റോൾസ് റോയ്സ് ഇന്ത്യനാകുന്നു
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സ് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള എ​ൻ​ജി​നു​ക​ൾ ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്. നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ക​മ്പ​നി​യെ ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്ക​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് റോ​ൾ​സ് റോ​യ്സ് പ​വ​ർ സി​സ്റ്റം​സ് ഇ​ന്ത്യ​യി​ലെ ഫോ​ഴ്സ് മോ​ട്ടോ​ഴ്സു​മാ​യി ധാ​ര​ണ‍യാ​യി​ട്ടു​ണ്ട്. ഇ​വി​ടെ റോ​ൾ​സ് റോ​യ്സി​ന്‍റെ 1600 ശ്രേ​ണി​യി​ലു​ള്ള വ​ലി​യ ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ നി​ർ​മി​ക്കും.


ഇ​രുക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫോ​ഴ്സ് എം​ടി​യു എ​ന്ന ക​മ്പ​നി രൂ​പീ​ക​രി​ച്ചാ​യി​രി​ക്കും നി​ർ​മാ​ണം. പു​തി​യ ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ളി​ൽ 51 ശ​ത​മാ​നം ഫോ​ഴ്സ് മോ​ട്ടോ​ഴ്സി​​നും 49 ശ​ത​മാ​നം റോ​ൾ​സ് റോ​യ്സി​നു​മാ​യി​രി​ക്കും.

ഇ​താ​ദ്യ​മാ​യല്ല ഫോ​ഴ്സ് മോ​ട്ടോ​ഴ്സ് മ​റ്റു ക​ന്പ​നി​ക​ൾ​ക്കു​വേ​ണ്ടി എ​ൻ​ജി​ൻ നി​ർ​മി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ മെ​ഴ്സി​ഡ​സ്-​ബെ​ൻ​സ്, ബി​എം​ഡ​ബ്ല്യു ഇ​ന്ത്യ എ​ന്നി​വ​യ്ക്കു​വേ​ണ്ടി ഫോ​ഴ്സ് എ​ൻ​ജി​ൻ നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ മെ​ഴ്സി​ഡ​സ്-​ബെ​ൻ​സി​നും ബി​എം​ഡ​ബ്ല്യു​വി​നും സ​ർ​ക്കാ​രി​ൽ അ​ട​യ്ക്കേ​ണ്ട നി​കു​തി​യി​ൽ വ​ലി​യ കു​റ​വു​ണ്ട്.