വാഹനവിപണി ഇരുകൈകളും നീട്ടി ഏറ്റെടുത്ത പുതുമുഖങ്ങൾ
2016 ന​വം​ബ​ർ എ​ട്ടി​ലെ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു ഫീ​നി​ക്സ് പ​ക്ഷി​യേ​പ്പോ​ലെ ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി ചി​റ​കു​ കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു കു​തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് 2017 അ​വ​സാ​നി​ക്കു​ന്പോ​ൾ കാ​ണാ​നാ​കു​ന്ന​ത്. 2017ന്‍റെ ആ​ദ്യമാ​സ​ങ്ങ​ളി​ൽ വി​പ​ണി​ക്കു ത​ള​ർ​ച്ച നേ​രി​ട്ടെ​ങ്കി​ലും പി​ന്നീ​ട് വി​പ​ണി ക​രു​ത്താ​ർ​ജി​ച്ചു. ഒ​പ്പം ഒ​രു​പി​ടി പു​തുമോ​ഡ​ലു​ക​ളും 2017 ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കു സ​മ്മാ​നി​ച്ചു. ഈ ​വ​ർ​ഷം ഇ​റ​ങ്ങി​യ ചി​ല പ്ര​ധാ​ന മോ​ഡ​ലു​ക​ളി​ലേ​ക്കൊ​ന്നു തി​രി​ഞ്ഞു​നോ​ക്കാം.

ജീ​പ് കോം​പാ​സ്

ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച്, ആ​കാം​ക്ഷയോ​ടെ കാ​ത്തി​രു​ത്തി​യ എ​സ്‌​യു​വി. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ജീ​പ് മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​രി​വേ​ഷ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ച ആ​ദ്യ മോ​ഡ​ൽ. ആ​ഗോ​ള വി​പ​ണി​യി​ലേ​ക്കും ഇ​ന്ത്യ​യി​ൽനി​ന്ന് കോം​പാസ് ക​പ്പ​ൽ ക​യ​റി. ഏ​റ്റ​വു​മ​ധി​കം മ​ത്സ​ര​മു​ള്ള വി​ഭാ​ഗ​ത്തി​ൽ ആ​ക​ർ​ഷക​മാ​യ വി​ല​യി​ൽ കൂ​ടു​ത​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് പി​റ​വി.

എ​ൻ​ജി​ൻ: 1.4 ലി​റ്റ​ർ മ​ൾ​ട്ടി എ​യ​ർ ട​ർ​ബോ പെ​ട്രോ​ൾ, 2.0 ലി​റ്റ​ർ മ​ൾ​ട്ടി ജെ​റ്റ് ട​ർ​ബോ ഡീ​സ​ൽ
വി​ല: `14.95 ല​ക്ഷം മു​ത​ൽ

മാ​രു​തി സു​സു​കി ഡി​സ​യ​ർ

ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ കു​തി​പ്പു തു​ട​രു​ന്ന ഡി​സ​യ​റി​നെ പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും മാ​രു​തി സു​സു​കി അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ കാ​ർ നി​ർ​മാ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ള്ള കോം​പാ​ക്ട് സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് ഡി​സ​യ​റു​മു​ള്ള​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ബെ​സ്റ്റ് സെ​ല്ലിം​ഗ് പ​ട്ടി​ക​യി​ൽ കു​തി​ക്കു​ന്ന മാ​രു​തി​യു​ടെത​ന്നെ ആ​ൾ​ട്ടോ​യെ പി​ന്ത​ള്ളാ​നും ഡി​സ​യ​റി​നു ക​ഴി​ഞ്ഞു. ഹെ​ഡ്‌​ലാ​ന്പ് ക്ല​സ്റ്റ​ർ, ഉ​രു​ണ്ട ഫ്ര​ണ്ട് ഗ്രി​ൽ, ഫ്ലോ​വിം​ഗ് ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ മു​ഖം മി​നു​ക്കി​യ ഡി​സ​യ​റി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. വി​പ​ണി​യി​ലെ​ത്തി അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം ഡി​സ​യ​റു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി.

ഹ്യു​ണ്ടാ​യി വെ​ർ​ണ

പ​ഴ​യ വെ​ർ​ണ മോ​ഡ​ലി​ന് വി​പ​ണി​യി​ൽ ത​ള​ർ​ച്ച നേ​രി​ട്ട​പ്പോ​ഴാ​ണ് അ​ടി​മു​ടി മാ​റ്റ​ങ്ങ​ളും കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് ഹ്യു​ണ്ടാ​യി പു​തി​യ വെ​ർ​ണ​യെ അ​താ​യ​ത് അ​ഞ്ചാം ത​ല​മു​റ വെ​ർ​ണ​യെ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. മാ​രു​തി സു​സു​കി സി​യാ​സും ഹോ​ണ്ട സി​റ്റി​യും അ​ട​ക്കി​വാ​ഴു​ന്ന പ്രീ​മി​യം സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​മോ​ഡ​ലും ഉ​ൾ​പ്പെടുക. പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത കെ2 ​പ്ലാ​റ്റ്ഫോ​മി​ലാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ പി​റ​വി. പു​തി​യ മേ​ക്കോ​വ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കാ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡും നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ​യ്ക്കു ല​ഭി​ച്ചു.


