ടാറ്റാ 407–ന് മുപ്പതു വയസ്
ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രിയ ലൈറ്റ് കൊമേഴ്സ്യൽ വാഹനമായ ടാറ്റാ 407 മുപ്പതു വയസ് പൂർത്തിയാക്കി. ഇതിന്റെ മുപ്പാതം വാർഷികം പ്രമാണിച്ച് കമ്പനിയുടെ 400 ഷോറൂമുകളിലായി ടാറ്റാ 407–ന്റെ ഉപയോക്‌താക്കൾക്ക് വേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. സൗജന്യ ചെക്കപ്പ് ക്യാമ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

1986–ൽ വിപണിയിലെത്തിയ ടാറ്റാ 407 ഇതിനോടകം ആറു ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റു കഴിഞ്ഞു. മികച്ച പ്രകടനവും ഈടും ഉറപ്പു നൽകുന്ന ടാറ്റാ 407–ന് നിസാര മെയ്റ്റനൻസേ ആവശ്യമുള്ളു.
ടിപ്പർ ട്രക്ക്, പിക്കപ്പ് കൂടാതെ കെട്ടിടനിർമാണം, മൈനിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനങ്ങളും ടാറ്റാ 407 ശ്രേണിയിൽ ഉൾപ്പെടുന്നു. എസ്എഫ്സി 407 പിക്കപ്പ്, എഫ്സി 407 എംഎഫ്ഐപി, 407 ട്വിൻ ടയർ മുതലായ ഒൻപത് വേരിയന്റുകളിൽ ടാറ്റാ 407 ലഭ്യമാണ്.


അറ്റകുറ്റപ്പണികളുടെ ചെലവ് ചുരുക്കുന്നതിനായി ഓരോ 20,000 കിലോ മീറ്റർ കഴിയുമ്പോഴും ഉപയോക്‌താക്കൾക്ക് വാഹനം സർവീസ് ചെയ്യാനുള്ള അവസരവും ടാറ്റാ 407 നൽകുന്നുണ്ട്. ആകർഷകമായ വിലയിൽ വിപണിയിലെത്തുന്ന ടാറ്റാ 407–ന് കുറഞ്ഞ ഇഎംഐ, കുറഞ്ഞ ഡൗൺ പേയ്മെന്റ് എന്നിവ ലഭ്യമാണ് എന്നത് കൂടുതൽ ജനപ്രീതി നേടിക്കൊടുക്കാൻ കാരണമായി.