സംരക്ഷിക്കാം, അരുമപ്പക്ഷികളുടെ ആരോഗ്യം
അരുമപ്പക്ഷികളെ തങ്ങ ളുടെ വീടുകള്‍ക്ക് അല ങ്കാരമായും, മാനസികോല്ലാസ ത്തിനും വിനോദത്തിനുമായുമൊക്കെ വളര്‍ത്തുന്നത് ഏറെ പ്രചാരം നേടിയിരിക്കുന്നു. കേവലമായ വിനോദത്തിനപ്പുറം അരുമപ്പക്ഷികളുടെ പരിപാ ലനവും കൈമാറ്റവുമൊക്കെ ധനസമ്പാദന മാര്‍ഗം എന്ന നിലയിലും ഇന്ന് വളര്‍ന്നിട്ടുണ്ട്. തത്തകള്‍, ബഡ്ജറിഗറുകള്‍, ഫിഞ്ചുകള്‍,ലൗബേര്‍ഡ്‌സ്, കൊക്കറ്റീലുകള്‍, ലോറി കീറ്റു കള്‍, കാനറികള്‍, പ്രാവുകള്‍ തുടങ്ങി വൈവിധ്യങ്ങളായ അലങ്കാര കോഴികള്‍ വരെ.... അരുമപക്ഷികളുടെ ലോകം വിശാലമാണ്.

അരുമപ്പക്ഷികളുടെ ആരോഗ്യ മെന്നത് കൂടിന്റെയും പരിസര ത്തിന്റെയും ശുചിത്വം, ഭക്ഷണം , ജനിതക ഘടന എന്നിങ്ങനെ വിവിധ ഘടകങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗകാരികളുടെ വലിയ നിര തന്നെ പക്ഷികളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

വൈറസ് രോഗങ്ങളും പ്രതിരോധവും

തൂവല്‍ കൊക്ക് രോഗം

തത്ത വര്‍ഗത്തിലെ പക്ഷികളെ ബാധിക്കുന്ന പ്രധാനപ്പെട്ട വൈറസ് രോഗമാണിത്. സിര്‍ ക്കോ വൈറസ് എന്നയിനം വൈറസാണ് രോഗകാരി. തൂവല്‍ നാളികളെയും, കൊക്കിലെയും കാല്‍ വിരലുകളിലെയും കോശ ങ്ങളെ ബാധിക്കുന്നു. തുടര്‍ച്ച യായി തൂവല്‍ കൊഴിഞ്ഞു പോവുന്നതിനും കൊക്കിന്റെയും നഖങ്ങളുടെയും ശോഷണ ത്തി നും കാരണമായിത്തീരുന്നു. തൂവ ലുകളുടെ വളര്‍ച്ച മുരടിക്കുന്ന തിനൊപ്പം, പക്ഷികളുടെ സ്വാഭാ വിക പ്രതിരോധ ശേഷിയെയും വൈറസ് തകരാറിലാക്കുന്നു.

വൈറസ് രോഗമായതുകൊണ്ട് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. പുതുതായി കൊണ്ടു വരുന്ന പക്ഷികളെ രണ്ടാഴ്ചവരെ പ്രത്യേകം മാറ്റി പാര്‍പ്പിക്കല്‍, കൂടുകളില്‍ അണുനാശിനി പ്ര യോഗം, സൂര്യപ്രകാശം കൊള്ളി ക്കല്‍, രോഗം ബാധിച്ചവയെ മാറ്റിപ്പാര്‍പ്പിച്ചു ആന്റിബയോട്ടി ക്കുകള്‍, കരള്‍ ഉത്തേജന മരുന്നു കള്‍ എന്നിവ നല്‍കല്‍ എന്നി ങ്ങനെ വിവിധ മാര്‍ഗങ്ങള്‍വഴി ഈ രോഗത്തെ ഒരു പരിധിവരെ തടയാം