എ​ൻ​ജി​ൻ: 1.6 ലി​റ്റ​ർ പെ​ട്രോ​ൾ, 1.6 ഡീ​സ​ൽ
വി​ല: `7.99 ലക്ഷം മുതൽ

റെ​നോ കാ​പ്ച​ർ

എ​സ്‌​യു​വി സ്റ്റൈ​ലി​ലു​ള്ള കു​ഞ്ഞ​ൻ ഹാ​ച്ച്ബാ​ക്കാ​യ ക്വി​ഡി​നെ വി​പ​ണി​യി​ലെ​ത്തി​ച്ച് ഇ​ന്ത്യ​ൻ വി​പ​ണി​യെ കൈ​യി​ലെ​ടു​ത്ത പാ​ര​ന്പ​ര്യ​മു​ണ്ട് റെ​നോ​യ്ക്ക്. കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ ക​മ്പ​നി​യു​ടെ ഡ​സ്റ്റ​റും മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ മു​ന്നേ​റു​ന്നു. എ​ന്നാ​ൽ, പ്രീ​മി​യും സെ​ഗ്‌മെന്‍റി​ലൊ​രു മോ​ഡ​ൽ ക​മ്പ​നി ഇ​പ്പോ​ഴാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്, കാ​പ്ച​ർ. ക്രോ​സ് ഓ​വ​ർ സ്റ്റൈ​ലി​യി​ൽ പ്രീ​മി​യം സൗ​ക​ര്യ​ങ്ങ​ളും ഫീ​ച്ച​റു​ക​ളും കാ​പ്ച​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ൻ​ജി​ൻ: 1.5 ലി​റ്റ​ർ കെ2​കെ ഡീ​സ​ൽ എ​ൻ​ജി​ൻ, 1.5 ലി​റ്റ​ർ എ​ച്ച്2​കെ പെ​ട്രോ​ൾ എ​ൻ​ജി​ൻ
വി​ല: `9.99 ല​ക്ഷം മു​ത​ൽ

ടാ​റ്റാ നെ​ക്സോ​ൺ

ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ സ​ബ് കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ ടാ​റ്റ അ​വ​ത​രി​പ്പി​ച്ച മോ​ഡ​ൽ. മാ​രു​തി​യു​ടെ വി​റ്റാ​ര ബ്ര​സ​യ്ക്ക് ശ​ക്ത​നാ​യ എ​തി​രാ​ളി​യാ​വാ​ൻ നെ​ക്സോ​ണി​നു ക​ഴി​ഞ്ഞു. ഇ​തു​വ​രെ​യു​ള്ള മോ​ഡ​ലു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​ട്ട​ന​വ​ധി പു​തു​മക​ൾ പു​തി​യ മോ​ഡ​ലു​ക​ളി​ലെ​ല്ലാം​ത​ന്നെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ടാ​റ്റാ മോ​ട്ടോ​ഴ്സി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ൻ​ജി​ൻ: 1.2 ലി​റ്റ​ർ ട​ർ​ബോ ചാ​ർ​ജ്ഡ് റെ​വോ​ട്രോ​ൺ പെ​ട്രോ​ൾ എ​ൻ​ജി​ൻ, 1.5 ലി​റ്റ​ർ ട​ർ​ബോ ചാ​ർ​ജ്ഡ് റെ​വോ​ടോ​ർ​ക്ക് ഡീ​സ​ൽ എ​ൻ​ജി​ൻ.
വി​ല: `5.85 ലക്ഷം മുതല്‌

ഫോ​ർ​ഡ് എ​ക്കോ​സ്പോ​ട്ട് ഫേ​സ്‌​ലി​ഫ്റ്റ്

ആ​ദ്യമോ​ഡ​ലി​ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചും കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണ് എ​ക്കോ​സ്പോ​ട്ട് ഫേ​സ്‌​ലി​ഫ്റ്റ് അ​വ​ത​രി​പ്പിച്ച​ത്. പു​തി​യ എ​ക്സ്റ്റീ​രി​യ​ർ, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നും പു​തി​യ എ​ൻ​ജി​നു​മാ​ണ് ഫേ​സ്‌​ലി​റ്റി​ന്‍റെ പ്ര​ത്യേ​ക​ത.

എ​ൻ​ജി​ൻ: 1.5 ലി​റ്റ​ർ ടി​ഡി​സി​ഐ ഡീ​സ​ൽ എ​ൻ​ജി​ൻ, 1.5 ലി​റ്റ​ർ ടി​ഐ-​വി​സി​ടി പെ​ട്രോ​ൾ എ​ൻ​ജി​ൻ.
വി​ല: `7.31 ലക്ഷം മുതൽ

ഹോ​ണ്ട ഡ​ബ്ല്യു​ആ​ർ​വി

പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ജാ​സി​ന്‍റെ ക്രോ​സ് ഓ​വ​ർ വേ​ർ​ഷ​ൻ. സ​ൺ​റൂ​ഫ്, ഫു​ള്ളി ഫോ​ൾ​ഡ​ബി​ൾ കാ​ർ സീ​റ്റു​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് എ​സി, ക്രൂ​യി​സ് ക​ൺ​ട്രോ​ൾ, പ​വ​ർ ഫോ​ൾ​ഡിം​ഗ് ആ​ൻ​ഡ് അ​ഡ്ജ​സ്റ്റ​ബി​ൾ ഒ​ആ​ർ​വി​എ​മ്മു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ഫീ​ച്ച​റു​ക​ൾ.

എ​ൻ​ജി​ൻ: 1.5 ലി​റ്റ​ർ ഐ-​ഡി​ടെ​ക് ഡീ​സ​ൽ, 1.2 ലി​റ്റ​ർ ഐ-​വി​ടെ​ക് പെ​ട്രോ​ൾ
വി​ല: 7.67 ലക്ഷം മുതൽ.

ഓട്ടോസ്പോട്ട് / ഐബി