ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞു വന്നവയാണ് നാടൻ കോഴികൾ. പ്രത്യേക ജനുസുകളായി ഇവയെ വികസിപ്പിച്ചെടുത്തിട്ടില്ലെങ്കിലും വൈവിധ്യമായ ശാരീരിക പ്രത്യേകതകൾ, ഉയർന്ന രോഗ പ്രതിരോധ ശേഷി, പ്രതികൂല പരിതസ്ഥിതിയിലും വളരുന്ന പ്രകൃതം,
ഗുണമേന്മ കുറഞ്ഞ തീറ്റ സാമഗ്രികൾ പോലും നന്നായി ഉപയോഗിക്കാനുള്ള കഴിവ്, പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്യാനുള്ള ശാരീരിക ക്ഷമത, സ്വന്തമായി ആഹാരം കണ്ടെത്തുന്ന ശീലം എന്നിവയോടൊപ്പം വർധിച്ച ശാരീരിക ദൃഢതയും സാമർഥ്യവും കൂടുതൽ ദൂരം പറക്കാനുള്ള ശേഷിയും ശത്രുക്കളിൽ നിന്ന് രക്ഷപെടാനുള്ള കഴിവുമെല്ലാം ഇവയുടെ പൊതുവായ സ്വഭാവ സവിശേഷതകളാണ്.
മേൽപ്പറഞ്ഞ പ്രകൃതിയിൽ നിലനിൽപിനെ സഹായിക്കുന്ന ശാരീരിക സ്വഭാവ സവിശേഷതകളുടെ കാര്യത്തിലെല്ലാം നാടൻ കോഴികൾ, ഉത്പാദനം വർധിപ്പിക്കാൻ വിവിധ പദ്ധതികളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു വരുന്ന വിദേശ ജനുസുകൾ, സങ്കരയിനങ്ങൾ എന്നിവയേക്കാൾ ബഹുദൂരം മുന്നിലാണ്.
അതേസമയം, മാനുഷിക താത്പര്യങ്ങളായ ശരീര തൂക്കം, വളർച്ചാ നിരക്ക്, ലഭ്യമാകുന്ന മാംസത്തിന്റെ അനുപാതം, മുട്ടയുടെ വലിപ്പം, മുട്ടഉത്പാദനം ആരംഭിക്കാൻ വേണ്ട കാലദൈർഘ്യം, വാർഷിക മുട്ട ഉത്പാദനം തുടങ്ങിയ ഉത്പാദക ഗുണങ്ങളിലെല്ലാം നാടൻ കോഴികൾ വിദേശ, സങ്കരയിനങ്ങളേക്കാൾ പുറകിലാണ്.
എങ്കിലും ആയുസ്, മൊത്തം മുട്ട ഉത്പാദന കാലദൈർഘ്യം, മുട്ടകളുടെ പോഷക ഗുണം എന്നിവ പോലുള്ള ഏതാനും ഉത്പാദക ഗുണങ്ങളിൽ നാടൻ കോഴികളാണ് മുന്നിൽ നിൽ ക്കുന്നത്. കൂടാതെ രോഗസാധ്യത യുടെ കുറവ്, കുറഞ്ഞ തീറ്റച്ചെലവും മറ്റു പരിപാലന ചെലവുകളുമെല്ലാം നാടൻ കോഴി കളിൽ നിന്നുള്ള ഉത്പാദനം മുന്തിയ ഇനങ്ങളേക്കൾ ഏറെ ആദായകരമാക്കു കയും ചെയ്യുന്നു.
പൊരുത്ത് അഥവാ അടയിരിക്കുന്ന സ്വഭാവമാണു മുന്തിയ മുട്ട ഉത്പാദക ഇനങ്ങളെ അപേക്ഷിച്ചു നാടൻ കോഴികളുടെ പ്രധാന സവിശേഷത. പൊതുവേ ഒരു മോശം ഉത്പാദക ഗുണമായി കണക്കാക്കുന്ന, ഹോർ മോണുകളാൽ നിയന്ത്രിതമായ ഈ ശാരീരിക പ്രതിഭാസം നാടൻ കോഴി കളിലും മറ്റു വന്യ പറവകളിലും മാത്രമാണു ശേഷിക്കുന്നത്.
പൊരുത്ത് കാലം മുട്ട ഉത്പാദനം കുറയ്ക്കു മെന്നതിനാൽ മുന്തിയ മുട്ട ഉത്പാദക ഇനങ്ങളിലെല്ലാം ഈ സ്വഭാവം കാലങ്ങളായുള്ള മാനുഷിക നിർധാരണം വഴി നീക്കം ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ മുന്തിയ മുട്ടയുത്പാദക ഇനങ്ങൾക്കൊന്നും മുട്ടകൾ വിരിയിക്കാനുള്ള കഴിവില്ലാത്തതിനാൽ അവയ്ക്ക് പ്രത്യുത്പാദന പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നു.
തന്മൂലം വീടുകളിൽ വളർത്തി വരുന്ന മുന്തിയ ഇനം കോഴികളുടെയും താറാവുകളുടെയുമെല്ലാം മുട്ടകൾ വിരിയിക്കാൻ നാടൻ കോഴികളെയാണ് ആശ്രയിക്കാറുള്ളത്. മുന്തിയ മുട്ട ഉത്പാദക ഇനങ്ങളെ അപേക്ഷിച്ച് നാടൻ കോഴികളുടെ ഏറ്റവും പ്രധാന സ്വഭാവ സവിശേഷത/സാന്പത്തിക ഗുണം അവയുടെ പ്രത്യുത്പാദനശേഷിയാണ്.