വസന്ത രോഗം

കോഴികളെയും താറാവുകളെ യും ബാധിക്കുന്നതുപോലെ തന്നെ മറ്റ് ഓമനപ്പക്ഷികളിലും കാണപ്പെടുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണ് വസന്ത രോഗം അഥവാ ന്യൂ കാസ്റ്റില്‍ ഡിസീസ്.വിവിധ വിഭാഗങ്ങളി ലുള്ള പാരാമിക്‌സോ വൈറസു കള്‍ പരത്തുന്ന ഈ രോഗം പക്ഷി സ്‌നേഹികള്‍ക്കിടയില്‍ വലിയ നഷ്ടത്തിന് തന്നെ കാരണ മായിത്തീര്‍ന്നിട്ടുണ്ട്. വിവിധ വിറ്റാമിനുകളുടെ കുറവ് , മലേ റിയ രോഗം എന്നിവയില്‍ നിന്നും ഈ രോഗത്തെ വേര്‍തിരിച്ചു മനസിലാക്കേണ്ടതുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠം, മറ്റു ശരീര സ്രവങ്ങള്‍ എന്നിവ യുടെ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കമാണ് രോഗപ്പക ര്‍ച്ചയുടെ കാരണം . കോഴികളില്‍ നിന്നും ലൗ ബേര്‍ഡ്‌സിലേക്കും പ്രാവുകളിലേക്കുമൊക്കെ ഈ രോഗം പകരാന്‍ സാധ്യതയുണ്ട് .കേരളത്തില്‍ അലങ്കാര കോഴി കളിലും പ്രാവുകളിലും ലൗ ബേര്‍ഡ്‌സുകളിലും ഈ രോഗം സാധാരണയാണ്.

വൈറസ് ബാധയേറ്റു മൂന്നു മുതല്‍ മൂന്നാഴ്ചക്കുള്ളില്‍ വിവി ധ ലക്ഷണങ്ങള്‍ കാണിച്ചു തുട ങ്ങും. ധാരാളം വെള്ളം കുടിക്കു മെങ്കിലും തീറ്റയെടുക്കാനുള്ള മടുപ്പ്, മെലിച്ചില്‍, പച്ചനിറത്തില്‍ ധാരാളം ജലാംശം കലര്‍ന്ന കാഷ്ഠം എന്നിവയെല്ലാം പ്രാരംഭ ലക്ഷണങ്ങളാണ്. തുടര്‍ന്ന് കാലു കളുടെ തളര്‍ച്ച , തലതിരിച്ചില്‍ , കറക്കം, പിറകോട്ടുള്ള തുടര്‍ച്ച യായ നടത്തം, ശ്വാസതടസം, തൂങ്ങിയുള്ള നില്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചു തുട ങ്ങും. പ്രാവുകളിലെ തലതിരി ച്ചിലും തല വെട്ടിക്കലും കറക്ക വും ഇതിന്റെ മുഖ്യ ലക്ഷണ ങ്ങളാണ്. വേനല്‍ കാലങ്ങളില്‍ ഈ രോഗതിന്റെ വ്യാപന സാധ്യ തയും ഏറെയാണ്.

പ്രതിരോധ കുത്തിവയ്പ്പ് തന്നെയാണ് ഫലപ്രദമായ രോഗ പ്രതിരോധ മാര്‍ഗം. കോഴിവസ ന്തക്കെതിരായ വാക്‌സിനുക ള്‍ വിപണിയില്‍ സുലഭമാണെങ്കിലും മറ്റ് അരുമപ്പക്ഷികളിലെ വസന്ത രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പുകള്‍ അത്ര സുലഭ മല്ല. എങ്കിലും ആവശ്യപ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും ലഭ്യമാക്കാവുന്നതാണ്. കോഴികളില്‍ ഉപയോഗിക്കുന്ന എ/ലസോട്ട വാക്‌സിനുകള്‍ രണ്ടുമാസത്തിലൊരിക്കല്‍ പ്രാവു കളടമുള്ള പക്ഷികള്‍ക്ക് നല്‍കു ന്നത് ഫലപ്രദമാണെന്ന് പഠനങ്ങ ളുണ്ട്. വാക്‌സിനേഷന് ശേഷം മൂന്നുമുതല്‍ നാലാഴ്ച ക്കുള്ളില്‍ പക്ഷികള്‍ക്ക് രോഗത്തിനെ തിരായ പ്രതിരോധ ശേഷി കൈവരും. പക്ഷികളുടെ സ്വാഭാ വിക പ്രതിരോധശക്തി വര്‍ധിപ്പി ക്കാന്‍ ലിവര്‍ ടോണിക്കുകള്‍ , മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍ എന്നിവയും നല്‍കാം.

