ലൂയിസിന്റെ കൃഷി 'പൊളിച്ചൂട്ടാ'
ഒരു തെങ്ങില്‍ ആയിരം നാളികേരം, ഒരു റബര്‍ മരത്തില്‍ നിന്ന് മൂന്നരലിറ്റര്‍ റബര്‍ പാല്‍, ഒരു വാഴപ്പഴത്തിന്റെ തൂക്കം ഒന്നേകാല്‍ കിലോ .... വൈവിധ്യങ്ങളുടെ അതിശയകരമായ ഈ കൃഷിത്തോട്ടം കര്‍ണ്ണാടക ഷിമോഗയിലെ തീര്‍ത്ഥഹള്ളിയിലാണ്. തൊടുപുഴയില്‍ നിന്ന് ഇവിടെയെത്തിയ ലൂയിസ് ജോസഫിന്റെ അധ്വാനത്തിന്റെ ഫലം. തൊടുപുഴ കരിങ്കുന്നം ചെറുനിലത്തെ ലൂയിസ് ജോസഫിന് കര്‍ണ്ണാടകയിലെ തീര്‍ത്ഥഹള്ളി കാനാന്‍ ദേശമാണ്. കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 1989 ല്‍ കൊണ്ടുവന്നു നട്ട ആറുതരം തെങ്ങിന്‍ തൈകളില്‍ ഒന്നിലാണ് ആയിരം നാളികേരം കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇന്ത്യയില്‍ അപൂര്‍വമാണ് ഇത്തരമൊരു തെങ്ങെന്ന് കര്‍ണ്ണാടകയിലെ കൃഷി വകുപ്പുകാരും ശാസ്ത്രജ്ഞരും പറയുന്നു. തെങ്ങിലുണ്ടായ ഒരു മാറ്റമാണ് ഇത്രയധികം നാളികേരമുണ്ടാകാന്‍ കാരണമെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു. 30 അടി ഉയരമുള്ള ഈ തെങ്ങില്‍ 120 നാളികേരമുള്ള 10 തെങ്ങിന്‍ കുലകള്‍.

ഒരു നാളികേരത്തിന് തൂക്കം ശരാശരി 300 ഗ്രാം. നല്ല മധുരമുള്ള തേങ്ങാവെള്ളം. നാടന്‍ തെങ്ങിനെ പോലെ തൂക്കമനുസരിച്ചുള്ള ഉള്‍ക്കാമ്പുമുണ്ട്. സാധാരണ ഈ തെങ്ങില്‍ കൂടുതല്‍ കുലകളുണ്ടാകുമ്പോള്‍ വെട്ടിക്കളയുകയാണ് പതിവെന്ന് ലൂയിസ് ജോസഫ് പറഞ്ഞു. കാരണം മറ്റു കുലകളിലെ നാളികേരത്തിന പ്പോള്‍ തൂക്കവും വലുപ്പവും കൂടുതല്‍ കിട്ടാന്‍ വേണ്ടി യാണിത്. ഈ വര്‍ഷം ഈ തെങ്ങിലെ കുറെ കുലകള്‍ വെട്ടി മാറ്റി. അതിനാല്‍ ഈ തെങ്ങിലിപ്പോള്‍ 150 നാളികേരമേയുള്ളു വെന്ന് ലൂയീസ് ജോസഫ് വ്യക്ത മാക്കി.കാസര്‍ഗോട്ടെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്ന ഈ തെങ്ങിന്റെ പേര് ഇന്നും ലൂയിസ് ജോസഫിന് അറിയില്ല.ആറിനങ്ങളിലായി 320 തെങ്ങിന്‍ തൈകളാണ് അവിടെ നിന്ന് അന്ന് വാങ്ങിക്കൊണ്ടു വന്ന് തീര്‍ത്ഥഹള്ളിയില്‍ നട്ടത്. ഈ തെങ്ങുകളിലെല്ലാം ഇപ്പോ ഴും 400 മുതല്‍ 500 നാളി കേരം വരെയുണ്ടെന്ന് ലൂയിസ് ജോസ ഫ് പറഞ്ഞു.

