം 15ന് ​രാ​വി​ലെ ഒ​ന്‍​പ​തിനു തെ​ര​ഞ്ഞെ​ടു​പ്പു കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. സൂ​പ്പ​ര്‍​വൈ​സ​റി ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍ററി​ല്‍ ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍ ഇ​ന്‍റര്‍​വ്യൂ തീ​യ​തി​ക്കു മു​മ്പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​പേ​ക്ഷാ​ഫോ​മും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള മാ​ര്‍​ഗ നി​ര്‍​ദേശ​ങ്ങ​ളും www.sdcentre.org ല്‍ ​ല​ഭ്യ​മാ​ണ്. ഇ​ന്‍റര്‍​വ്യൂ ന​ട​ക്കു​ന്ന ദി​വ​സം ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല. എ​സ്ഡി സെ​ന്‍റര്‍ ന​ല്‍​കു​ന്ന ര​ജി​സ്ട്രേ​ഷ​ന്‍ കാ​ര്‍​ഡോ ഇ​ മെ​യി​ല്‍ പ്രി​ന്‍റോ ഇ​ന്‍റർവ്യുവിന് വ​രു​മ്പോ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം.

ബോ​ര്‍​ഡ് ഓ​ഫ് അ​പ്ര​ന്റീ​സ് ട്രെ​യി​നിം​ഗി​ന്റെ നാ​ഷ​ണ​ല്‍ വെ​ബ് പോ​ര്‍​ട്ട​ലിൽ ‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് കൊ​ണ്ടു​വ​ന്നാ​ലും പ​രി​ഗ​ണി​ക്കും.