Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National

ഓ​ട്ടോ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ൽ അ​ന​ന്ത​ഗി​രി വ​ന​മേ​ഖ​ല​യി​ൽ ഓ​ട്ടോ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ ഹ​രി​ജ​ൻ നാ​ഗേ​ഷ് (30), ഹ​രി​ജ​ൻ സ​രി​ത (35), ഹ​രി​ജ​ൻ ച​ന്ദ്ര​മ്മ (60), മാ​ല പാ​ർ​വ​ത​മ്മ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​ൻ​ഡ്‌​ലി​മ​ലു​ഗു ഗ്രാ​മ​ത്തി​ൽ നി​ന്നും കെ​റ​ല്ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നവരാണ് അപകടത്തിൽപ്പെട്ടത്. പാ​മ്പു​ക​ടി​യേ​റ്റ പാ​ർ​വ​ത​മ്മ​യെ ചി​കി​ത്സ​യ്ക്കാ​യി ധ​രൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​കാ​രാ​ബാ​ദ്-​ധ​രൂ​ർ റോ​ഡി​ൽ ബു​ഗ്ഗ രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ട്ര​ക്കു​മാ​യി ഓ​ട്ടോ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സേ​ദ​ത്തി​ൽ നി​ന്നും വി​കാ​രാ​ബാ​ദ് വ​ഴി ന​വാ​ബ്പേ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ട്ര​ക്ക്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​മേ​ഖ​ല​യാ​യ ഈ ​ഭാ​ഗ​ത്ത് ഏ​ക​ദേ​ശം 500 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ള​വു​ക​ളു​ണ്ടെ​ന്നും റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ഓ​ട്ടോ റോ​ഡി​ന്‍റെ മ​ധ്യ​രേ​ഖ ക​ട​ന്ന് ട്ര​ക്കി​ന്‍റെ വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്‍റി​ന്' പി​ന്നാ​ലെ 'കോ​ക്രോ​ച്ച് ക്ല​ബ്'; പോ​പ്പ് ക​ൾ​ച്ച​റും ഹാ​സ്യ​വും രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി സി​ജെ​പി 

ന്യൂ​ഡ​ൽ​ഹി: ജെ​ൻ-​സി പോ​പ്പ് ക​ൾ​ച്ച​റും രാ​ഷ്ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യ​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട്  പു​തി​യ സ്റ്റേ​ജ് പെ​ർ​ഫോ​മ​ൻ​സ് പ്ലാ​റ്റ്‌​ഫോ​മു​മാ​യി സി​ജെ​പി. പ്ര​ശ​സ്ത കൊ​മേ​ഡി​യ​ൻ സ​മ​യ് റെ​യ്‌​ന​യു​ടെ 'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്റ്'​എ​ന്ന ഷോ​യു​ടെ മാ​തൃ​ക​യി​ൽ,  'കോ​ക്രോ​ച്ച് ക്ല​ബ്' എ​ന്ന പേ​രി​ലാ​ണ് സി​ജെ​പി​യു​ടെ ഈ ​പു​തി​യ വേ​ദി ആ​രം​ഭി​ച്ച​ത്. 

സ്റ്റേ​ജ് സം​വി​ധാ​നം മു​ത​ൽ ജ​ഡ്ജിം​ഗ് പാ​ന​ലി​ന്‍റെ ഇ​രി​പ്പി​ട​വും പ്ര​ചാ​ര​ണ വാ​ച​ക​ങ്ങ​ളും വ​രെ 'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്റി​നെ' ഓ​ർ​മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. "കോ​മ​ഡി, ആ​ക്ഷേ​പ​ഹാ​സ്യം, ബാ​പ്പു​വി​നെ​ക്കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണം" എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ പൂ​നെ​യി​ലെ കോ​ത്രൂ​ഡി​ലു​ള്ള ഗാ​ന്ധി ഭ​വ​നി​ൽ വെ​ച്ചാ​യി​രു​ന്നു ആ​ദ്യ എ​പ്പി​സോ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം.  

