സ്ത്രീകളിലെ വിളര്‍ച്ചയ്ക്കു പരിഹാരം
Friday, September 6, 2019 4:56 PM IST
മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളില്‍ അനീമിയ അഥവാ വിളര്‍ച്ച കൂടുതലായി കണ്ടുവരുന്നു. പ്രായാധിക്യത്തിനനുസരിച്ച് വിളര്‍ച്ചയ്ക്കുള്ള സാധ്യതയും കൂടുതലാണ്. സ്ത്രീകളിലെ വിളര്‍ച്ചയെക്കുറിച്ചറിയാം...
വിളര്‍ച്ചയ്ക്കു കാരണങ്ങള്‍ പലത്
വിളര്‍ച്ച എന്നത് രക്തത്തിലെ ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥയാണ്. സ്ത്രീകളില്‍ പല കാരണങ്ങള്‍കൊണ്ടും രക്തക്കുറവ് കാണാറുണ്ട്. നല്ല പോഷകാംശമുള്ള ആഹാരക്രമം ഇല്ലാത്തതു മൂലം വിളര്‍ച്ചയുണ്ടാകാം. മുന്‍കാലങ്ങളെ അപേക്ഷിച്ച് അനീമിയ/ വിളര്‍ച്ച ഇപ്പോള്‍ കൂടുതലാണെന്ന് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രായാധിക്യത്തിനനുസരിച്ച് വിളര്‍ച്ചയ്ക്കുള്ള സാധ്യത കൂടിവരുന്നു.
ഹീമോഗ്ലോബിന്റെ സാധാരണ അളവ് സ്ത്രീകളില്‍ 12- 14 mg/dl ഉം പുരുഷന്മാരില്‍ 13.5-18 mg/dl ഉം ആണ്. എന്നാല്‍ കുട്ടികളില്‍ ഹീമോഗ്ലോബിന്റെ അളവ് പ്രായപരിധി അനുസരിച്ച് വ്യത്യാസപ്പെിരിക്കുന്നു. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 10 mg/dl ആണെങ്കില്‍ തീവ്രതയില്ലാത്ത വിളര്‍ച്ചയെന്നും ഹീമോഗ്ലോബിന്റെ അളവ് 10 mg/dl ല്‍ താഴെ ആണെങ്കില്‍ മിതമായ വിളര്‍ച്ചയെന്നും ഹീമോഗ്ലോബിന്റെ അളവ് 7mg/dl ല്‍ താഴെയാണെങ്കില്‍ കഠിനമായ വിളര്‍ച്ചയെന്നും പറയുന്നു.
ലക്ഷണങ്ങള്‍
ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ജീവവായു (ഓക്‌സിജന്‍) എത്തിക്കുക എന്നതാണ് ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ ധര്‍മം. അമിത ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, ക്രമം തെറ്റിയ ഹൃദയസ്പന്ദനം, തളര്‍ച്ച, ഉത്സാഹക്കുറവ്, വിളറിയ മുഖം, കൈകാലുകളിലെ മരവിപ്പ് അഥവാ തണുപ്പ് അനുഭവപ്പെടല്‍ എന്നിവയാണ് വിളര്‍ച്ചയുടെ മുഖ്യലക്ഷണങ്ങള്‍.
കൗമാരത്തില്‍ കരുതല്‍ വേണം
സ്ത്രീകള്‍ക്കുവേണ്ട പ്രധാന പോഷണം ഇരുമ്പാണ്. ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ചയുണ്ടാകും. പുരുഷന്മാരെ അപേക്ഷിച്ച് വിളര്‍ച്ച ഏറ്റവും കൂടുതല്‍ കാണുന്നത് സ്ത്രീകളിലാണ്. ശാരീരികമായ വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന ഘട്ടമാണ് കൗമാരപ്രായം. 12 വയസിലാണ് പെണ്‍കുട്ടികളില്‍ പൊതുവേ ആര്‍ത്തവമാരംഭിക്കുന്നത്. ഈ കാലഘത്തില്‍ പോഷക സമ്പന്നമായ ആഹാരരീതി അത്യന്താപേക്ഷിതമാണ്. ആര്‍ത്തവക്രമക്കേടുമൂലം പെണ്‍കുട്ടികള്‍ക്ക് ഈ പ്രായത്തില്‍ ഇരുമ്പിന്റെ (അയണ്‍) കുറവുകൊണ്ട് വിളര്‍ച്ച ഉണ്ടാകാറുണ്ട്. കാല്‍സ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങള്‍, ഇലക്കറികള്‍, റാഗി, കടല്‍ വിഭവങ്ങള്‍ എന്നിവ നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികളിലുണ്ടാകുന്ന വിരശല്യവും വിളര്‍ച്ച ഉണ്ടാക്കും.
