പാതിവിരിഞ്ഞ മുട്ടകള്‍ വിപണിയിലേക്കോ?
രക്തം നിറഞ്ഞ പാതി വിരിഞ്ഞ മുട്ടകള്‍ ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ വിപണിയിലെന്നതാണ് പുതിയ ബ്രേക്കിംഗ് ന്യൂസ്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്ന് ഒഴിവാക്കുന്ന പാതി വിരിഞ്ഞ മുട്ടകള്‍ വിപണിയില്‍ 1.5 രൂപ നിരക്കില്‍ വില്‍ക്കപ്പെടുന്നുവെന്നും വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ കോഴിയിലെ 'ഹോര്‍മോണ്‍', 'മന്ത്സ്രവം' എന്നിവ കഴമ്പില്ലാത്ത പഴങ്കഥയല്ലെന്നും സംഗതി അല്പം സീരിയസ് ആണെന്നും സംശയിക്കണം.

സാധാരണ ഗതിയില്‍ ഹാച്ചറികളിലെ ഒരു ഡബിള്‍ സെറ്ററില്‍ ഏതാണ്ട് 30,000 മുട്ടകളാണ് വിരിയാനായി വയ്ക്കുന്നത്. ഹാച്ചറിയുടെ വലിപ്പത്തിനനുസരിച്ച് സെറ്ററുകളുടെ എണ്ണവും കൂടും. ലാഭത്തില്‍ ഓടുന്ന ഒരു ഹാച്ചറിയെ സംബന്ധിച്ചിടത്തോളം ഇതില്‍ ഏകദേശം 10 ശതമാനം വരെ മുട്ടകള്‍ 'ഇന്‍ഫെര്‍ട്ടൈല്‍ ഏര്‍ലി ഡെഡ്' എന്ന ഗണത്തില്‍പ്പെട്ട് ഒഴിവാക്കപ്പെടുന്നു. മുട്ടകളെ വെളിച്ചത്തിനെതിരേ കടത്തിവിട്ട് 'കാന്‍ഡലിംഗ്' എന്ന പ്രക്രിയ വഴിയാണ് ഹാച്ചറികളില്‍ നിന്ന് ഇത്തരം മുട്ട പുറംതള്ളുന്നത്. മിക്കവാറും ഹാച്ചറികളില്‍ 7-ാം ദിവസമോ 18-ാം ദിവസമോ സൗകര്യാര്‍ഥം കാന്‍ഡലിംഗ് നടത്തും. തുടര്‍ന്ന് ഭ്രൂണത്തിന്റെ സാമീപ്യം ഉറപ്പിച്ച മുട്ടകളാണ് അവസാന മൂന്നുദിവസം ഹാച്ചര്‍ എന്ന യന്ത്രത്തിലേക്കു മാറ്റുന്നത്. ഇതിലേക്കു മാറ്റുന്ന 10 ശതമാനത്തോളം മുട്ടകള്‍ വിവിധ കാരണങ്ങളാല്‍ വിരിയാതെ പോകും. ഏകദേശം 80 ശതമാനത്തിലേറെ കുഞ്ഞുങ്ങളാണ് സാധാരണ ഗതിയില്‍ ഒരു ഹാച്ചറിയില്‍ നി ന്നു വിരിഞ്ഞിറങ്ങുന്നത്.

ബീജസങ്കലനം നടക്കാത്ത ഇന്‍ഫെര്‍ട്ടൈല്‍ മുട്ടകളും വിരിയാത്ത മുട്ടകളും വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ ബാക്കിയാക്കിയ മുട്ടത്തോടുമെല്ലാം ഒരു ഹാച്ചറിയിലെ അവശിഷ്ടങ്ങളാണ്. 7-ാം ദിവസവും കാന്‍ഡലിംഗ് നടത്തി പുറന്തള്ളുന്നതും ഹാച്ചറി അവശിഷ്ടങ്ങളുടെ ഭാഗവുമായ ഇന്‍ഫെര്‍ട്ടൈല്‍ ആന്‍ഡ് ഏര്‍ലി ഡെഡ് മുട്ടകളാവാം വാര്‍ത്തകളില്‍ പറയുന്നതു പ്രകാരം വിപണിയിലേക്കിറങ്ങുന്നതെങ്കില്‍ അത് മൂല്യബോധമില്ലാത്തതും മാപ്പര്‍ഹിക്കാത്തതുമായ കുറ്റകൃത്യമാണെന്നതില്‍ സം ശയമില്ല.

