ആ​ൾ​ട്ടോ വീണ്ടും ഒ​ന്നാമത്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം വി​റ്റ കാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മാ​രു​തി സു​സു​കി ആ​ൾ​ട്ടോ ഒ​ന്നാം സ്ഥാ​നം തി​രി​കെപ്പി​ടി​ച്ചു. ഒ​ക്‌​ടോ​ബ​റി​ൽ 19,447 ആ​ൾ​ട്ടോ കാ​റു​ക​ൾ മാ​രു​തി​യി​ൽ​നി​ന്ന് നി​ര​ത്തി​ലെ​ത്തി.

ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​റി​ലും മാ​രു​തി​യു​ടെ​ത​ന്നെ സെ​ഡാ​ൻ മോ​ഡ​ലാ​യ സ്വി​ഫ്റ്റ് ഡി​സ​യ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഒ​ക്‌​ടോ​ബ​റി​ൽ 17,447 കാ​റു​ക​ളു​മാ​യി ഡി​സ​യ​ർ ര​ണ്ടാ​മ​താ​ണ്.
മാ​രു​തി സു​സു​കി ബ​ലേ​നോ (14,532), ഹ്യു​ണ്ടാ​യി ഗ്രാ​ൻ​ഡ് ഐ10 (14,417) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.