ഏ​ക​ദേ​ശം 250-ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഈ ​പ​രി​പാ​ടി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ളെ ഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് സം​ഘാ​ട​ക​ർ ശ്ര​മി​ച്ച​ത്. ത​ങ്ങ​ളൊ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യ​ല്ല, മ​റി​ച്ച് യു​വാ​ക്ക​ളു​ടെ ഒ​രു പ്ര​ഷ​ർ ഗ്രൂ​പ്പാ​ണെ​ന്നാ​ണ് സി​ജെ​പി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, വോ​ട്ടിം​ഗ് ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നേ​ര​ത്തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ഇ​വ​ർ, ഒ​ടി​ടി  പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി ഷോ​ക​ൾ​ക്ക് സ​മാ​ന​മാ​യി 'കോ​ക്രോ​ച്ച് ക്ല​ബ്' എ​പ്പി​സോ​ഡു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മേ​രി​ക്ക​ൻ ഷോ​യാ​യ 'കി​ൽ ടോ​ണി'​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട 'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്‍റ്' വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടു​ത്തി​ടെ യൂ​ട്യൂ​ബി​ലും നെ​റ്റ്ഫ്ലി​ക്സി​ലു​മാ​യി തി​രി​ച്ചെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ സ​മ​യ് റെ​യ്‌​ന​യു​ടെ ഷോ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഗാ​ന്ധി​ജി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ബി.​ആ​ർ. അം​ബേ​ദ്ക​ർ തു​ട​ങ്ങി​യ ചി​ന്ത​ക​രു​ടെ ആ​ശ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി​ക്കും വേ​ദി​യൊ​രു​ക്കി യു​വാ​ക്ക​ളു​ടെ ഊ​ർ​ജ​ത്തെ രാ​ജ്യ​ത്തെ മാ​റ്റ​ങ്ങ​ൾ​ക്കാ​യി ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ് 'കോ​ക്രോ​ച്ച് ക്ല​ബ്ബി​ലൂ​ടെ' ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. പൂ​നെ​യ്ക്ക് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലേ​ക്കും രാ​ജ്യ​ത്തി​ന്‍റെ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും ഈ ​സം​രം​ഭം വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

National

'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ' പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ; ഹി​മാ​ച​ൽ മ​ന്ത്രി ജ​ഗ​ത് സിം​ഗ് നേ​ഗി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ബി​ജെ​പി 

ഷിം​ല: 'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ' പാ​കി​സ്ഥാ​നെ നേ​രി​ടാ​ൻ ഇ​ന്ത്യ​യ്ക്ക് പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നെ​ന്നും ഹി​മാ​ച​ൽ പ്ര​ദേ​ശ് റ​വ​ന്യൂ മ​ന്ത്രി ജ​ഗ​ത് സിം​ഗ് നേ​ഗി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​ഴി​മ​തി സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. ഒ​രു വി​മാ​ന​ത്തി​ന് 700 കോ​ടി രൂ​പ​യ്ക്ക് പ​ക​രം 2,300 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ ന​ൽ​കി​യ​തെ​ന്നും, റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ "പ്ര​യോ​ജ​ന​ര​ഹി​ത​മാ​യി" മാ​റി​യ​ത് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നും നേ​ഗി ആ​രോ​പി​ച്ചു. 

എ​ന്നാ​ൽ, താ​ൻ സൈ​ന്യ​ത്തി​നെ​തി​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി മാ​പ്പ് പ​റ​യാ​ൻ വി​സ​മ്മ​തി​ച്ചു. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ജ​യ്‌​റാം ഠാ​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സാ​യു​ധ സേ​ന​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​യാ​ണി​തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി എം​എ​ൽ​എ​മാ​ർ സ​ഭ​യ്ക്ക് പു​റ​ത്തും പ്ര​തി​ഷേ​ധി​ച്ചു. 

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഓ​രോ മൂ​ന്നാ​മ​ത്തെ കു​ടും​ബ​ത്തി​ലും സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും, ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ച് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും മു​ൻ മ​ന്ത്രി സു​ധീ​ർ ശ​ർ​മ വി​മ​ർ​ശി​ച്ചു. 

