സെപ്യൂട്ടി ഡയറക്ടര്‍ വി.എന്‍. ഷിബു കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പാരിപ്പള്ളി: വേളമാനൂര്‍ ഗാന്ധി ഭവന് സ്നേഹാശ്രമം കര്‍ഷക ദിനത്തില്‍ 20 കര്‍ഷകരെ ആദരിച്ചു.കൃഷിവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എന്‍. ഷിബുകുമാര്‍ സ്നേഹാശ്രമത്തില്‍ ചേര്‍ന്ന കര്ഷകദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയും പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചാത്തന്നൂര്‍ കൃഷി അസി.ഡയറക്ടര്‍ ശ്രീവത്സലാ ശ്രീനിവാസന് കര്‍ഷകദിന സന്ദേശം നല്കി. പുതക്കുളം ഗവ.ഹൈസ്കൂളിലെ എട്ടാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ഥി ഇന്ദ്രജ്ദേവിനെയും ചടങ്ങില്‍ ആദരിച്ചു.
കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ഷിബു കുമാറും ശ്രീവത്സലാ ശ്രീനിവാസനും മറുപടി നല്കി.
സ്നേഹാശ്രമം ഡയറക്ടര്‍ പത്മാലയം ആര്. രാധാകൃഷ്ണന് 20 കര്‍ഷകരെയും സദസിനെ പരിചയപ്പെടുത്തി. സ്നേഹാശ്രമം സെക്രട്ടറി പി.എം. രാധാകൃഷ്ണന്, വര്‍ക്കിംഗ് ചെയര്മാന് തിരുവോണം രാമചന്ദ്രന്‍പിള്ള, കെ.എം. രാജേന്ദ്ര കുമാര്‍, കര്‍ഷക അവാര്‍ഡ് കണ്‍വീനര്‍ ജി. രാമചന്ദ്രന്‍പിള്ള, ആര്.ഡി. ലാല്‍, ബി. സുനില്‍കുമാര്‍, ഡോ. രവിരാജ്, പത്മകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.