x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​വി​ഡി​യ​യു​ടെ അ​മ​ര​ത്തേ​ക്ക് വീ​ണ്ടും ജെ​ൻ​സ​ൻ ഹു​വാം​ഗ്; സി​ഇ​ഒ ക​സേ​ര​യി​ൽ തി​രി​ച്ചെ​ത്തി

വെബ് ഡെസ്ക്
Published: November 23, 2026 09:39 PM IST | Updated: November 24, 2026 12:15 AM IST

ജെ​ൻ​സ​ൻ ഹു​വാം​ഗ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ജി​വ​ച്ച എ​ൻ​വി​ഡി​യ മേ​ധാ​വി ജെ​ൻ​സ​ൻ ഹു​വാം​ഗ് വീ​ണ്ടും ക​മ്പ​നി​യു​ടെ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തി. ക​മ്പ​നി​യു​ടെ പ്ര​സി​ഡ​ന്‍റാ​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യും ഹു​വാം​ഗി​നെ വീ​ണ്ടും നി​യ​മി​ക്കാ​ൻ എ​ൻ​വി​ഡി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. ഇ​ന്നു മു​ത​ൽ നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

ഹു​വാം​ഗു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കും കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കും ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്. ക​മ്പ​നി​യെ ന​യി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വി​ലും ബോ​ർ​ഡി​നോ​ട് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​തി​ലും തൃ​പ്തി​യു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും ബോ​ർ​ഡ് അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. 

ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. ചൈ​നീ​സ് ചാ​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ആ​ലി​സ് ഹു​വാം​ഗ് എ​ന്ന യു​വ​തി​യു​മാ​യി ജെ​ൻ​സ​ൻ ഹു​വാം​ഗി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. 

ഇ​തി​ലൂ​ടെ അ​മേ​രി​ക്ക​യു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളോ നി​യ​ന്ത്രി​ത സെ​മി​ക​ണ്ട​ക്ട​ർ സാ​ങ്കേ​തി​ക​വി​ദ്യ​യോ ചൈ​ന​യ്ക്ക് കൈ​മാ​റ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നു. ഇ​തി​നു​പു​റ​മെ ഹു​വാം​ഗി​ന് മ​റ്റ് സ്ത്രീ​ക​ളു​മാ​യും വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ​യാ​ണ് സി​ഇ​ഒ സ്ഥാ​ന​വും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ത്വ​വും അ​ദ്ദേ​ഹം രാ​ജി​വെ​ച്ച​ത്.

Tags : Nvidia NvidiaCEO Reappoints ArtificialIntelligence Semiconductors

Recent News

Corehub Up