അ​തേ​സ​മ​യം, നേ​ഗി സൈ​ന്യ​ത്തി​നെ​തി​രെ മോ​ശ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു മ​ന്ത്രി​യെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ട് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ "യാ​ഥാ​ർ​ത്ഥ്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാം" എ​ന്ന് പ്ര​തി​ക​രി​ച്ച പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സിം​ഗ് വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല.

National

സൈ​നി​ക കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ൽ ട്ര​ക്കി​ടി​ച്ച് ഏ​ഴു മ​ര​ണം

ഭു​ജ്: ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് കാ​റി​ലി​ടി​ച്ച് മൂ​ന്നു മാ​സ​മാ​യ പെ​ൺ​കു​ഞ്ഞ് ഉ​ൾ​പ്പ​ടെ സൈ​നി​ക കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഏ​ഴു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. സൗ​ര​ഭ് സിം​ഗ് നേ​ഗി (30), ഭാ​ര്യ സ​വി​ത (30), മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ ശി​വി​ക, രാ​ജേ​ഷ് സിം​ഗ് റാ​വ​ത്ത് (35), മ​ക​ൾ ര​ക്ഷി​ത (7), റി​ങ്കി ഗോ​സാ​യി (30), മ​ക​ൾ വാ​മി​ക (4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

റാ​ൻ ഓ​ഫ് ക​ച്ച് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഭു​ജി​ലേ​ക്കു മ​ട​ങ്ങി​യ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ലാ​ണ് ട്ര​ക്കി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഗ​ഡ്‌​വാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​വ​രെ​ല്ലാം. ഭു​ജി​ൽ സൈ​നി​ക​സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണി​വ​ർ.

അ​പ​ക​ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് (PMNRF) ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രു​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

National

'വ​ന്ദേ​മാ​ത​രം' ചൊ​ല്ലു​ന്ന​തി​നെ​ച്ചൊ​ല്ലി ബ​ഹ​ളം; ഹി​മാ​ച​ൽ പ്ര​ദേ​ശ് നി​യ​മ​സ​ഭ പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ പി​രി​ഞ്ഞു 

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശ് നി​യ​മ​സ​ഭ​യു​ടെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​നം ദേ​ശീ​യ ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' ആ​ല​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് 10 മി​നി​റ്റി​നു​ള്ളി​ൽ സ​ഭ നി​ർ​ത്തി​വെ​ച്ചു.  ദേ​ശീ​യ ഗാ​ന​ത്തോ​ടെ​യാ​ണ് സ​ഭാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ന്ദേ​മാ​ത​ര​വും ആ​ല​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

സ​ഭാ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ദേ​ശീ​യ ഗാ​ന​വും സ​മാ​പ​ന​ത്തി​ലാ​ണ് ദേ​ശീ​യ ഗീ​ത​വും ആ​ല​പി​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ർ കു​ൽ​ദീ​പ് സിം​ഗ് പ​ഠാ​നി​യ വ്യ​ക്ത​മാ​ക്കി. സ്പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാ​തെ ബി​ജെ​പി അം​ഗ​ങ്ങ​ൾ സ​ഭ​യ്ക്കു​ള്ളി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യി​ലേ​ക്ക് മാ​റ്റി വെ​ച്ചു. 

സ​ഭ​യ്ക്ക് പു​റ​ത്തും കോ​ൺ​ഗ്ര​സ്-​ബി​ജെ​പി എം​എ​ൽ​എ​മാ​ർ ത​മ്മി​ൽ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ തു​ട​ർ​ന്നു. ദേ​ശീ​യ ഗാ​ന​ത്തെ​യും ദേ​ശീ​യ ഗീ​ത​ത്തെ​യും കോ​ൺ​ഗ്ര​സ് ഒ​രു​പോ​ലെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും, സ​ഭാ പാ​ര​മ്പ​ര്യ​ങ്ങ​ളെ മാ​നി​ക്കാ​തെ ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു ആ​രോ​പി​ച്ചു. 

