ഒ​രു പ​ടികൂ​ടി ക​ട​ന്ന് ടി​യു​വി 300 പ്ല​സ്
ഒ​രു പ​ടികൂ​ടി ക​ട​ന്ന് ടി​യു​വി 300 പ്ല​സ്
Monday, July 2, 2018 4:51 PM IST
സ​​ബ് 4 മീ​​റ്റ​​ർ എ​​സ്‌​യു​വി​​യി​​ൽ​​നി​​ന്ന് മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര ഏ​​റ്റ​​വും പു​​തു​​താ​​യി വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച പ​​രി​​ഷ്ക​​രി​​ച്ച മോ​​ഡ​​ലാ​​ണ് ടി​​യു​​വി 300 പ്ല​​സ്. കോം​​പാ​​ക്ട് എ​​സ്‌​യു​വി​​യി​​ൽ​​നി​​ന്ന് മ​​ൾ​​ട്ടി പ​​ർ​​പസ് വാ​​ഹ​​നം എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​നി ടി​​യു​​വി 300 പ്ല​​സ്.

പ്ല​​സ് ഓ​​ണ്‍ പ​​വ​​ർ

1.5 ലി​​റ്റ​​ർ 3 സി​​ലി​​ണ്ട​​ർ ഡീ​​സ​​ൽ എ​​ൻ​​ജി​​നാ​​യി​​രു​​ന്നു ടി​​യു​​വി 300ന്‍റെ ക​​രു​​ത്തെ​​ങ്കി​​ൽ മ​​ഹീ​​ന്ദ്ര​​യു​​ടെ 2.2 ലി​​റ്റ​​ർ 4 സി​​ലി​​ണ്ട​​ർ എം​​ഹോ​​ക്ക് ഡി120 ​​ഡീ​​സ​​ൽ എ​​ൻ​​ജി​​നാ​​ണ് ടി​​യു​​വി 300 പ്ല​​സി​​ന്‍റെ ക​​രു​​ത്ത്. ഈ ​​എ​​ൻ​​ജി​​ൻ 120 ബി​​എ​​ച്ച്പി പ​​വ​​റി​​ൽ 280 എ​​ൻ​​എം ടോ​​ർ​​ക്ക് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു. സ്കോ​​ർ​​പി​​യോ​​യി​​ൽ​​നി​​ന്നു ക​​ടം​​കൊ​​ണ്ട എ​​ൻ​​ജി​​നാ​​ണി​​ത്. മൈ​​ക്രോ ഹൈ​​ബ്രി​​ഡ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും ബ്രേ​​ക്ക് എ​​ന​​ർ​​ജി റീ​​ജെ​​ന​​റേ​​ഷ​​നും പു​​തി​​യ മോ​​ഡ​​ലി​​ൽ സ​​മ​​ന്വ​​യി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ഓ​​ട്ടോ​​മാ​​റ്റി​​ക് ഇ​​ല്ല

ടി​​യു​​വി 300 5 സ്പീ​​ഡ് മാ​​ന്വ​​ൽ/​​എ​​എം​​ടി (ഓ​​ട്ടോ​​മാ​​റ്റി​​ക് മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​ൻ) എ​​ൻ​​ജി​​ൻ ഓ​​പ്ഷ​​നു​​ക​​ളി​​ൽ ഇ​​റ​​ങ്ങി​​യിരു​​ന്നെ​​ങ്കി​​ൽ ടി​​യു​​വി 300 പ്ല​​സ് 6 സ്പീ​​ഡ് മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​ൻ മാ​​ത്ര​​മേ ന​​ല്കു​​ന്നു​​ള്ളൂ.

ഇ​​റ്റാ​​ലി​​യ​​ൻ ക​​ന്പ​​നി​​യു​​ടെ രൂ​​പ​​ക​​ല്പ​​ന

ഇ​​റ്റാ​​ലി​​യ​​ൻ ഡി​​സൈ​​ൻ ക​​ന്പ​​നി​​യാ​​യ പി​​നി​​ൻ​​ഫ​​രീ​​ന​​യാ​​ണ് ഈ ​​വാ​​ഹ​​ന​​ത്തി​​ന്‍റെ ഇ​​ന്‍റീ​​രി​​യ​​ർ ഡി​​സൈ​​ൻ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പ്രീ​​മി​​യം ഫീ​​ലി​​നാ​​യി ലെ​​ത​​ർ സീ​​റ്റു​​ക​​ളാ​​ണ് ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