ഗര്‍ഭകാലത്തെ വിളര്‍ച്ച
ഗര്‍ഭിണികളിലും വിളര്‍ച്ച സാധാരണമാണ്. മറ്റുള്ളവര്‍ കഴിക്കുന്നതിനേക്കാള്‍ 300 കലോറി അധിക ഊര്‍ജത്തിനുവേണ്ട ഭക്ഷണ പാനീയങ്ങള്‍ ഗര്‍ഭിണി നിത്യവും കഴിച്ചിരിക്കണം. ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വിരക്തി തോന്നുന്നത് സ്വാഭാവികമാണ്. ആദ്യത്തെ 3- 4 മാസങ്ങളില്‍ മനംപുരട്ടലും ഛര്‍ദ്ദിയും ഉണ്ടാകുന്നതുമൂലം ഗര്‍ഭിണിക്ക് വിളര്‍ച്ച ഉണ്ടാകാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഗര്‍ഭസ്ഥശിശു അമ്മയുടെ ശരീരത്തില്‍ നിന്നാണ് പോഷകങ്ങള്‍ സ്വീകരിക്കുന്നത്. വിളര്‍ച്ചയുണ്ടാകാതിരിക്കാന്‍ ഫോളിക് ആസിഡ് ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ഏറ്റവും ആവശ്യമുള്ള ഒരു പോഷകഘടകമാണ്. ഫോളിക് ആസിഡില്‍ അടങ്ങിയിട്ടുള്ള ബികോംപ്ലക്‌സ് വിറ്റാമിന്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഫോളിക് ആസിഡിന്റെ കുറവുമൂലം അമ്മയ്ക്ക് വിളര്‍ച്ചയും കുഞ്ഞിന് ജന്മ വൈകല്യങ്ങളും സംഭവിക്കാം. ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം, ജന്മനാലുള്ള ഹൃദ്രോഗം, നവജാത ശിശുവിന് തൂക്കക്കുറവ്, നാഡീവൈകല്യങ്ങള്‍ എന്നിവ സംഭവിക്കാം. ഭക്ഷണത്തിലൂടെ ലഭിക്കുന്ന അയണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നീ രക്തോല്‍പാദന ഘടകങ്ങള്‍ വേണ്ട രീതിയില്‍ ആഗീരണം ചെയ്യപ്പെടാതിരിക്കുമ്പോള്‍ വിളര്‍ച്ച ഉണ്ടാകുന്നു. ഉദരരക്തസ്രാവവും പൈല്‍സ് (മൂലക്കുരു) മൂലവും വിളര്‍ച്ച ഉണ്ടാകാം.
വൃക്കരോഗികളും സൂക്ഷിക്കണം
വൃക്കരോഗമുള്ളവര്‍ക്കും വിളര്‍ച്ചയുണ്ടാകാം. വൃക്കരോഗികളില്‍ എറിത്രോപോയിറ്റിന്‍ ഹോര്‍മോണുകളുടെ അളവ് കുറയുന്നത് രക്തോല്‍പാദനം കുറയ്ക്കുന്നു. വൃക്കരോഗം, രക്താര്‍ബുദം, കരള്‍ രോഗം എന്നിവയുള്ള രോഗികളിലാണ് പ്രധാനമായും ടല്‌ലൃല അിലാശമ കാണുന്നത്.
ഭക്ഷണത്തിലൂടെ പ്രതിരോധിക്കാം
രണ്ടു തരത്തിലുള്ള ഇരുമ്പ് നുടെ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ആഗിരണം നടക്കുന്ന ഹീം അയണും (Heme Iron) സാവധാനം ആഗിരണം ചെയ്യപ്പെടുന്ന നോണ്‍ ഹീം അയണും (Non Heme Iron). പച്ചക്കറികളില്‍ ഉള്ളത് (ബീന്‍സ്, ഇലക്കറികള്‍) നോണ്‍ ഹീം അയണാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള നാരുകളും ഫൈറേറ്റുകളും ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു.
എന്നാല്‍ മത്സ്യമാംസാദികളില്‍ (ചുവന്ന ഇറച്ചി) ഹീം അയണ്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. നിത്യേനയുള്ള നമ്മുടെ ഭക്ഷണ ക്രമത്തില്‍ വിറ്റാമിന്‍സിയുടെ ഒരു ഉറവിടം ഉള്‍പ്പെടുത്തിയിരിക്കണം. ഓറഞ്ച്, മുന്തിരി, നാരങ്ങ, മുസംമ്പി, കിവി, സ്‌ട്രോബറി, നെല്ലിക്ക ഈ പഴങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സസ്യാഹാരത്തിലുള്ള അയണിന്റെ ആഗിരണത്തെ വേഗത്തിലാക്കുന്നു. അമ്ലഗുണമുള്ള ഭക്ഷണങ്ങള്‍ (തക്കാളി) ഇരുമ്പു പാത്രത്തില്‍ പാകം ചെയ്യുന്നതുവഴി ഇരുമ്പിന്റെ ആഗിരണം വേഗത്തിലാക്കും. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കഴിച്ച ഉടനെ ചായ, കാപ്പി എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ചായ, കാപ്പി എന്നിവയിലടങ്ങിയിരിക്കുന്ന ടാനിന്‍, കഫീന്‍ എന്നിവ അയണിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു.
ഇരുമ്പ് കൂടുതലടങ്ങിയിരിക്കുന്ന ഇലക്കറികള്‍ (മുരിങ്ങയില, ചീരയില) കൂവരക്, എള്ള്, ഈന്തപ്പഴം, ഉണക്കമുന്തിരി, അവല്‍, പാവയ്ക്ക, ബീന്‍സ്, മാതള നാരങ്ങ, കരള്‍, മുട്ട, ചുവന്ന ഇറച്ചി, മത്തങ്ങാക്കുരു, സോയാബീന്‍സ്, ടോഫു, ശര്‍ക്കര, ബ്രോക്കോളി, തക്കാളി, ആപ്രിക്കോ്, പ്ലം, ബദാം, കശുവണ്ടി, വാള്‍ന്, കാപ്‌സിക്കം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
സീമ മോഹന്‍ലാല്‍