National

""സംസ്കാരശൂന്യരും ജാതിവെറിയന്മാരുമായ പുരുഷമേധാവികൾ '' ബിജെപി-ആർഎസ്എസിനെതിരേ രാഹുൽ ഗാന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി-​​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി രം​​​​ഗ​​​​ത്ത്. ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ത്മീ​​​​യ, മ​​​​ത പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബി​​​​ജെ​​​​പി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നും കാ​​​​ര്യ​​​​മാ​​​​യ ധാ​​​​ര​​​​ണ​​​​യി​​​​ല്ലെ​​​​ന്ന് എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റു​​​​പ്പി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു.

അ​​​​ർ​​​ധ​​​​നാ​​​​രീ​​​​ശ്വ​​​​ര​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​നൊ​​​​പ്പം എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റി​​​​പ്പി​​​​ലാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നെ​​​​യും ബി​​​​ജെ​​​​പി​​​​യെ​​​​യും ""സം​​​​സ്കാ​​​​ര​​​​ശൂ​​​​ന്യ​​​​രും ജാ​​​​തി​​​​വെ​​​​റി​​​​യ​​​​ൻ​​​​മാ​​​​രും അ​​​​ത്യാ​​​​ഗ്ര​​​​ഹി​​​​ക​​​​ളു​​​​മാ​​​​യ പു​​​​രു​​​ഷ​​​മേ​​​​ധാ​​​​വി​​​​ക​​​​ൾ’’എ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ത്മീ​​​​യ, മ​​​​ത പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​ച്ചെ​​​​ല്ലും​​​തോ​​​​റും കാ​​​​ര്യ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നു കു​​​​റി​​​​ച്ച രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി, ഈ ​​​​പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബി​​​​ജെ​​​​പി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നും തീ​​​​രെ ധാ​​​​ര​​​​ണ​​​​യി​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു.

ശി​​​​വ​​​​ന്‍റെ​​​​യും പാ​​​​ർ​​​​വ​​​​തി​​​​യു​​​​ടെ​​​​യും സം​​​​യു​​​​ക്ത​​​​രൂ​​​​പ​​​​മാ​​​​ണ് അ​​​​ർ​​​​ധ​​​​നാ​​​​രീ​​​​ശ്വ​​​​ര​​​​ൻ. ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ഒ​​​​രു പ​​​​കു​​​​തി ശി​​​​വ​​​​നാ​​​​യും മ​​​​റു​​​​പ​​​​കു​​​​തി പാ​​​​ർ​​​​വ​​​​തി​​​​യാ​​​​യു​​​​മാ​​​​ണ് ഈ ​​​​രൂ​​​​പ​​​​ത്തി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. പു​​​​രു​​​​ഷ-​​​​സ്ത്രീ ത​​​​ത്ത്വങ്ങ​​​​ളു​​​​ടെ സ​​​​മ​​​​ന്വ​​​​യ​​​​മാ​​​​യാ​​​​ണ് ഈ ​​​​രൂ​​​​പം പൊ​​​​തു​​​​വേ വ്യാ​​​​ഖ്യാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഈ ​​​​പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി ബി​​​​ജെ​​​​പി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നു​​​​മെ​​​​തി​​​​രാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ സ​​​​മ​​​​ത്വം, ബ​​​​ന്ധ​​​​ങ്ങ​​​​ൾ, ലിം​​​​ഗ​​​​നീ​​​​തി എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നി​​രി​​ക്കു​​ന്പോ​​ൾ രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ മ​​ടി​​യി​​ൽ സോ​​ണി​​യ​​ഗാ​​ന്ധി ഇ​​രി​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന രാ​​ഹു​​ൽ​​ഹാ​​ന്ധി​​യു​​ടെ പ​​രാ​​മ​​ർ​​ശ​​ത്തി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്നി​​രു​​ന്നു സോ​​ണി​​യ​​ഗാ​​ന്ധി​​യു​​ടെ ബി​​ലോം​​ഗിം​​ഗ്: എ ​​ജേ​​ർ​​ണി ഓ​​ഫ് ല​​വ് എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​ന​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ പ​​രാ​​മ​​ർ​​ശം.
ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​യും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി സ​​​​മാ​​​​ന​​​​മാ​​​​യൊ​​​​രു കു​​​​റി​​​​പ്പ് എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ശി​​​​വ​​​​ന്‍റെ മ​​​​ടി​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന പാ​​​​ർ​​​​വ​​​​തി ദേ​​​​വി​​​​യു​​​​ടെ 12-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ക്ഷേ​​​​ത്ര​​​​ശി​​​​ല്പ​​​​ത്തി​​​​ന്‍റെ ചി​​​​ത്ര​​​​മാ​​​​ണ് അ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​ങ്കു​​​​വച്ച​​​​ത്.

