അണിയാം, സാൻഡ് സ്റ്റോണ്‍ മാലകൾ
മാല വിപണിയിലെ ട്രെൻഡി ഐറ്റം സാൻഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിൾ ലെയറായോ ഈ മാലകൾ അണിയാം. ജയ്പൂർ സ്റ്റോണ്‍ ഉപയോഗിച്ചാണ് ഇത്തരം മാലകൾ നിർമിച്ചിരിക്കുന്നത്. മാലയുടെ മധ്യഭാഗത്തു വീതിയുള്ള കല്ലുകളായിരിക്കും. ഇരുവശങ്ങളിലും എത്തുന്പോൾ കല്ലുകളുടെ വലുപ്പം ചെറുതാകും. ഇതാണു സാൻഡ് സ്റ്റോണ്‍ മാലയുടെ സവിശേഷത.

കല്ലിൽ 20 കിംഗുകൾ വരെ ഉണ്ടാകും. മെഷീൻ കിംഗ് ഉപയോഗിച്ചു നിർിക്കുന്ന ഈ മാലകൾക്കു പ്രത്യേക ഭംഗിയുണ്ടാകും. വൃത്തം, ചതുരം, ഡയമണ്ട്, ഹെക്സഗണൽ, ത്രികോണം തുടങ്ങി ഏതു ആകൃതിയിലുള്ള കല്ലുകളും ഈ മാലയിൽ ഉണ്ടാകും. ഒരേ ആകൃതിയിലുള്ളതോ അല്ലെങ്കിൽ വ്യത്യസ്ത ആകൃതിയിലുള്ള കല്ലുകൾ കോർത്തോ ആണു സാൻഡ് സ്റ്റോണ്‍ മാലകൾ ഉണ്ടാക്കുന്നത്.


നൂല്, സിൽവർ ചെയിൻ, ടങ്കീസ് എന്നിവയിൽ മുത്തുകൾ കോർത്തെടുക്കും. ഡ്രസ് മാച്ചായി ഈ മാലകൾ ഉപയോഗിക്കാം. കല്ലുകൾക്കു നിറമോ വെിത്തിളക്കമോ നഷ്ടമാകില്ല. 200 മുതൽ 1500 രൂപ വരെയാണ് ഇവയുടെ വില.

എസ്.എം