റബറിന് ശിഖരങ്ങളുണ്ടാക്കാൻ ഹമീദിന്‍റെ ടെക്നിക്
റബർമരങ്ങളിൽ രണ്ടര - മൂന്ന് മീറ്റർ (8-10 അടി) ഉയരംവരെ ശിഖരങ്ങൾ ഇല്ലാതി രുന്നാലേ ശരിയായരീതിയിൽ ടാപ്പുചെയ്ത് ആദായമെടുക്കാൻ പറ്റൂ. അതിനായി ചെറിയതൈ കളിൽ ഈ ഉയരമെത്തുന്ന തുവരെ ഉണ്ടാകുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റുന്നു. രണ്ടര - മൂന്ന് മീറ്റർ ഉയരത്തിനു ശേഷം ഉണ്ടാ കുന്ന മൂന്നോ നാലോ ശിഖരങ്ങൾ ചുറ്റിലും വളരാൻ അനുവദി ക്കുന്നത് മരങ്ങളുടെ സന്തുലിത വളർച്ചയെ സഹായിക്കുന്നു. മിക്കവാറും തൈകളിൽ സ്വാഭാ വികമായിത്തന്നെ ഇങ്ങനെ ശിഖര ങ്ങൾ ഉണ്ടാകാറുണ്ട്.

ചിലതൈകളിൽ രണ്ടര - മൂന്നു മീറ്റർ ഉയരമെത്തിയാലും ശാഖ കൾ ഉണ്ടാകാറില്ല. ഇങ്ങനെ യുള്ളതൈകളിൽ കൃത്രിമമായി ശിഖരം കിളിർപ്പിക്കേണ്ടതാണ്. ചില കർഷകർ ശിഖരങ്ങളു ണ്ടാക്കുന്നതിന് അഗ്രമുകുളം നുള്ളിക്കളയാറുണ്ട്. ഇത് തെറ്റായ രീതിയാണ്. ഇങ്ങനെചെയ്യുന്പോൾ തൊട്ടുതാഴെനിന്ന് അനവധി ശിഖരങ്ങളുണ്ടായി തൈകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. അഗ്രമുകുളത്തിന്‍റെ വളർച്ച നഷ്ടപ്പെടാത്ത രീതിയിൽവേണം ശിഖരങ്ങളുണ്ടാക്കാൻ.

മൂപ്പെത്തിയ അഗ്രമുകുളത്തിൽ സൂര്യപ്രകാശം പതിക്കാൻ അനു വദിക്കാതെ അതിനെ പാതിമയ ക്കത്തിലാക്കി, തൊട്ടുതാഴെ ഉറങ്ങി ക്കിടക്കുന്ന ഇലക്കണ്ണുകളെ ഉണർത്തിയെടുക്കുക എന്നതാണ് കൃത്രിമശാഖകൾ ഉണ്ടാക്കുന്ന തിനു സ്വീകരിക്കുന്ന തത്ത്വം. ഇതിനു പല വഴികളുണ്ടെങ്കിലും തൊടുപുഴ മലങ്കരഎസ്റ്റേറ്റിലെ അസിസ്റ്റന്‍റ് ഫീൽഡ് ഓഫീസർ ആയിരുന്ന ഒ.എം.അബ്ദുൾ ഹമീദ് കണ്ടെത്തിയ ടെക്നിക് താരതമ്യേ ന എളുപ്പമാണ്.

ഹമീദിന്‍റെ രീതിയിൽ, ഏറ്റവും മുകളിലെതട്ട് ഇലകൾ മൂപ്പെത്തി ക്കഴിയുന്പോൾ റബർതൈ സാവ ധാനം വളച്ചുപിടിച്ച് മുകൾത്തട്ടി ലെ ഇലത്തണ്ടുകൾ മുകളിലേക്ക് മാടിവച്ച് അഗ്രമുകുളത്തെ പൊ തിഞ്ഞിരിക്കത്തക്കവിധം കെട്ടുന്നു.