വസൂരി രോഗം

കോഴികളില്‍ വസൂരിയുണ്ടാ ക്കുന്ന ഹെര്‍പ്‌സ് വൈറസുകള്‍ തന്നെയാണ് മറ്റു പക്ഷികളിലും വസൂരിക്ക് കാരണമാവുന്നത്. ഒരു തരം കൊഴുത്ത ദ്രാവകം നിറ ഞ്ഞു കൊക്കിനു മുകളിലും, കണ്ണിനു ചുറ്റും കാലുകളിലും കാണപ്പെടുന്ന കുമിളകള്‍ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ച തായി തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണ പ്പെടുന്ന വസൂരി രോഗം അത്ര മാരകമല്ലെങ്കിലും, ശരീരത്തിന്റെ ഉള്ളില്‍ പിടിപെടുന്ന വസൂരി യുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷഗന്ധത്തോടുകൂടി വായി ലും ദഹനവ്യൂഹത്തിലും രൂപപ്പെ ടുന്ന കുമിളകള്‍ കാരണം ഭക്ഷ ണം എടുക്കാന്‍ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവി ക്കുന്നു .

ശരീരത്തിന് പുറത്തു രോഗം ബാധിച്ച ഭാഗം നേര്‍പ്പിച്ച അയഡിന്‍ ലായനി ഉപയോഗിച്ച് തുടച്ച് ബോറിക് ആസിഡ്, സിങ്ക് ഓക്‌സൈഡ് എന്നിവ തുല്യാനു പാതത്തില്‍ പച്ചമഞ്ഞളില്‍ ചാലി ച്ച് പുരട്ടുന്നത് ഫലപ്രദമായ ഒരു ചികിത്സാ രീതിയാണ് . അസൈ ക്ലോവിര്‍ പോലുള്ള ആന്റി വൈറല്‍ മരുന്നുകള്‍ , മറ്റ് ആന്റി ബയോട്ടിക്കുകള്‍ എന്നിവയും ഉപയോഗിക്കാം. ഈ രോഗത്തി നെതിരായുള്ള പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണ് .

ബാക്റ്റീരിയല്‍ രോഗങ്ങള്‍

സിറ്റക്കോസിസ് / തത്തപ്പനി / ഓര്‍ണിത്തോസിസ്

ക്ലമീഡിയ സിറ്റസി എന്നയിനം ബാക്ടീ രിയയാണ് തത്തകളെയും പ്രാവുകളെയും വ്യാപകമായി ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണം. തത്ത വര്‍ഗത്തില്‍ പെട്ട പക്ഷികളില്‍ ഈ രോഗം സിറ്റ ക്കോസിസ് എന്നും മറ്റിനം പക്ഷികളില്‍ ഓര്‍ണിത്തോസിസ് എന്നും അറിയപ്പെടുന്നു . വായു വിലൂടെയും അണുബാധയേറ്റ ഭക്ഷണം, വെള്ളം എന്നിവയി ലൂടെയെല്ലാം രോഗം പകരാം. പക്ഷികളില്‍ നിന്നും മനുഷ്യരി ലേക്കു പകരാന്‍ സാധ്യതയുള്ള ചുരുക്കം ചില രോഗങ്ങങ്ങളില്‍ ഒന്നായതിനാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേ ണ്ടതുണ്ട്.

പച്ച കലര്‍ന്ന വയറിളക്കം , കണ്ണുകളില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, പോള വീക്കം, കണ്‍ജംറ്റിവിറ്റീസ് ഇവയെല്ലാം ഓര്‍ണി ത്തോസിസ് രോഗത്തിന്റെ ലക്ഷ ണങ്ങളാണ്. ഗുരുതരമായ രോഗം ബാധിച്ച പക്ഷികളുടെ കണ്ണ് പഴുത്തു ചീയുന്നതായും കാ ണാം. മനുഷ്യരില്‍ ന്യൂമോണി യ്ക്കും ടൈഫോയിഡിനും സമാനമായ ലക്ഷണങ്ങള്‍ക്കും ഈ രോഗം കാരണമാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

