ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
ബാബു ഒരു മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ല, രണ്ടു വര്‍ഷം മുമ്പുവരെ. ബിസിനസിനൊപ്പം ഒരു സൈഡായി കൃഷിയുമുണ്ടായിരുന്നെന്നുമാത്രം. വെട്ടുകല്ലുനിറഞ്ഞ പറമ്പ് കരാറുകാര്‍ക്കു നല്‍കി. ഇതില്‍ നിന്നുലഭിച്ച വരുമാനം കൊണ്ട് വെട്ടുകല്ലെടുത്ത കുഴികള്‍ മണ്ണിട്ട് നികത്തി കൃഷി ആരംഭിച്ചു. മുഴുവന്‍ സമയ കര്‍ഷകനായി. കൃഷിയില്‍ സജീവമായിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം. നാലേക്കറില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, കൊക്കോ, കൈത, പപ്പായ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, വിവിധ ഇനം വാഴകള്‍, പച്ചക്കറികള്‍, വെറ്റില, പാഷന്‍ ഫ്രൂട്ട്, റബര്‍ എന്നിവ കൃഷി ചെയ്യുന്നു. കൃഷിയിടത്തിന്റെ ഒരു ഭാഗം പോലും വെറുതെയിടുന്നില്ല. ഇടഭാഗങ്ങളില്‍ പച്ചക്കറി, കരനെല്ല് എന്നിവ കൃഷി ചെയ്യുന്നു.

കൈതക്കൃഷിയിലും നേട്ടം കൊയ്യുകയാണ് താമരശേരി മൈക്കാവ് കോതപ്ലാക്കല്‍ ബാബു. തന്റെ നാലേക്കറില്‍ ഒരേക്കറിലാണ് റബര്‍ തൈകള്‍ക്കിടയില്‍ കൈത കൃഷി ചെയ്യുന്നത്. ഇത് നല്ലൊരു വരുമാന മാര്‍ഗമാണിപ്പോള്‍. രണ്ടുവര്‍ഷമായി കൈതക്കൃഷി ആരംഭിച്ചിട്ട്. സഹോദരന്റെ കൃഷിയിടത്തില്‍ നിന്നും കന്നെടു ത്ത് പരീക്ഷണാടിസ്ഥാന ത്തില്‍ ആരംഭിച്ചതാണ് കൈതക്കൃഷി. റബര്‍ വളരുന്ന സമയം വരുമാന ത്തിന് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതും റബറിനിട യ്ക്ക് അനുയോജ്യമായതും എന്ന നിലയിലാണ് കൈതക്കൃഷി തെരെഞ്ഞെടുത്തത്. വിജയമെന്നു കണ്ടപ്പോള്‍ കൃഷി വിപുലീകരിച്ചു. കൃഷിരീതികള്‍ സ്വന്തമായി മനസിലാക്കി അതി ന്റെ അടിസ്ഥാനത്തില്‍ വളപ്ര യോഗം നടത്തുന്നു. ഓഗസ്റ്റു മുതല്‍ മേയ് വരെയാണ് വിളവെടുപ്പ്. 140 ദിവസം കൊണ്ട് മൂപ്പാ കുന്ന കായ്കള്‍ക്ക് കിലോയ്ക്ക് 30 രൂപ മൊത്തവില ലഭിക്കുന്നു. ചില്ലറ വില്പനയില്‍ 40 രൂപയും ലഭിക്കും.