ഭ​​​​യ​​​​വും കോ​​​​പ​​​​വും വി​​​​ദ്വേ​​​​ഷ​​​​വും ബി​​​​ജെ​​​​പി-​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​നു​​​​ഭാ​​​​വി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ മ​​​​തി​​​​ൽ കെ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ത് സ്നേ​​​​ഹം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽനി​​​​ന്ന് അ​​​​വ​​​​രെ ത​​​​ട​​​​യു​​​​ന്നു​​​​വെ​​​​ന്നും ആ ​​​​കു​​​​റി​​​​പ്പി​​​​ൽ രാ​​​​ഹു​​​​ൽ പ​​​​റ​​​​യു​​​​ന്നു.

National

രാ​ഹു​ൽ ഗാ​ന്ധി​യെ 'വി​ദേ​ശ ടൂ​ൾ​കി​റ്റ്' എ​ന്ന് വി​ളി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ 

ച​ണ്ഡീ​ഗ​ഡ്: ഡി​സം​ബ​ർ 23-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന ച​ണ്ഡീ​ഗ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ തു​ട​ക്കം കു​റി​ച്ചു. ച​ണ്ഡീ​ഗ​ഡി​ലെ ബൂ​ത്ത് പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ നി​തി​ൻ ന​ബി​ൻ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. 

വി​ദേ​ശ ശ​ക്തി​ക​ളു​ടെ 'ടൂ​ൾ​കി​റ്റ്' ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി, അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് നി​തി​ൻ ന​ബി​ൻ ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റി​യ​ത് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​കു​ന്നി​ല്ലെ​ന്നും, പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ഒ​രു ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്രം മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. 

മു​ൻ പ്ര​ധാ​ന​മ​ന്ത്രി പി.​വി. ന​ര​സിം​ഹ​റാ​വു, മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും, ഒ​രു കു​ടും​ബ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യി​ൽ മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് താ​ത്പ​ര്യ​മെ​ന്നും ന​ബി​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് ഡാ​നി രം​ഗ​ത്തെ​ത്തി. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ര​ൽ ചൂ​ണ്ടു​ന്ന​തി​ന് മു​ൻ​പ് 'എ​പ്‌​സ്റ്റീ​ൻ ഫ​യ​ലു​ക​ളു​മാ​യി'​ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ രാ​ജ്യ​ത്തി​നു​ണ്ടാ​ക്കി​യ നാ​ണ​ക്കേ​ടി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ രാ​ജ്യ​താ​ത്പ​ര്യ​ങ്ങ​ൾ ബ​ലി​ക​ഴി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ബി​ജെ​പി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും, സ​ത്യ​ത്തി​ന്‍റെ​യും വ​സ്തു​ത​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി എ​പ്പോ​ഴും വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

2027-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി, ച​ണ്ഡീ​ഗ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പ​ഞ്ചാ​ബി​ൽ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കാ​നും ആം ​ആ​ദ്മി പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നു​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് നി​തി​ൻ ന​ബി​ൻ പ​റ​ഞ്ഞു.  

ച​ണ്ഡീ​ഗ​ഡ് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും സ​ഖ്യ​മി​ല്ലാ​തെ ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 23-ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന്‍റെ ഫ​ലം ഡി​സം​ബ​ർ 26-ന് ​പ്ര​ഖ്യാ​പി​ക്കും.