രോഗം ബാധിച്ച പക്ഷികളുടെ കണ്ണുകള്‍ ബോറിക് ആസിഡി ന്റെ നേര്‍പ്പിച്ച ലായനി ഉപയോ ഗിച്ച് കഴുകി, സിപ്രോ ഫ്‌ലോക്‌സാസിന്‍ ജന്റാമൈസിന്‍ പോലുള്ള ആന്റിബയോട്ടിക് ലേപനങ്ങള്‍ വെറ്ററിനറി ഡോക്ട റുടെ നിര്‍ദേശാനുസരണം പ്രയോഗിക്കുന്നത് ഫലപ്രദ മാണ്. മൂന്നു മുതല്‍ അഞ്ചു ദിവസം വരെ തുടര്‍ച്ചയായി ടെട്രാസൈക്ലിന്‍ ആന്റിബയോട്ടിക് കുത്തിവയ്പ്പാ യി നല്‍കുന്നതും നല്ലതാണ്. ടെട്രാസൈക്ലിന്‍,ഡോക്‌സി സൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്ന സമയത്ത് താത് കാലികമായി കാല്‍സ്യം അട ങ്ങിയ ടോണിക്കുകള്‍ നല്‍കാതി രുന്നാല്‍ മരുന്നിന്റെ ഫലപ്രാപ്തി വര്‍ധിക്കും .സാല്‍മൊണെല്ലോസിസ് രോഗം

പക്ഷികളില്‍ ഏറ്റവും കൂടിയ മരണ നിരക്കിന് കാരണമാവുന്ന ബാക്റ്റീരിയല്‍ രോഗങ്ങളിലൊ ന്നാണ് സാല്‍മൊണെല്ലോസിസ്. സാല്‍മൊണെല്ല കുടുംബത്തില്‍ പ്പെട്ട വ്യത്യസ്തങ്ങളായ രോഗാ ണുക്കള്‍ വിവിധയിനം പക്ഷി കളില്‍ രോഗബാധയുണ്ടാക്കു ന്നു. അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തിലധികം രോഗാണു വിന് പ്രസ്തുത പരിസ്ഥിതിയില്‍ കോട്ടമേല്‍ക്കാതെ നിലനില്‍ ക്കാന്‍ കഴിയുമെന്നത് രോഗ സാധ്യത ഏറ്റുന്നു. വായുവിലൂടെ യും, അണുബാധയേറ്റ ഭക്ഷ്യ വസ്തുക്കള്‍, വെള്ളം, പാത്രങ്ങള്‍ എന്നിവ വഴിയും ,രോഗം ബാധിച്ച പക്ഷികളുമായുള്ള ഇണചേര്‍ക്ക ല്‍, രോഗം ബാധിച്ച പക്ഷിയില്‍ നിന്നും മുട്ടയിലേക്ക്, ക്രോപ് മില്‍ക്ക് എന്നിവ വഴിയുമൊക്കെ ഈ രോഗം പകരാം. സാല്‍ മോണെല്ല രോഗം സുഖപ്പെട്ടാ ലും പലപ്പോഴും അവ ഈ രോഗ തിന്റെ വാഹകരായി പ്രവര്‍ത്തി ക്കുകയും അണുക്കളെ പുറം തള്ളുകയും ചെയ്യുന്നു.

പച്ചകലര്‍ന്ന ദ്രാവക രൂപത്തി ലുള്ള കാഷ്ഠം, രോഗം ആന്തരാ വയവങ്ങളെ ബാധിക്കുന്ന പക്ഷം വളര്‍ച്ച മുരടിപ്പ്, മെലിച്ചില്‍, പെട്ടെന്നുള്ള മരണം എന്നിവ യെല്ലാം പക്ഷിക്കുഞ്ഞുങ്ങളില്‍ സാല്‍മോണെല്ലോസിസിന്റെ ലക്ഷണങ്ങളാണ്.അമ്മപ്പക്ഷിയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് മുട്ട വഴി പകരുന്ന രോഗം ഭ്രൂണാ വസ്ഥയില്‍ തന്നെയോ, ജനിച്ച് ഒരാഴ്ചക്കകമുള്ള മരണത്തി നോ കാരണമാവാറുണ്ട്. വലിയ പക്ഷികളില്‍ സന്ധി കളുടെ തടിപ്പ്, ചിറകുകളുടെയും കാലു കളുടെയും തളര്‍ച്ച എന്നി വയും കാണാറുണ്ട്.