റബര്‍ തൈകള്‍ക്കിടയില്‍ കൈത കൂടാതെ കൊക്കോയും കൃഷിചെയ്യുന്നുണ്ടിദ്ദേഹം. ഒരു കുഴിയില്‍ രണ്ടുവാഴ നട്ട് പുതിയ പരീക്ഷണം നടത്തുന്നുണ്ടിവിടെ. പ്രത്യേക പരിചരണം കൂടാതെ ഒരേ സമയം രണ്ടു വാഴകള്‍ വളര്‍ന്നു വരുന്നു എന്ന പ്രത്യേക തയാണ് ഈ രീതിക്കുള്ളത്. നൂറ് ചുവട് വാഴകള്‍ ഈ രീതിയില്‍ നട്ടിട്ടുണ്ട്. ഇതിനിടയില്‍ കരനെല്‍ കൃഷിയും നടത്തുന്നു. റോബസ്റ്റ, നേന്ത്രന്‍, ഞാലി, മൈസൂര്‍ പൂവന്‍ എന്നീ ഇനങ്ങളിലെ വാഴകളും മികച്ച വിളവു തരുന്നു. കൂടാതെ വാഴയുടെ ചുവട്ടില്‍ പയര്‍ കൃഷി ചെയ്യുന്നു. വാഴയ്‌ക്കൊഴിക്കുന്ന ജലം കൊണ്ട് പയറും വളരുന്നു.
സമ്മിശ്രകൃഷി രീതി പിന്തുട രുന്ന ഇദ്ദേഹത്തിന്റെ കൃഷിയിട ത്തില്‍ വാണിജ്യാടി സ്ഥാനത്തില്‍ രണ്ടായിരം കോഴി കളെ വളര്‍ത്തുന്നു. ഒരു വര്‍ഷം ഏഴു ബാച്ചുകളായാണ് കോഴി വളര്‍ത്തുന്നത്. ആടുകള്‍, മത്സ്യം എന്നിവയും വളര്‍ത്തുന്നു. കൃഷിഭവന്റെ സഹായത്താല്‍ നിര്‍മിച്ച 45000 ലിറ്റര്‍ മഴവെള്ള സംഭര ണിയില്‍ ഗിഫ്റ്റ് തിലാപ്പിയ, രോഹു, കട്‌ല എന്നീ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. ഈ കുളത്തിലെ വെള്ളം പൈപ്പ് ഉപയോഗിച്ച് താഴ്ഭാഗത്തിലെ ക്യഷിയിടത്തിലേക്കു കൊ ണ്ടുവന്ന് വിളകള്‍ക്ക് ജലസേചനത്തിനുപയോഗപ്പെടുത്തുന്നു. മഴ കഴിഞ്ഞ് രണ്ടു മാസത്തെ ഉപയോഗത്തിനായി ഈ കുളത്തിലെ ജലം ധാരാളം.

കോഴി ഫാമിലെ കോഴിക്കാ ഷ്ഠവും ആട്ടിന്‍കാഷ്ഠവുമാണ് പ്രധാനവളമായി ഉപയോഗി ക്കുന്നത്. അതുകൊണ്ടു തന്നെ വളത്തിന് മറ്റു രീതിയിലുള്ള ചെലവുകള്‍ വരുന്നില്ല. രാസവളം അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നു. കൃഷിയിടത്തി ലുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ മൊത്ത വില്പന കേന്ദ്രങ്ങളിലും സ്വന്തം വാഹനത്തില്‍ സമീപ പ്രദേശങ്ങളിലെ അങ്ങാടികളിലും വില്പന നടത്തി തന്റെ ഉത്പന്ന ങ്ങള്‍ക്ക് മികച്ച വില നേടിയെടുക്കുന്നുമുണ്ടിദ്ദേഹം. കൂടാതെ കൃഷിഭവന്‍ ചന്തകള്‍ കൃഷി വകുപ്പ് മേളകള്‍ എന്നിവയില്‍ സഹകരിക്കുന്ന ഇദ്ദേഹം തന്റെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ സംവി ധാനത്തിലൂടെ വിറ്റഴിക്കുന്നതിനും ശ്രദ്ധിക്കാറുണ്ട്.

രാവിലെ മുതലുള്ള കൃഷിയിട ത്തിലെ പ്രവ്യത്തികളില്‍ ഭാര്യ സോമിയും മൂന്നു മക്കളും സഹാ യത്തിനുണ്ട്. കൃഷിഭവന്‍ പദ്ധതി കളെ ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹ ത്തിന്റെ ആത്മാര്‍ഥതയോടെയുള്ള കൃഷിയിട ഇടപെടലുകളും കൃഷിയിടത്തിന്റെ എല്ലാഭാഗവും ഉപയോഗിച്ചുള്ള കൃഷിയും മാതൃകകളാണ്.
മേല്‍വിലാസം
ബാബു കോതപ്ലാക്കല്‍
മൈക്കാവ്, കോടഞ്ചേരി
താമരശേരി. ഫോണ്‍ നമ്പര്‍: 9495292375

സുനില്‍ കോടഞ്ചേരി