ഫോര്‍ട്ടുകൊച്ചി: ഫാ. ഫ്രാന്‍സീസ് സേവ്യര്‍ കളത്തിവീട്ടിലിനെ കൊച്ചി രൂപത എപ്പിസ്കോപ്പല്‍ വികാരിയായി കൊച്ചി ബിഷപ് റവ. ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ നിയമിച്ചു.
കുമ്പളങ്ങി അഴിക്കകം സെന്റ് മേരീസ് ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ. ഫ്രാന്‍സീസ് സേവ്യര്‍ കൊച്ചി രൂപത നടപ്പാക്കാന്‍ പോകുന്ന കോണ്കോര്ദിയ എന്ന സമഗ്ര വികസന സപ്തവത്സര പദ്ധതിയുടെ ചുമതലയാണ് പ്രധാനമായും ഈ നിയമനത്തിലൂടെ ഏറ്റെടുക്കുന്നത്.
Tags : nattu vishesham Fr. Francis Episcopal Vicar