കാഷ്ഠം , മറ്റു ശരീരഭാഗങ്ങള്‍ എന്നിവയുടെ ബാക്റ്റീരിയോള ജിക്കല്‍ പരിശോധന വഴി രോഗത്തെ കൃത്യമായി നിര്‍ണ യിക്കാം. രോഗം കണ്ടെത്തിയാല്‍ ഉടന്‍ ആന്റിബയോട്ടിക് മരുന്നു കള്‍, കരള്‍ ഉത്തേജന മരുന്നു കള്‍, വൈറ്റമിന്‍ മിശ്രിതങ്ങള്‍ എന്നിവയെല്ലാം ആരംഭിക്കേണ്ട താണ്. രോഗം ബാധിച്ചവയെ മാറ്റി നിര്‍ത്തുന്നതും, അവയെ പറക്കാന്‍ വിടാതിരിക്കുന്നതു മെല്ലാം രോഗപ്പകര്‍ച്ച തടയും .

സാല്‍മൊണെല്ല അണുബാധ യോളം തന്നെ അപകടമുണ്ടാ ക്കുന്ന മറ്റൊരു ബാക്റ്റീരിയല്‍ അസുഖമാണ് കോളി ഫോം രോഗം. അണുബാധയേറ്റ ഭക്ഷണവും വെള്ളവും വഴി പക്ഷികളുടെ ശരീരത്തില്‍ എത്തി ച്ചേരുന്ന രോഗാണു ദഹന വ്യൂഹത്തിലും ശ്വാസനാവയ വങ്ങളിലും വളരെ വേഗത്തില്‍ പെരുകുകയും രോഗബാധ യുണ്ടാക്കുകയും ചെയ്യുന്നു.

ക്ഷീണം, ശ്വാസതടസം , വയ റിളക്കം, തീറ്റയെടുക്കാന്‍ മടുപ്പ് എന്നാല്‍ കൂടുതലായി വെള്ളം കുടിക്കല്‍ എന്നിവയെല്ലാം ലക്ഷ ങ്ങളാണ്. ശക്തികുറഞ്ഞ കോളി ഫോം ബാക്ടീരിയകള്‍ വയറിള ക്കത്തിന് മാത്രം കാരണ മാവുമ്പോള്‍ , പത്തോജെനിക് വിഭാഗത്തില്‍ പെട്ട കോളിഫോം ബാക്ടീരിയകള്‍ രക്തത്തിലൂടെ വിവിധ ശരീരാവയവങ്ങളില്‍ എത്തിചേര്‍ന്ന് വിഷം പുറം തള്ളും . ഇത് പെട്ടെന്നുള്ള മരണത്തിനു തന്നെ കാരണമായേക്കാം .സാല്‍മൊ ണെല്ലോ സിസ് രോഗത്തി നെതിരേ സ്വീകരിക്കുന്ന നടപടി കള്‍ ഈ രോഗത്തിനും ഫല പ്രദമാണ് .

മൈകോപ്ലാസ്‌മോസിസ് രോഗം

മൈക്കോപ്ലാസ്മാ രോഗാണു കാരണമായുണ്ടാവുന്ന മാരക മായ ശ്വാസകോശ രോഗങ്ങളി ലൊന്നാണ് മൈകോപ്ലാസ്‌മോ സിസ്. കോഴികളെയും ടര്‍ക്കി പക്ഷികളെയും കൂടുതലായി ബാധിക്കുന്ന ഈ രോഗം , പക്ഷി കളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന കോളിഫോം ബാക്റ്റീരിയ, ഹെര്‍പ്‌സ് വൈ റസ് തുടങ്ങിയ മറ്റു രോഗാണു ക്കളുമായി ചേര്‍ന്ന് ഗുരുതരമായ രോഗാവസ്ഥയായി തീരുന്നു. ഫീസെന്റുകള്‍, പ്രാവുകള്‍, കാട, ഗീസുകള്‍, തത്തവര്‍ഗത്തിലെ പക്ഷികള്‍ എന്നിവയിലെല്ലാം ഈ രോഗം കണ്ടുവരുന്നു. തള്ള പക്ഷിയില്‍ നിന്ന് കുഞ്ഞുങ്ങളി ലേക്ക് മുട്ടവഴിയും, രോഗബാധ യേറ്റ പക്ഷികളുമായുള്ള സമ്പ ര്‍ക്കം മൂലവും, വായുവിലൂടെയും ഒക്കെ രോഗം പകരാം .