പ്ല​​സ് ഓ​​ണ്‍ സ്പേ​​സ്

കൂ​​ടു​​ത​​ൽ സ്പേ​​സ്, കൂ​​ടു​​ത​​ൽ സൗ​​ക​​ര്യം. 9 പേ​​ർ​​ക്ക് സു​​ഖ​​മാ​​യി യാ​​ത്ര ചെ​​യ്യാ​​വു​​ന്ന ത​​ര​​ത്തി​​ലാ​​ണ് സീ​​റ്റു​​ക​​ൾ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്നാം നി​​ര​​യി​​ലെ ര​​ണ്ടു സീ​​റ്റു​​ക​​ൾ മു​​ഖാ​​മു​​ഖം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ബൂ​​ട്ട് സ്പേ​​സ് കൂ​​ടു​​ത​​ൽ വ​​ർ​​ധി​​പ്പി​​ക്കാം.


പ്ല​​സ് ഓ​​ണ്‍ സൈ​​സ്

4,400 എം​​എം നീ​​ളം, 1,835 എം​​എം വീ​​തി, 1,812 എം​​എം ഉ​​യ​​രം. എ​​സ്യു​​വി പ​​രി​​വേ​​ഷം കൂ​​ടു​​ത​​ൽ ശ്ര​​ദ്ധേയ​​മാ​​ക്കു​​ന്ന ഫ്ര​​ണ്ട് ഗ്രി​​ൽ, വ​​ലി​​യ അ​​ലോ​​യ് വീ​​ലു​​ക​​ൾ (16 ഇ​​ഞ്ച്), റി​​യ​​ർ വീ​​ൽ ഡ്രൈ​​വ് എ​​ന്നി​​വ പ്ര​​ത്യേ​​ക​​ത.

സു​​ഖ​​ക​​ര​​മാ​​യ യാ​​ത്ര

കു​​ഷ്യ​​ൻ സ​​സ്പെ​​ൻ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ഏ​​തു ത​​രം റോ​​ഡു​​ക​​ളി​​ലൂ​​ടെ​​യും സു​​ഖ​​മാ​​യി സ​​ഞ്ച​​രി​​ക്കാം.

സൗ​​ക​​ര്യ​​ങ്ങ​​ൾ

സ്റ്റി​​യ​​റിം​​ഗ് മൗ​​ണ്ട​​ഡ് ഓ​​ഡി​​യോ-​​ഫോ​​ണ്‍ ക​​ണ്‍​ട്രോ​​ൾ​​സ്, വാ​​ഷ് ആ​​ൻ​​ഡ് വൈ​​പ്പി​​നോ​​ടു​​കൂ​​ടി​​യ റി​​യ​​ർ ഡി​​ഫോ​​ഗ​​ർ, ഡ്രൈ​​വ​​ർ സീ​​റ്റ് ഹൈ​​റ്റ് അ​​ഡ്ജ​​സ്റ്റ​​ർ, മു​​ൻ നി​​ര​​യി​​ൽ ആം ​​റെ​​സ്റ്റ്, ഡ്രൈ​​വ​​ർ സീ​​റ്റി​​ന്‍റെ അ​​ടി​​യി​​ൽ സ്റ്റോ​​റേ​​ജ് സ്പേ​​സ്.

ടെ​​ക്നോ​​ള​​ജി

ജി​​പി​​എ​​സ് നാ​​വി​​ഗേ​​ഷ​​നോ​​ടു​​കൂ​​ടി​​യ 17.8 സെ​​ന്‍റീ മീ​​റ്റ​​ർ ട​​ച്ച് സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റം. ബ്ലൂ​​സെ​​ൻ​​സ് ആ​​പ്, എ​​ക്കോ മോ​​ഡ്, മൈ​​ക്രോ ഹൈ​​ബ്രി​​ഡ് ടെ​​ക്നോ​​ള​​ജി, ബ്രേ​​ക്ക് എ​​ന​​ർ​​ജി റീ​​ജെ​​ന​​റേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, ഇ​​ന്‍റ​​ലി​​പാ​​ർ​​ക്ക് റി​​വേ​​ഴ്സ് അ​​സി​​സ്റ്റ്, എ​​സി എ​​ക്കോ മോ​​ഡ്, ഡ്രൈ​​വ​​ർ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സി​​സ്റ്റം.

സു​​ര​​ക്ഷ

ഡു​​വ​​ൽ എ​​യ​​ർ ബാ​​ഗ്, എ​​ബി​​എ​​സ്, ഇ​​ബി​​ഡി.
വി​​ല: 9.47 ല​​ക്ഷം രൂ​​പ മു​​ത​​ൽ.