National

നിയന്ത്രണരേഖയ്ക്കു സമീപം ആറു കോടിയുടെ ഹെറോയിൻ പിടികൂടി

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം ആ​​​റു ​കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 827 ഗ്രാം ​​​ഹെ​​​റോ​​​യി​​​ൻ പി​​​ടി​​​കൂ​​​ടി. വ​​​ട​​​ക്ക​​​ൻ കാ​​ഷ്മീ​​​രി​​​ലെ ക​​​ർ​​​നാ​​​ഹി​​​യി​​​ൽ രസു​​​ര​​​ക്ഷാ സേ​​​ന ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് ഹെ​​​റോ​​​യി​​​ൻ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

അ​​​മ്രോ​​​ഹി സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​മീ​​​ർ അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് ക​​​റു​​​ത്ത പോ​​​ളി​​​ത്തീ​​​ൻ ക​​​വ​​​റി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ല​​​ഹ​​​രി​​​വ​​​സ്തു.

National

സ​ഭ പി​രി​ഞ്ഞി​ട്ട് 41 ദി​വ​സം; സാ​ങ്കേ​തി​ക​മാ​യി ഇ​പ്പോ​ഴും അ​വ​സാ​നി​ക്കാ​തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം 

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ് 41 ദി​വ​സം പി​ന്നി​ട്ടി​ട്ടും സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം  പു​റ​പ്പെ​ടു​വി​ക്കാ​തെ കേ​ന്ദ്രം. 

ഓ​ഗ​സ്റ്റ് 13-നാ​ണ് ഇ​രു​സ​ഭ​ക​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ​ത്. പാ​ർ​ല​മെ​ന്‍റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന 'പ്രാ​ക്ടീ​സ് ആ​ൻ​ഡ് പ്രൊ​സീ​ജ്യ​ർ ഓ​ഫ് പാ​ർ​ല​മെ​ന്‍റ്' എ​ന്ന റ​ഫ​റ​ൻ​സ് ഗ്ര​ന്ഥം പ്ര​കാ​രം, സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞാ​ൽ സാ​ധാ​ര​ണ​യാ​യി ര​ണ്ടു മു​ത​ൽ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് രാ​ഷ്ട്ര​പ​തി സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ ഇ​ട​വേ​ള അ​ഞ്ച് ആ​ഴ്ച​യി​ല​ധി​ക​മാ​യി നീ​ളു​ക​യാ​ണ്.

പാ​ർ​ല​മെ​ന്‍റി​റി ച​രി​ത്ര​ത്തി​ൽ മു​ൻ​പും സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ വൈ​കി​യ സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. 1975-ൽ ​അ​ഞ്ചാം ലോ​ക്‌​സ​ഭ​യി​ൽ 27 ദി​വ​സ​വും, 2015-ലെ ​മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ൽ 28 ദി​വ​സ​വു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് പാ​ർ​ല​മെ​ന്‍റി​റി കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ 41 ദി​വ​സ​ത്തെ ഇ​ട​വേ​ള ഈ ​റെ​ക്കോ​ർ​ഡു​ക​ളെ​ല്ലാം മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​ഭ പി​രി​യു​ക എ​ന്നാ​ൽ അ​ടു​ത്ത സി​റ്റിം​ഗി​ന് തീ​യ​തി നി​ശ്ച​യി​ക്കാ​തെ സ​ഭാ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക എ​ന്ന​താ​ണ്. രാ​ഷ്ട്ര​പ​തി സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ത്ത​തി​നാ​ൽ, പു​തി​യൊ​രു സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​തെ ത​ന്നെ നി​ല​വി​ലെ സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് വീ​ണ്ടും വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കും. 

2026-ലെ ​മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ൽ 25 ദി​വ​സ​ത്തി​നി​ടെ 19 സി​റ്റിം​ഗു​ക​ളാ​ണ് ന​ട​ന്ന​ത്. സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ന് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും, വ​നി​താ സം​വ​ര​ണം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ക്കി​ട​ക്കു​ന്ന ബി​ല്ലു​ക​ൾ​ക്കാ​യി ഒ​രു പ്ര​ത്യേ​ക സി​റ്റിം​ഗ് വി​ളി​ച്ചു​ചേ​ർ​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണ് നി​രീ​ക്ഷ​ക​രും റി​പ്പോ​ർ​ട്ടു​ക​ളും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.  

