എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് ട്രാവൻകൂർ ലിമിറ്റഡിൽ 78 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ മാർച്ച് 10 വരെ.
തസ്തികകൾ: സീനിയർ മാനേജർ (മെക്കാനിക്കൽ), സീനിയർ മാനേജർ (മാർക്കറ്റിംഗ്), ഓഫീസർ (സെയിൽസ്), വെൽഫെയർ ഓഫീസർ, മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഫയൽ ആൻഡ് സേഫ്റ്റി, മാർക്കറ്റിംഗ്, ഫിനാൻസ്, എച്ച്ആർ, മെറ്റീരിയൽസ്), ടെക്നീഷൻ (പ്രോസസ്), ക്രാഫ്റ്റ്സ്മാൻ (ഇൻസ്ട്രുമെന്റേഷൻ), റിഗ്ഗർ അസിസ്റ്റന്റ്.
ഫീസ്: മാനേജീരിയൽ തസ്തികകൾക്ക് 1180; മറ്റ് തസ്തികകൾക്ക് 590 (അർഹർക്ക് ഇളവ്). തെരഞ്ഞെടുപ്പ് ഇന്റർവ്യൂ, സിബിടി എന്നിവ മുഖേന. പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ചെന്നൈ.
www.fact.co.in