"ദോ​സ്ത് +' വി​പ​ണി​യി​ൽ
ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വാ​ണി​ജ്യ വാ​ഹ​ന നി​ർ​മ്മാ​താ​ക്ക​ളാ​യ അ​ശോ​ക് ലെയ് ലാ​ൻ​ഡ് ചെ​റി​യ വാ​ണി​ജ്യ വാ​ഹ​ന​മാ​യ ’’ദോ​സ്ത് പ്ല​സ് കേ​ര​ള നി​ര​ത്തി​ലെ​ത്തി​ച്ചു. ര​ണ്ടു ട​ണ്‍ മു​ത​ൽ 3.5 ട​ണ്‍ വ​രെ ഭാ​ര​വും പേ​ലോ​ഡ് ശേ​ഷി 1.475 ട​ണ്ണും ഉ​ള്ള ഈ ​ചെ​റി​യ വാ​ണി​ജ്യ വാ​ഹ​ന​ത്തി​ന് കൊ​ച്ചി​യി​ലെ എ​ക്സ് ഷോ​റൂം വി​ല 5,69,960 രൂ​പ​യാ​ണ്. പ​തി​നെ​ട്ടു ശ​ത​മാ​നം പേ​ലോ​ഡ് അ​ധി​കം വ​ഹി​ക്കു​വാ​നു​ള്ള ശേ​ഷി​യു​ണ്ട്.

ചെ​റി​യ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി​യി​ൽ അ​ശോ​ക് ലെയ് ലാൻഡി​ന്‍റെ സ്വാ​ധീ​നം നി​ല നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദോ​സ്തും, ദോ​സ്ത് പ്ല​സും വി​പ​ണി​യി​ലു​ണ്ടാ​കും. സാ​ന്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റീ​ട്ടെ​യി​ൽ, ഇ ​കോ​മേ​ഴ്സ് വി​പ​ണി​യു​ടെ വ​ള​ർ​ച്ച​ക്ക് അ​നു​സൃ​ത​മാ​യി ച​ര​ക്ക് ക​ട​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന് ആ​ണ് ര​ണ്ട് മോ​ഡ​ലു​ക​ളും വി​പ​ണി​യി​ൽ നി​ല നി​ർ​ത്തു​ന്ന​തെ​ന്ന് അ​ശോ​ക് ലെയ് ലാൻഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി​നോ​ദ് കെ ​ദ​സ​രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ക​ന്പ​നി​ക്ക് 20 സ​ർ​വീ​സ് പോ​യി​ന്‍റു​ക​ളും നാ​ല് ഡീ​ല​ർ​മാ​രു​മാ​ണു​ള്ള​ത്. ക​ന്പ​നി​യു​ടെ എ​ൽ​സി​വി​ക്ക് 34 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​മു​ണ്ട് കേ​ര​ള​ത്തി​ൽ. പ്ര​തി​വ​ർ​ഷം പ​തി​നാ​യി​ര​ത്തോ​ളം എ​ൽ​സി​വി​യാ​ണ് കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്ന​ത്. എ​സി കാ​ബി​നു​ള്ള എ​ൽ​സി​വി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​ക്കു​ന്ന​തും കേ​ര​ള​ത്തി​ലാ​ണെ​ന്നു ദ​സ​രി പ​റ​ഞ്ഞു. ഏ​റ്റ​വും മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള എ​ൽ​സി​വി​കൂ​ടി​യാ​ണ് ദോ​സ്ത്. ഓ​രോ ആ​റു​മാ​സ​ത്തി​ലും പു​തി​യ ഉ​ത്പ​ന്ന​മാ​ണ് ക​ന്പ​നി പു​റ​ത്തി​റ​ക്കു​ന്ന​ത്.


ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും എ​ൽ​സി​വി​യാ​ണ്. കേ​ര​ള​ത്തി​ലി​ത് 70 ശ​ത​മാ​ന​മാ​ണ്. ഇ​ന്ത്യ​ൻ എ​ൽ​സി​വി വി​പ​ണി​യു​ടെ വ​ലു​പ്പം നാ​ലു ല​ക്ഷം യൂ​ണി​റ്റാ​ണ്. പ്ര​തി​വ​ർ​ഷം 20 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​ന്നു. ഇ​ന്ത്യ​യി​ൽ വ​ൻ വി​പ​ണി​യാ​ണ് എ​ൽ​സി​വി​ക്കു നി​ല​നി​ൽ​ക്കു​ന്ന​ത്.

അ​ശോ​ക് ലേ​ലാ​ൻ​ഡി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യ ദോ​സ്തി​ന്‍റെ 1.7 ല​ക്ഷം യൂ​ണി​റ്റു​ക​ൾ രാ​ജ്യ​ത്ത് വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്. ദോ​സ്ത് പ്ല​സ് കൂ​ടി ചേ​രു​ന്ന​തോ​ടെ ചെ​റി​യ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന വി​ഭാ​ഗ​ത്തി​ൽ ഈ ​ബ്രാ​ന്‍റി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പി​ക്കു​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് കൊ​ണ്ട് അ​ശോ​ക് ലേ​ലാ​ൻ​ഡ് എ​ൽ​സി​വി വി​ഭാ​ഗം പ്ര​സി​ഡ​ണ്ട് നി​ഥി​ൻ സേ​ത്ത് പ​റ​ഞ്ഞു. ഏ​റ്റ​വും മി​ക​ച്ച മൈ​ലേ​ജ്, 18 ശ​ത​മാ​നം അ​ധി​കം പേ​ലോ​ഡ്, 7 ശ​ത​മാ​നം കൂ​ടു​ത​ൽ സ്ഥ​ല​വും വ​ലി​പ്പ​വും, 15 ഇ​ഞ്ച് ട​യ​ർ എ​ന്നി​വ ഓ​രോ ട്രി​പ്പി​ലും കൂ​ടു​ത​ൽ വ​രു​മാ​നം ഉ​റ​പ്പു ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Loading...