ശ്വാസമെടുക്കാനുള്ള പ്രയാ സം , പ്രത്യേക കുറുകല്‍ ശബ്ദം, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും പത കലര്‍ന്ന നീരൊലിപ്പ്, തീറ്റ യോടുള്ള മടുപ്പ്, മുട്ട ഉത്പാദന ത്തില്‍ പെട്ടെന്നുള്ള കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കാ ണാം. രോഗനിര്‍ണയത്തിന് ശേ ഷം തൈലോസിന്‍, എന്റോഫ് ലോക്‌സസിന്‍ തുടങ്ങിയ മരുന്നു കള്‍ ഉപയോഗിക്കുന്നത് നല്ലതാ ണ്. അണുനാശിനികള്‍ ഉപയോ ഗിച്ച് കൂടുകള്‍ വൃത്തിയാക്കു ന്നതിന് പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുണ്ട്.

ഫംഗസ് രോഗങ്ങള്‍ കാന്റീഡിയാസിസ്

കാന്റ്റിഡിയ ആല്‍ബിക്കന്‍സ് എന്ന ഒരിനം ഫംഗസ് ആണ് ഈ രോഗത്തിന് കാരണമാവുന്നത്. പൂര്‍ണവളര്‍ച്ചയെത്താത്ത പക്ഷികളില്‍ രോഗസാധ്യത ഏറെയാണ്. വായിലും അന്ന നാളത്തിലും രൂപപ്പെടുന്ന വെളു ത്ത നിറത്തിലുള്ള വ്രണങ്ങള്‍ ഈ രോഗത്തിന്റെ തുടക്ക മാണ്. ഏറെക്കാലം സൂക്ഷിക്കുന്ന ധാന്യങ്ങളും മറ്റും ഉപയോഗ ത്തിന് മുമ്പ് ഉണക്കി പൂപ്പല്‍ ബാധയേല്‍ക്കാനുള്ള സാധ്യത കുറച്ചും, കൂടും പരിസരവും ഈര്‍പ്പം കുറച്ചു വൃത്തിയായി പരിപാലിച്ചും, ശരിയായ വായു സഞ്ചാരം ഉറപ്പുവരുത്തിയും ഈ രോഗം നിയന്ത്രിക്കാം. കോപ്പര്‍ സള്‍ഫേറ്റ്(1:2000എന്ന അനുപാത ത്തില്‍ ), അല്ലെങ്കില്‍ മെര്‍ക്കറിക് ക്ലോറൈഡ്(1:500എന്ന അനുപാത ത്തില്‍ ) കുടിവെള്ളത്തില്‍ ചേര്‍ ത്ത് നല്‍കുന്നതും കീറ്റോകൊണ സോള്‍, ഫ്‌ലൂകൊണസോള്‍, നിസ്റ്റാറ്റിന്‍ തുടങ്ങിയ ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രതിരോധ ത്തിനായി ഭക്ഷണത്തില്‍ ചേര്‍ ക്കുന്നതും ഫലപ്രദമാണ്. കൂടാ തെ വൈറ്റമിന്‍ എ യുടെ ലഭ്യ തയും ഉറപ്പു വരുത്തണം

മറ്റൊരു പ്രധാന ഫംഗല്‍ രോഗമാണ് ആസ്‌പെര്‍ജില്ലോ സിസ്. ശ്വാസതടസം, വായില്‍ നിന്നും മൂക്കില്‍ നിന്നും കൊഴുത്ത ദ്രാവകമൊലിക്കല്‍, അസാധാരണമായ കുറുകല്‍, നാവിലും വായിലും പച്ച നിറ ത്തിലുള്ള പാടുകള്‍ എന്നിവ യെല്ലാം ഇതിന്റെ ലക്ഷണ ങ്ങളാണ്. കാന്റീഡിയാസിസ് രോഗത്തിനെതിരേ സ്വീകരിക്കുന്ന നടപടികള്‍ ഈ രോഗത്തിനും ഫലപ്രദമാണ് .

