അ​ഗ്നി​വീ​റാ​കാ​ൻ അ​വ​സ​രം
അ​ഗ്നി​പ​ഥ് പ​ദ്ധ​തി വ​ഴി ക​ര​സേ​ന​യി​ൽ അ​ഗ്നി​വീ​റാ​കാ​ൻ അ​വ​സ​രം. അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്സ്മാ​ൻ (10-ാം ക്ലാ​സ്, എ​ട്ടാം പാ​സ്), അ​ഗ്നി​വീ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്/ സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 22 വ​രെ.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ഓ​ണ്‍​ലൈ​ൻ പൊ​തു എ​ഴു​ത്തു​പ​രീ​ക്ഷ (സി​ഇ​ഇ) ഏ​പ്രി​ൽ 22 മു​ത​ൽ. റാ​ലി ജൂ​ണി​ൽ തു​ട​ങ്ങും. തു​ട​ർ​ന്നു കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തും.

അ​പേ​ക്ഷ​ക​ർ www.join indianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്ക​ണം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്കു കീ​ഴി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. തീ​യ​തി​ക​ളും വേ​ദി​യും പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും.

ത​സ്തി​ക: അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി. യോ​ഗ്യ​ത: 45% മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33% മാ​ർ​ക്ക് വേ​ണം. സി​ബി​എ​സ്ഇ ഉ​ൾ​പ്പെ​ടെ സി​ല​ബ​സ് പ​ഠി​ച്ച​വ​ർ​ക്കു സി2 ​ഗ്രേ​ഡും ഓ​രോ വി​ഷ​യ​ത്തി​ലും ഡി ​ഗ്രേ​ഡും.

ത​സ്തി​ക: അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ. യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 40% മാ​ർ​ക്ക് വേ​ണം. അ​ല്ലെ​ങ്കി​ൽ എ​ൻ​ഐ​ഒ​എ​സ് ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ/​സ്റ്റേ​റ്റ് ബോ​ർ​ഡു​ക​ളി​ൽ​നി​ന്നു ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യ​വും ഒ​രു വ​ർ​ഷ​ത്തെ ഐ​ടി​ഐ കോ​ഴ്സും (എ​ൻ​എ എ​ഫ് ലെ​വ​ൽ നാ​ലോ അ​തി​ല​ധി​ക​മോ വേ​ണം).

അ​ല്ലെ​ങ്കി​ൽ 50% മാ​ർ​ക്കോ​ടെ സ​യ​ൻ​സ്, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ പ​ത്താം ക്ലാ​സ് ജ​യ​വും (ഓ​രോ വി​ഷ​യ​ത്തി​നും 40% മാ​ർ​ക്ക് വേ​ണം) ഇ​നി​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഐ​ടി​ഐ​ക​ളി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷ​ത്തെ ടെ​ക് പ​രി​ശീ​ല​നം അ​ല്ലെ​ങ്കി​ൽ 2/3 വ​ർ​ഷ ഡി​പ്ലോ​മ.

ത​സ്തി​ക: അ​ഗ്നി​വീ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ. യോ​ഗ്യ​ത: 60% മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 50% മാ​ർ​ക്ക് വേ​ണം. ത​സ്തി​ക: അ​ഗ്നി​വീ​ർ ട്രേ​ഡ്സ്മാ​ൻ (പ​ത്താം ക്ലാ​സ്). യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33% മാ​ർ​ക്ക് വേ​ണം.

ത​സ്തി​ക: അ​ഗ്നി​വീ​ർ ട്രേ​ഡ്സ്മാ​ൻ (എ​ട്ടാം ക്ലാ​സ്). യോ​ഗ്യ​ത: എ​ട്ടാം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33% മാ​ർ​ക്ക് വേ​ണം. പ്രാ​യ​പ​രി​ധി: 2003 ഒ​ക്ടോ​ബ​ർ ഒ​ന്നി​നും 2007 ഏ​പ്രി​ൽ ഒ​ന്നി​നു​മി​ട​യി​ൽ (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ) ജ​നി​ച്ച​വ​രാ​ക​ണം.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 250 രൂ​പ പ​രീ​ക്ഷാ ഫീ​സു​മു​ണ്ട്.

www.joinindianarmy.nic.in