ബീജസങ്കലനം നടന്നിട്ടുള്ളതും രണ്ടു ദിവസമെങ്കിലും ഇന്‍ക്യുബേറ്ററില്‍ ഇന്‍ ക്യുബേഷന് വിധേയമായിട്ടുള്ളതുമായ മുട്ടകളിലാണ് രക്തക്കുഴലുകള്‍ (ബ്ലഡ് ഗ്ലാന്‍ഡ് സ്) രൂപപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങ ളില്‍ നിന്നു വരുന്നതും വിപണിയില്‍ ലഭ്യമാകുന്നതുമായ (നാടന്‍ മുട്ടകളൊഴിച്ച്) മറ്റു മുട്ടകള്‍ ബീജസങ്കലനം നടക്കാത്ത ടേബിള്‍ മുട്ടകളാണെന്ന വ സ്തുത നാം ഓര്‍ക്കേണ്ടതാണ്. ക്രാക്ഡ് മുട്ടകളെന്നാല്‍ തോടില്‍ എന്തെങ്കിലും തരത്തില്‍ വിള്ളലോ പൊട്ട ലോ സംഭവിച്ചിട്ടുള്ള മു ട്ടകളാണ്. ഇത് ഇന്‍ക്യുബേഷനു മുമ്പു തന്നെ കണ്ടെത്തി മാറ്റി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നതില്‍ തെ റ്റില്ല. എന്നാല്‍ പാതിവിരിയാത്ത ക്രാക്ഡ് മുട്ടകള്‍ എന്ന പ്രയോഗം ശ രിയല്ല. ഇത്തരത്തില്‍ മുട്ടകള്‍ വിപണിയില്‍ ലഭ്യമാകുന്നു എന്ന മാധ്യമ വാ ര്‍ത്ത ശരിയാണെങ്കില്‍ അത് മുമ്പ് സൂചിപ്പിച്ചതു പോലെയുള്ള 'ഇന്‍ ഫെര്‍ട്ടൈല്‍ ഏര്‍ലി ഡെഡ്' എന്നു തരംതിരിച്ചു മാറ്റപ്പെട്ട മുട്ടകളാണ്. ഇതില്‍ തന്നെ ഏര്‍ലിഡെഡ് വിഭാഗത്തില്‍ മാത്രമേ രക്തത്തിന്റെയോ, ഭ്രൂണ ഭാഗത്തിന്റെയോ അവശിഷ്ടങ്ങള്‍ കാ ണാന്‍ സാധിക്കു.


എന്നാല്‍ ലാഭത്തിനു വേണ്ടി വിഷം തീറ്റിക്കുന്ന മനുഷ്യ സം സ്‌കാരത്തില്‍ ഇത്തരത്തില്‍ മൂല്യബോധം ഇല്ലാത്ത പ്രവൃത്തികളുടെ സാധ്യതകള്‍ തള്ളിക്കളയാനുമാവില്ല. നമുക്ക് ചെയ്യാവുന്ന മിനിമം ചില കാര്യങ്ങളുണ്ട്. കര്‍ഷകര്‍ക്കു വേണ്ടി അഞ്ചു രൂപയെങ്കിലും ചെലവാക്കി മുട്ട വാ ങ്ങുക, 1.5 രൂപയ്ക്ക് ഭക്ഷ്യയോഗ്യമായ നല്ല മുട്ടകള്‍ കിട്ടില്ല എന്നുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാവുക. സംശയ സാഹചര്യത്തില്‍ കാണപ്പെടുന്ന രക്തം, ഭ്രൂണാവശിഷ്ടങ്ങള്‍ എന്നിവ കലര്‍ന്നതും കലങ്ങിയതുമായ മുട്ടകള്‍ ലഭിക്കുന്ന പ ക്ഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുക. തുടര്‍ പരിശോധനകള്‍ക്കു വിധേയമാക്കുക. എല്ലാ ഭക്ഷ്യ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന മായം ചേര്‍ക്കലിന്റെ ഒരു പുതിയ പരിപ്പായി വേണം ഈ വാര്‍ത്തയെയും കാണാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഹരികൃഷണന്‍ എസ്. - 9446443700

ഡോ. ഹരികൃഷ്ണന്‍ എസ്.
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി സര്‍വകലാശാല, മണ്ണുത്തി