വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ്. ഇ​​​ത്ത​​​രം വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി സൈ​​​ബ​​​ർ ഡോം, ​​​സൈ​​​ബ​​​ർ സെ​​​ൽ, പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഹൈ​​​ടെ​​ക് സെ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗം രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ അ​​​റ​​​സ്റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്​​​നാ​​​ഥ് ബെ​​​ഹ്റ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഭീ​​​തി ജ​​​നി​​​പ്പി​​​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ജി​​​ല്ലാ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ ഓ​​​ഫീ​​​സു​​​മാ​​​യോ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഡിജിപി ക​​​ണ്‍ട്രോ​​​ൾ റൂ​​​മു​​​മാ​​​യോ (0471 2722500, 9497900999) ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ജ​​​സ്ഥി​​​തി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു.


വ്യാ​​​ജ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ അ​​​വ കൈ​​​മാ​​​റി പ​​​രി​​​ഭ്രാ​​​ന്തി സൃ​​​ഷ്ടി​​​ക്ക​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നും വൈ​​​ദ്യു​​​തി ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​മെ​​​ന്നും റോ​​​ഡ് ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​പ്പെ​​​ട്ടു​​​വെ​​​ന്നും മ​​​റ്റു​​​മു​​​ള​​​ള സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണി​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.