എംടെക്, എംഡിസൈന്‍ അംബാനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍
റി​ല​യ​ൻ​സ് ഗ്രൂ​പ്പ് സ്ഥാ​പ​ക​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യി​രു​ന്ന ധീ​രു​ഭാ​യ് അം​ബാ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ധീ​രു​ഭാ​യ് അം​ബാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ എം​ടെ​ക്, എം​എ​സ്‌​സി, എം​ഡി​സൈ​ൻ, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മേ​യ് 17ന​കം അ​പേ​ക്ഷി​ക്ക​ണം. 1200 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്.

എം​ടെ​ക് (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി): ഇ​ൻ​ഫ​ർ​മേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​മാ​ണ്.

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ബി​ടെ​ക്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് എം​എ‌​സ‌്സി, ത്രി​വ​ത്സ​ര എം​സി​എ പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 64,500 രൂ​പ​യാ​ണു സെ​മ​സ്റ്റ​ർ ഫീ​സ്. 64 സീ​റ്റ്.

എം​ടെ​ക് ഇ​സി: ബം​ഗാ​ളി​ലെ സി​ആ​ർ റാ​വു എ​ഐ​എം​എ​സ്‌​സി​എ​സു (സി.​ആ​ർ. റാ​വു അ​ഡ്വാ​ൻ​സ്ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ) മാ​യി സ​ഹ​ക​രി​ച്ചാ​ണു കോ​ഴ്സു ന​ട​ത്തു​ന്ന​ത്. ആ​കെ 18 സീ​റ്റ്.​ഫ​സ്റ്റ് ക്ലാ​സ് ബി​ടെ​ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു സെ​മ​സ്റ്റ​റി​ന് 64,500 രൂ​പ.

എം​ടെ​ക് ഡാ​റ്റാ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി: ജ​മ്മു ഐ​ഐ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കോ​ഴ്സാ​ണ്. ബി​രു​ദം ന​ൽ​കു​ന്ന​ത് ജ​മ്മു ഐ​ഐ​ടി. ബി​ടെ​ക് അ​ല്ല​ങ്കി​ൽ മാ​ത്ത​മാ​റ്റി​ക്സി​ൽ എം​എ​സ്‌സി പാ​സായ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി ഐ​ടി: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഫ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണു കോ​ഴ്സ്. കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം. 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

ജൂ​ൺ ഒ​മ്പ​തി​നു ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഗാ​ന്ധി​ന​ഗ​ർ, അ​ഹ​മ്മ​ദാ​ബാ​ദ്, ഭോ​പ്പാ​ൽ, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പൂ​ർ, കോ​ൽ​ക്ക​ത്ത, ന്യൂ​ഡ​ൽ​ഹി, പൂ​ന, രാ​ജ്കോ​ട്ട്, സൂ​റ​റ്റ്, ഉ​ദ​യ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ.

മാ​ത്ത​മാ​റ്റി​ക്സ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ് ആ​ൻ​ഡ് ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, സി ​പ്രോ​ഗ്രാ​മിം​ഗ്, ഇം​ഗ്ലീ​ഷ് കോം​പ്രി​ഹെ​ൻ​ഷ​ൻ എ​ന്നി​വ​യാ​ണു പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 75,000 രൂ​പ​യാ​ണു സെ​മ​സ്റ്റ​ർ ഫീ​സ്. 120 സീ​റ്റ്.

എം​ഡി​സൈ​ൻ (ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ): വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ, ഇ​ന്‍റ​റാ‌​ക‌്ഷ​ൻ ഡി​സൈ​ൻ എ​ന്നി​വ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള​താ​ണു പാ​ഠ്യ പ​ദ്ധ​തി. ഡി​സൈ​ൻ, സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഫൈ​ൻ ആ​ർ​ട്സ്, പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് എ​ന്നി​വ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.​

കോ​മ​ണ്‍ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ ഫോ​ർ ഡി​സൈ​ൻ-​സീ​ഡ് പാ​സാ​യ​വ​രെ നേ​രി​ട്ട് അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കും.

മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ഡി​സൈ​ൻ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് ന​ട​ത്തും. 65,000 രൂ​പ​യാ​ണു സെ​മ​സ്റ്റ​ർ ഫീ​സ്. 20 സീ​റ്റ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http://www. daiict.ac.in/daiict.