പ്രോട്ടോസോവല്‍ രോഗങ്ങള്‍

െ്രെടക്കോമോണിയാസിസ് (വായ് പുണ്ണ്), മലേറിയ, കോക് സീഡിയോസിസ് എന്നിവ യാണ് അരുമപ്പക്ഷികളിലെ പ്രധാന പ്രോട്ടോസോവല്‍ രോഗങ്ങള്‍. ട്രൈക്കോമോണസ് ഗാലിനെ എന്ന പ്രോട്ടോസോവ കാരണ മായുണ്ടാവുന്ന കാങ്കര്‍ അഥവാ വായ്പുണ്ണ് രോഗം ചെറിയ പ്രാവുകളില്‍ സാധാരണയാണ്. വലിയ പക്ഷികളെയും ബാധി ക്കാം . രോഗവാഹകരായ തള്ള പ്പക്ഷിയില്‍ നിന്നും ക്രോപ് മില്‍ക്ക് വഴിയാണ് കുഞ്ഞു ങ്ങളിലേക്ക് ഈ രോഗം പകരു ന്നത്.

വായില്‍ ചെറിയ ബട്ടണ്‍ വലിപ്പത്തില്‍ മഞ്ഞ നിറത്തില്‍ പുണ്ണുകള്‍ , തൊണ്ടയുടെ ഭാഗം ചുവക്കല്‍ ,വായില്‍ നിന്നും രൂക്ഷ ഗന്ധമുണ്ടാവല്‍, ശ്വാസതടസം എന്നിവയെല്ലാം ഈ രോഗത്തി ന്റെ ലക്ഷണങ്ങളാണ്. വായില്‍ നിന്നുള്ള സ്രവം പരിശോധിച്ച് എളുപ്പത്തില്‍ രോഗം തിരി ച്ചറിയാം. മെട്രോനിഡസോള്‍ അടങ്ങിയ മരുന്നുകള്‍ ഈ രോഗത്തിന് ഫലപ്രദമാണ് . വായില്‍ രൂപപ്പെടുന്ന അള്‍ സറുകള്‍ നേര്‍പ്പിച്ച യൂറിയ ലായനി ഉപയോഗിച്ച് തടുക്കു ന്നത് രോഗ തീവ്രത കുറയ്ക്കും. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങു ന്നതിനു മുമ്പ് തന്നെ തള്ള പ്പക്ഷിക്ക് ആന്റിപ്രോട്ടോസോ വല്‍ മരുന്നുകള്‍ നല്‍കുന്നത് മികച്ച ഒരു പ്രതിരോധ വഴിയാണ്.

പ്രധാനമായും അരുമ പ്രാവു കളില്‍ കാണപ്പെടുന്ന പ്രോട്ടോ സോവല്‍ അസുഖമാണ് മലേ റിയ രോഗം. ശരീരത്തിലെ ചുവന്ന രക്താണുക്കളെ ബാധി ക്കുന്ന ഹീമോപ്രോട്ടിയസ് അണു ക്കള്‍ മൂലമുണ്ടാവുന്ന ഈ രോഗം പ്രാവുകളില്‍ കഴുത്തു തിരിച്ചി ലിനും ശരീരഭാരം കുറയു ന്നതിനും നെഞ്ചെല്ലു പുറത്തേ ക്കു തള്ളി വരുന്നതിനും കാരണ മാവുന്നു. ലക്ഷണങ്ങള്‍ ഏറെ ക്കുറെ സമാനമായതിനാല്‍ രക്തം പരി ശോധിച്ച് പാരാമിക്‌സോ വൈ റല്‍ രോഗത്തില്‍ നിന്നും മലേറിയ രോഗത്തെ പ്രത്യേകം തിരിച്ചറി യേണ്ടതുണ്ട്. ഈ രോഗം പര ത്തുന്ന സ്യൂഡോലിഞ്ചിയ എന്ന യിനം ഈച്ചയുടെ നിയന്ത്രണം , ക്ലോറോക്വിന്‍ അടങ്ങിയ മരുന്നു കളുടെ ഉപയോഗം എന്നിവ എന്നിവ വഴി രോഗത്തെ ഫല പ്രമായി നിയന്ത്രിക്കാം.

ഐമീറിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളാണ് പക്ഷികളില്‍ കോക്‌സീഡിയോസിസ് അസുഖ മുണ്ടാക്കുന്നത്. രൂക്ഷഗന്ധത്തോ ടു കൂടിയ ജലാംശവും കഫവും കലര്‍ന്ന പച്ചനിറമുള്ള കാഷ്ടം ഈ രോഗത്തിന്റെ ലക്ഷണമാണ്. രോഗം കൂടുതലാവുന്നപക്ഷം രക്തത്തിന്റെ അംശവും കാഷ്ഠ ത്തില്‍ കാണാം. കാഷ്ഠ പരിശോ ധന വഴി രോഗം നിര്‍ണയിച്ചു ആപ്രോലിയം , മൊണന്‍സിന്‍ എന്നിവയൊക്കെ അടങ്ങിയ ആന്റി കോക്‌സീഡിയല്‍ മരുന്നു കള്‍ കൊടുത്തു തുടങ്ങാം .

ബാഹ്യ ആന്തരിക വിരബാധകള്‍

ഉരുണ്ടവിരകള്‍, നാടവിര കള്‍,പരന്ന വിരകള്‍ എന്നിങ്ങനെ അരുമപ്പക്ഷികളെ ബാധി ക്കുന്ന ആന്തരിക വിരബാധകള്‍ ഏറെയാണ്. തീറ്റയെടുക്കാന്‍ മടുപ്പ്, ഭാരക്കുറവ്, ക്ഷീണം, രക്തക്കുറവ്, വിളര്‍ച്ച എന്നിവയെ ല്ലാം വിരബാധയുടെ ലക്ഷണ ങ്ങള്‍ ആവാം . കാഷ്ഠം പരിശോ ധിക്കുക വഴി വിരബാധ എളുപ്പ ത്തില്‍ കണ്ടെത്തി ശരിയായ മരുന്നുകള്‍ നല്‍കാവുന്നതാണ് . ആല്‍ബെന്‍ഡസോള്‍ , ഫെന്‍ ബെന്‍ഡസോള്‍ ഐവര്‍ മെക് റ്റിന്‍ തുടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാവുന്നതാണ്.

അരുമപ്പക്ഷികളുടെ രക്തം കുടിച്ച് അവയുടെ ആരോഗ്യ ത്തെ ക്ഷയിപ്പിക്കുന്ന ബാഹ്യ പരാദങ്ങള്‍ക്കെതിരേ ഒരു ശ്രദ്ധ അനിവാര്യമാണ്. പ്രോട്ടോസോവ പോലുള്ള രോഗകാരികളുടെ പകര്‍ച്ചയ്ക്ക് ബാഹ്യ പരാദങ്ങള്‍ കാരണമാവുന്നുണ്ട് എന്നത് ഓര്‍ക്കേണ്ടതുണ്ട്. ഡെല്‍റ്റ മെത്രിന്‍, ഐവര്‍ മെക്റ്റിന്‍, ഫൈപ്രൊനില്‍ തുടങ്ങിയ മരുന്നുകള്‍ കൃത്യമായ അളവില്‍ നേര്‍പ്പിച്ച വെള്ളത്തില്‍ പക്ഷി കളെ മുക്കിയെടുക്കുന്നതും, ശരീത്തില്‍ തളിക്കുന്നതും അതുപയോഗിച്ചു കൂടുകള്‍ കഴുകുന്നതും ബാഹ്യപരാദ നിയത്രണത്തിന് ഉത്തമമാണ്. ചെറിയ പക്ഷികളുടെ തൂവ ലുകള്‍ക്കു മുകളില്‍ ലിക്വിഡ് പാരഫിന്‍ പുരട്ടുന്നതും ഫലപ്ര ദമാണ്. ഫോണ്‍: 9495187522

ഡോ. മുഹമ്മദ് ആസിഫ് എം.
വെറ്ററിനറി പോളിക്ലിനിക് ഇരിട്ടി, കണ്ണൂര്‍