പക്ഷികാഷ്ഠങ്ങളും ചാണകം, യൂറിയ, പൊട്ടാഷ് എന്നിവ യുമാണ് എല്ലാ തെങ്ങുകള്‍ക്കും വളം. റബര്‍പ്പാലുത്പാദനത്തില്‍ റിക്കാര്‍ഡ് ഭേദിച്ച അപൂര്‍വ റബര്‍ മരവും ലൂയിസ് ജോസ ഫിന്റെ തോട്ടത്തിലുണ്ട്. ഒറ്റ റബര്‍ മരത്തില്‍ നിന്ന് ഒരു ദിവസം കിട്ടിയത് മൂന്നര ലിറ്റര്‍ റബര്‍ പാല്‍. രാവിലെ ആറുമുതല്‍ രാത്രി ഏഴു വരെയാകുമ്പോള്‍ ഈ മരത്തിലെ ചിരട്ടകളില്‍ ഒന്നേകാല്‍ ലിറ്റര്‍ റബര്‍ പാല്‍ നിറയും. ഇതെടുത്ത് ഒന്നര മണിക്കൂറാകുമ്പോള്‍ വീണ്ടും ഇതേ ചിരട്ടകള്‍ നിറയും. താഴ്ത്തിവ യ്ക്കുന്ന ചിരട്ടകളില്‍ ഉച്ചക ഴിഞ്ഞ് രണ്ടാകുമ്പോള്‍ 900 ഗ്രാം റബര്‍ പാലും വീണ്ടും ഉണ്ടാകും. 333 എന്ന ഇനത്തില്‍പ്പെട്ട 100 റബര്‍തൈകളാണ് അന്നു വച്ചത്. പാലക്കാട് ദ്വാരക എസ്‌റ്റേറ്റില്‍ നിന്നാണ് ഈ തൈകള്‍ കൊണ്ടു വന്നത്. അതിലൊരു തൈ, മരമായി വളര്‍ന്നപ്പോഴാണ് ഇത്ര യും റബര്‍ പാല്‍ കിട്ടിയത്. മൂന്നാം കൊല്ലം മുതല്‍ പാല്‍ കിട്ടിത്തുടങ്ങി. 22 കൊല്ലമായിട്ടി പ്പോഴും ശരാശരി രണ്ടര ലിറ്റര്‍ റബര്‍ പാല്‍ ഈ റബര്‍ മരത്തില്‍ നിന്നു കിട്ടാറുണ്ടെന്ന് ലൂയിസ് ജോസഫ് പറഞ്ഞു. തോട്ടത്തിലെ മറ്റൊരു കൗതുകം സാന്‍സിബാര്‍ വാഴകളാണ്. വടക്കുഞ്ചേരി യിലെ സഹോദരന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്നു നട്ട ഈ വാഴകള്‍ പതിവുപോലെ ആറു മാസം കൊണ്ട് കുലയ്ക്കും. ഒരു കുലയില്‍ മൂന്നോ നാലോ പടലകള്‍. എന്നാല്‍ ഒരു കായയുടെ തൂക്കം മാത്രം ഒന്നേകാല്‍ കിലോ വരും. മൂന്നുപടല കായയുള്ള ഒരു കുലയ്ക്ക് ശരാശരി 28 കിലോ തൂക്കം. പടല നാലാകുമ്പോള്‍ കായയുടെ തൂക്കവും കുറയും.


ആഫ്രിക്കന്‍ വംശജനായ സാന്‍സിബാര്‍ കായകള്‍ നേന്ത്ര ക്കായ വര്‍ഗക്കാരനാണ്. പഴ ത്തിന് നേന്ത്രപ്പഴത്തേക്കാള്‍ സ്വാദ്. ചിപ്‌സിനു വേണ്ടി വറു ത്താല്‍ കളര്‍ ചേര്‍ക്കാതെ തന്നെ നല്ല ചുവപ്പുനിറം. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല തീര്‍ത്ഥ ഹള്ളി അടയ്ക്കയുമുണ്ട്. ഒരു കുലയ്ക്ക് ശരാശരി 15 മുതല്‍ 20 വരെ കിലോ തൂക്കം. കായ് ചെറു ത്, ഉള്ള് കൂടുതല്‍, തൊണ്ടും കുറവ്. രണ്ടേക്കറിലായി 1100 കവുങ്ങുകളുമുണ്ട്. എന്നാല്‍ മംഗള, സുമംഗള ഇനങ്ങളിലെ കവു ങ്ങുകള്‍ ഇവിടെ ഉത്പാദനം കുറവായതിനാല്‍ ലാഭകരമല്ല. തീര്‍ത്ഥ ഹള്ളി ഇനത്തില്‍ നിന്നാ ണ് വരുമാനം. തീര്‍ത്ഥഹള്ളി യിലെ മണ്ണില്‍ ജലം സംഭരിച്ച് അധികം നിര്‍ത്താനാവില്ലെന്ന് ലൂയിസ് ജോസഫ് പറഞ്ഞു. മണ്ണിന്റെ അകത്ത് മണലും കല്ലുമില്ല.അതിനാല്‍ സ്പ്രിം ഗ്‌ളര്‍ ഉപയോഗിച്ച് എപ്പോഴും നനച്ചു കൊണ്ടിരിക്കണം. കര്‍ണാടക ജലസേചന വകുപ്പിന്റെ അനു വാദത്തോടെ തുംഗാനദിയില്‍ 12 എച്ച്.പി.മോട്ടോര്‍ സ്ഥാപിച്ച് പമ്പുചെയ്ത് രണ്ടര കിലോമീറ്റര്‍ ദൂരം പെപ്പിലൂടെ വെള്ളം കൊ ണ്ടുവന്നാണ് തോട്ടം നനയ്ക്കുന്നത്. ഇതിനുപുറമേ തോട്ടത്തിലെ രണ്ടു കുളം, ഒരു ബോര്‍വെല്‍ എന്നിവയില്‍ നിന്നുമുള്ള വെള്ള മെടുക്കും. അപൂര്‍വമായ ആയിരം നാളികേരമുള്ള തെങ്ങും ദിവ സേന മൂന്നര ലിറ്റര്‍ പാല്‍ ലഭിക്കു ന്ന റബര്‍മരവും വന്നുകണ്ട് കര്‍ണ്ണാടക കൃഷി വകുപ്പുകാര്‍ ഫോട്ടെയെടുക്കും. വാഴക്കുളം സ്വദേശിനി റോസിലിയാണ് ഭാര്യ.ജോബി,ജില്‍സ് എന്നി വരാണ് മക്കള്‍. ജോബിക്ക് കൃഷിയും ബിസിനസുമാണ്. ആര്‍ക്കിടെക്ടാണ് ജില്‍സ്.

ഏ. ജെ. വിന്‍സന്‍
തീര്‍ത്ഥഹള്ളി (ഷിമോഗ). ഫോണ്‍: 9480488653.