ത·ൂലം ഒരുകൂട്ടം ഇലത്തണ്ടു കൾ അഗ്രമുകുളത്തിൽ വെയിലടി ക്കാതെ മറയ്ക്കുന്നു. ഈ രീതി യിൽ, കെട്ടുന്നസ്ഥാനം വളരെപ്ര ധാനമാണ്. മൂപ്പെത്തിയ അഗ്രമു കുളത്തിനു തൊട്ടുതാഴെ വരത്ത ക്കവിധമാണ് കെട്ടിടേണ്ടത്. വണ്ണമുള്ള ചാക്കുനൂലോ വാഴ നാരോ ഒരടിനീളത്തിൽ മുറിച്ചെ ടുത്ത് സാമാന്യം മുറുക്കിത്തന്നെ കെട്ടണം. എന്നാൽ, ഇലത്തണ്ടു കൾക്ക് ക്ഷതം ഏൽക്കത്ത ക്ക വിധം വലിച്ചുമുറുക്കരുത്. കെട്ടു ന്നസ്ഥാനം മുകളിലേക്കു മാറിയാ ൽ അഗ്രമുകുളം വളർന്നു വരു ന്പോൾ ആ കെട്ടിൽതട്ടി വളഞ്ഞു പോകുന്നതിന് ഇടയാകും. അതു പോലെ കെട്ടുന്നത് ഏറെ താഴ്ന്നു പോയാൽ അഗ്രമുകുളത്തിൽ സൂര്യപ്രകാശം അടിക്കും. ത·ൂലം താഴെയുള്ള ഇലക്കണ്ണുകളിൽ നിന്നു മുകുളങ്ങൾ ഉണ്ടാകാനു ള്ള സാധ്യത കുറയും.


ശരിയായരീതിയിൽ കെട്ടിവയ് ക്കപ്പെടുന്ന തൈകളിൽ ഏതാണ്ട് പത്തുദിവസം കഴിയുന്പോൾ അഗ്രമുകുളത്തിന് തൊട്ടു താഴെ യുള്ള ഇലക്കണ്ണുകളിൽനിന്നു മുകുളങ്ങൾ പൊട്ടാൻ തുടങ്ങു ന്നതു കാണാം. മൂന്നോ നാലോ മുകുളങ്ങൾ പൊട്ടിയാലുടൻ കെട്ടഴിച്ചുമാറ്റി ഇലത്തണ്ടുകൾ സ്വതന്ത്രമാക്കാം . ആവശ്യത്തിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകു കയാണെങ്കിൽ എല്ലാ വശങ്ങളി ലേക്കും വരത്തക്കവിധം മൂന്നോ നാലോ എണ്ണം നിർത്തി ബാക്കി യുള്ളവ മുറിച്ചുമാറ്റണം. കടുത്ത വേനലിൽ ഒഴികെ ബാക്കിസമയ ങ്ങളിൽ ഈ രീതി വളരെ വിജയ പ്രദമാണെന്നാണ് ഹമീദിന്‍റെ അഭിപ്രായം.

ഹമീദിന്‍റെ മേൽനോട്ടത്തിൽ പരിചരണംകിട്ടി വളർന്ന മലങ്കര ത്തോട്ടത്തിലെ തൈകൾ സംതു ലിതമായ ശാഖാവിന്യാസ ത്തോടെ വളർന്നു നിൽക്കുന്ന കാഴ്ച ആരുടേയും ശ്രദ്ധയാ കർഷിക്കും. ഒൗദ്യോഗികരംഗത്തു നിന്നു വിരമിച്ചെങ്കിലും 70-ാം വയസിലും കർമനിരതനായ അദ്ദേഹം കർഷകരുടെ സംശയ ങ്ങൾ ദൂരീകരിക്കുന്നതിന് സദാ സന്നദ്ധനാണ്.

ബെന്നി കെ. കെ.
ഫാം ഓഫീസർ
പി. & പി ആർ ഡിവിഷൻ, റബർ ബോർഡ്, കോട്ടയം
ഫോണ്‍: 9946879566.
കൂടുതൽ വിവരങ്ങൾക്ക് റബർ ബോർഡ് കോൾസെന്‍ററിലും വിളിക്കാം.
ഫോണ്‍ - 0481 257 66 22.
Loading...