അതായത് മുട്ടയുത്പാദനത്തിനപ്പുറം മുട്ടകൾ അടയിരുന്നു വിരിയിക്കാനും കുഞ്ഞു ങ്ങൾക്കു ചൂട് നൽകി പരിപാലിച്ചും തീറ്റ വസ്തുക്കൾ തേടിപ്പിടിച്ച് നൽകിയും ശത്രുക്കളിൽ നിന്ന് രക്ഷിച്ചും വളർത്തുന്നതിനൊപ്പം തീറ്റ ശേഖരണത്തിനും, ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുള്ള പരിശീലനങ്ങളു മെല്ലാം നൽകി സ്വന്തമായി നിലനിൽ ക്കാൻ അവയെ പ്രാപ്തരാ ക്കുകയും ചെയ്യും.
അതായത് മുട്ടയുത്പാദക ഇനങ്ങളിൽ നിന്നു വിഭിന്നമായി നാടൻ കോഴികളുടെ ഉത്പന്നം വെറും മുട്ടകൾ മാത്രമല്ല, പൂർണ വളർച്ച കൈവരിച്ച കോഴിക്കു ഞ്ഞുങ്ങൾ കൂടിയാണ്. അതായത് ഒരു ആയുഷ്കാലം ഓരോ നാടൻ കോഴിയും ഉത്പാദിപ്പിച്ച് വളർത്തി വലുതാക്കുന്ന കോഴിക്കു ഞ്ഞുങ്ങളുടെ വില കൂടി കണക്കാക്കിയാൽ സാന്പത്തിക നേട്ടത്തിന്റെ കാര്യത്തിൽ മുന്തിയ ഇനം കോഴി കളൊന്നും നാടൻ കോഴികളുടെ അടുത്തെങ്ങുമെത്തില്ല എന്നതാണു വസ്തുത.
വീട്ടുമുറ്റത്ത് വളർത്താൻ ഏറ്റവും അനുയോജ്യം നാടൻ കോഴികളാണ് എന്നു മാത്രമല്ല വീട്ടു മുറ്റത്ത് കോഴി വളർത്തൽ സംരംഭങ്ങൾ നില നിൽക്കുന്നതു തന്നെ അടയിരിക്കൽ ശേഷിയുള്ള നാടൻ കോഴികൾ അവശേഷിക്കുന്നതു കൊണ്ട് മാത്രമാണ്.
അതല്ലാതെ ഫാമുകളിൽ ഇങ്കുബേറ്റർ ഉപയോഗിച്ചു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെ ഇടയ്ക്കിടെ വില കൊടുത്തു വാങ്ങിച്ചോ, വിവിധ പദ്ധതികളിലൂടെ സൗജന്യ നിരക്കിൽ ലഭ്യമാക്കിയോ വീടുകളിൽ കോഴി വളർത്തുന്ന സംരംഭങ്ങൾ നില നിർത്തുന്നതിന് പരിമിതികൾ ഏറെയാണ്.
എന്നിട്ടും നാടൻ കോഴികളെ സംരക്ഷിക്കാൻ കാര്യമായ നീക്കങ്ങ ളൊന്നും നടക്കുന്നില്ല എന്നു മാത്രമല്ല, മുട്ട ഉത്പാദനം താത്കാലികമായി വർധിപ്പിക്കുന്നതിന് വീട്ടുമുറ്റത്ത് വളർത്താൻ മുന്തിയ ഇനങ്ങളെ വ്യാപകമായി വിതരണം ചെയ്യുന്ന തിലൂടെ നാടൻ കോഴികൾ അതിവേഗം വംശനാശത്തിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയുമാണ്.
വ്യാപകമായ വർഗസങ്കരണം വഴി നാടൻ പശുക്കളും അശാസ്ത്രീയമായ പ്രജനന വിതരണ പദ്ധതികൾ വഴി മലബാരി ആടുകളുമെല്ലാം നാമാവ ശേഷത്തിന്റെ വക്കോളമെത്തിയ പോലെ തെറ്റായ വികസന നയങ്ങൾ മൂലം അമൂല്യമായ നമ്മുടെ നാടൻ കോഴികളും അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല.
ചില ഫാമുകളിൽ നാടൻ കോഴികളെ മാത്രം വളർത്താൻ ശ്രമിച്ചു വരുന്നുണ്ടെങ്കിലും ദീർഘകാ ലാടിസ്ഥാനത്തിൽ സംര ക്ഷണം അർഥവത്താകണമെങ്കിൽ നാടൻ കോഴികളെ മാത്രം വളർത്തുന്ന പ്രത്യേക പ്രദേശങ്ങൾ വികസിപ്പിച്ചെടുക്കുകയും അവിടങ്ങളിൽ മുന്തിയ ഇനങ്ങളെ വളർത്തുന്നതു നിരുത്സാഹ പ്പെടുത്തുകയും വേണം.
ഫോണ്: 95624 97320