മാരുതി സ്വിഫ്ട് ഡീസൽ
മൈലേജ്: ലിറ്ററിന് 28.40 കിലോമീറ്റർ
മാരുതി സുസൂക്കിയുടെ ഏറ്റവും വിൽപ്പനയുള്ള മോഡലുകളിൽ ഒന്നായ സ്വിഫ്ടിന്‍റെ മൂന്നാം തലമുറയാണ് മൈലേജിന്‍റെ കാര്യത്തിൽ ഒന്നാമൻ. ഇന്ത്യയുടെ ദേശീയ എൻജിൻ എന്നു വിശേഷിപ്പിക്കാവുന്ന 1.2 ലിറ്റർ ഡിഡിഐഎസ് 190, നാല് സിലിണ്ടർ എൻജിനാണ്.

സ്വിഫ്ടിന്. 74 ബിഎച്ച്പി 190 എൻഎം ആണ് എൻജിന്‍റെ ശേഷി. അഞ്ച് സ്പീഡ് മാന്വൽ , എഎംടി ഗീയർബോക്സ് വകഭേദങ്ങൾ ലഭ്യമാണ്. പെട്രോൾ വകഭേദത്തെ അപേക്ഷിച്ച് ഒരു ലക്ഷം രൂപ അധികം കൊടുക്കണം ഡീസൽ വകഭേദത്തിന്. കൊച്ചിയിലെ എക്സ് ഷോറൂം വില 5.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.