എഐഒഎടി സ്‌പെഷല്‍ എഡ്യൂക്കേഷന്‍
സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ഡി​സ്എ​ബി​ലി​റ്റി റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് മാർച്ച് 15 വ​രെ അ​പേ​ക്ഷി​ക്കാം. ഏപ്രിൽ 21നാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ഡി​സ്എ​ബി​ലി​റ്റി റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വ​ർ​ഷ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കും ര​ണ്ടു വ​ർ​ഷ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​മു​ള്ള അ​ഡ്മി​ഷ​നാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും പരീക്ഷ.

പ്ല​സ്ടു 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. സംവരണ വിഭാഗങ്ങൾക്ക് 400 രൂപ. മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ക്വ​സ്റ്റ്യ​ൻ മാ​തൃ​ക​യി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഇം​ഗ്ലീ​ഷ്, റീ​സ​ണിം​ഗ്,ന്യൂ​മ​റി​ക്ക​ൽ, ജ​ന​റ​ൽ അ​വ​യ​ർ​ന​സ് എ​ന്നി​വ​യി​ൽ നി​ന്ന് 25 മാ​ർ​ക്കി​ന്‍റെ വീ​തം ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ചോ​ദി​ക്കു​ക. ഹൈസ്കൂൾ നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങൾ. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഇ​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://applyadmission.net/AIOAT2019.