കാഴ്ചയെ ആകർഷിക്കുന്ന കലയും ശാസ്ത്രവുമാണ് ഡിസൈനിംഗ്. ഗുണമേന്മയോടൊപ്പം രൂപഭംഗിയും മേന്മയാകുന്ന ഇക്കാലത്ത് ഉത്പന്നങ്ങളെ ആകർഷകമാക്കുക എന്ന ജോലിയാണു ഡിസൈനർ നിർവഹിക്കുന്നത്. അതുകൊണ്ടു തന്നെ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ ഡിസൈനിംഗിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഏറെ ആകർഷണമാണ്.
പ്ലസ്ടു കഴിഞ്ഞവർക്കു മുതൽ ഈ രംഗത്തു പഠനാവസരങ്ങളുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു ബോംബെ ഐഐടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷൻ ടെസ്റ്റ് ഫോർ ഡിസൈൻ-സീഡ്, അണ്ടർ ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ-യുസീഡ് എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
പിജി കോഴ്സുകൾക്ക് സീഡ്
രാജ്യത്തെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിസൈനിൽ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനു രാജ്യവ്യാപകമായി നടത്തുന്ന കോമണ്‍ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (സിഇഇഡി-സീഡ്) ജനുവരി 19 നു തിരുവനന്തപുരം, തൃശൂർ ഉൾപ്പടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിനു വേണ്ടി ബോംബെ ഐഐടിയാണു സീഡ് നടത്തുന്നത്. നവംബർ 16 നകം അപേക്ഷിക്കണം. ഒക്ടോബർ ഒമ്പതിന് അപേക്ഷാ സമർപ്പണം ആരംഭിക്കും.പരീക്ഷാ ഫലം മാർച്ച് അഞ്ചിനു പ്രസിദ്ധീകരിക്കും.പരീക്ഷയ്ക്കു രണ്ടു വിഭാഗങ്ങളുണ്ട്. പാർട്ട് എയും ബിയും. പാർട്ട് എ സ്ക്രീനിംഗ് ടെസ്റ്റാണ്.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും ബോംബെ, ഡൽഹി, ഗോഹട്ടി, കാണ്‍പൂർ ഐഐടികളിലും, ജബൽപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിലും നടത്തുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബോംബെ, ഡൽഹി, ഗോഹട്ടി, ഹൈദരാബാദ് ഐഐടികൾ, ജബൽപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് എന്നിവിടങ്ങളിൽ നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുമുള്ള യോഗ്യതാ പരീക്ഷയാണു സീഡ്.
ഓരോ സ്ഥാപനത്തിലെയും കോഴ്സുകൾ: ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ് ഓഫ് സയൻസസ്: എംഡിസൈൻ ഇൻ പ്രൊഡക്ട് ഡിസൈൻ ആൻഡ് എൻജിനിയറിംഗ്,പിഎച്ച്ഡി. http://www.iisc.ernet.in.
ഐഐടി ബോംബെ: എംഡിസൈൻ ( ഇൻഡസ്ട്രിയൽ ഡിസൈൻ, വിഷ്വൽ കമ്യൂണിക്കേഷൻ, ആനിമേഷൻ, ഇന്ററാക്ഷൻ ഡിസൈൻ, മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ), പിഎച്ച്ഡി. http://www .iitb.ac.i n. ഐഐടി ഡൽഹി: എം ഡിസൈൻ ഇൻഇൻഡസ്ട്രിയൽ ഡിസൈൻ. http://www.iit d.ac.in. ഐഐടി ഗോഹട്ടി: എം ഡിസൈൻ ഇൻ ഡിസൈൻ, പിഎച്ച്ഡി. http:// www.iitg.ac.in. ഐഐടി കാണ്‍പൂർ: എംഡിസൈൻ ഇൻ ഇൻഡസ്ട്രിയൽ ഡിസൈൻ, പിഎച്ച്ഡി. http://w ww.iitk.ac.in. ഐഐടി ഹൈദരാബാദ്: എംഡിസൈൻ ഇൻ വിഷ്വൽ ഡിസൈൻ, പിഎച്ച്ഡി. http://w ww.iith.ac.in. ഐഐടിഡിഎം ജബൽപൂർ: എംഡിസൈൻ ഇൻ പ്രൊഡക്ട് ഡിസൈൻ, വിഷ്വൽ ഡിസൈൻ. http:/ /www.iiitdmj.ac.in.
അതതു സ്ഥാപനങ്ങളിലെ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നതനുസരിച്ച് പ്രത്യേകം അപേക്ഷിക്കണം.
യോഗ്യത: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, ബിഎഫ്എ എന്നിവയിൽ ബിരുദം അല്ലങ്കിൽ ആർട്സ് ,സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. നാലു വർഷ ബിരുദ കോഴ്സുകൾ പഠിച്ചവർ വേണം അപേക്ഷിക്കാൻ. പ്രായ പരിധി ഇല്ല. വെബ്സൈറ്റ്: http://ceed.iitb.ac.in.
പ്ലസ് ടുക്കാർക്കു യുസീഡ്
ബോംബെ ഐഐടി, ഗോഹട്ടി ഐഐടി, ജബൽപൂർ ഐഐഐടിഡിഎം എന്നിവിടങ്ങളിലെ ബി ഡിസൈൻ കോഴ്സിലേക്കുള്ള അഡ്മിഷനു നടത്തുന്ന അണ്ടർ ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (യുസീഡ്) ജനുവരി 19 ന്. ഒക്ടോബർ ഒന്‍പതു മുതൽ നവംബർ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. നാലു വർഷത്തെ കോഴ്സിന് പ്ലസ്ടുക്കാർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് യൂസീഡ്. ബിഡിസൈൻ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ മാത്രമാണ് യുസീഡ്. ഒരു വർഷമാണു യുസീഡ് സ്കോറിന്റെ കാലാവധി. കൂടുതൽവിവരങ്ങൾക്ക്: http://www.ir.iitb.ac.in,