National

യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എ​​​​സ്പി സീ​​​​റ്റ് ച​​​​ർ​​​​ച്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ സീ​​​​റ്റു വി​​​​ഭ​​​​ജ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സും സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യും (എ​​​​സ്പി) ത​​​​മ്മി​​​​ലു​​​​ള്ള നി​​​​ർ​​​​ണാ​​​​യ​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കും. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​രു പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​ണി​​​​ത്.

ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള ധാ​​​​ര​​​​ണ​​​​യ്ക്ക് അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സീ​​​​റ്റു​​​​ക​​​​ൾ വി​​​​ഭ​​​​ജി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​വും യോ​​​​ഗ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​കും. എ​​​​സ്പി ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാം​​​​ഗോ​​​​പാ​​​​ൽ യാ​​​​ദ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഏ​​​​ഴം​​​​ഗ സ​​​​മി​​​​തി​​​​യെ​​​​യാ​​​​ണ് അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ് ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​ണ്ഡ​​​​ലം തി​​​​രി​​​​ച്ചു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ങ്ങ​​​​ൾ, പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ, സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത എ​​​​ന്നി​​​​വ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ര​​​​ണ്ടു ഡാ​​​​റ്റാ വി​​​​ദ​​​​ഗ്ധ​​​​രെ​​​​യും സ​​​​മി​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പവത്​​​​ക​​​​രി​​​​ക്കാ​​​​ൻ പാ​​​​ർ​​​​ട്ടി മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും സം​​​​ഘ​​​​ട​​​​നാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്നും യു​​​​പി കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​രാ​​​​ധ​​​​ന മി​​​​ശ്ര മോ​​​​ണ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ആ​​​​കെ​​​​യു​​​​ള്ള 403 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 181 സീ​​​​റ്റു​​​​ക​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. എ​​​​ന്നാ​​​​ൽ ഇ​​​​ത്ര​​​​യും സീ​​​​റ്റു​​​​ക​​​​ൾ വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ എ​​​​സ്പി ത​​​​യാ​​​​റ​​​​ല്ലെ​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. നൂ​​​​റി​​​​ല​​​​ധി​​​​കം സീ​​​​റ്റു​​​​ക​​​​ളി​​​​ൽ കു​​​​റ​​​​ഞ്ഞൊ​​​​രു ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ത​​​​യാ​​​​റ​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ യോ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

ഓ​​​​രോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ​​​​യും വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം സീ​​​​റ്റു​​​​വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മെ​​​​ന്നാ​​​​ണ് അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. ഇ​​​​തി​​​​നാ​​​​യി 2022ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ​​​​യും 2024ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ​​​​യും പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​യി​​​​ൽ വി​​​​ല​​​​യി​​​​രു​​​​ത്തും.

2024ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 62 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച എ​​​​സ്പി 37 ഇ​​​​ട​​​​ത്തു വി​​​​ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ 17 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ആ​​​​റി​​​​ട​​​​ത്താ​​​​ണു ജ​​​​യി​​​​ക്കാ​​​​നാ​​​​യ​​​​ത്. സ​​​​ഖ്യ​​​​മി​​​​ല്ലാ​​​​തെ മ​​​​ത്സ​​​​രി​​​​ച്ച 2022ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 347 ഇ​​​​ട​​​​ത്തു ജ​​​​ന​​​​വി​​​​ധി തേ​​​​ടി​​​​യ എ​​​​സ്പി 111 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ 399 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സ് ര​​​​ണ്ടി​​​​ട​​​​ത്തു മാ​​​​ത്ര​​​​മാ​​​​ണ് വി​​​​ജ​​​​യി​​​​ച്ച​​​​ത്.

അ​​​​തി​​​​നി​​​​ടെ, ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് സ​​​​ഞ്ജ​​​​യ് സിം​​​​ഗ്, സി​​​​പി​​​​ഐ (എം​​​​എ​​​​ൽ) ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പാ​​​​ങ്ക​​​​ർ ഭ​​​​ട്ടാ​​​​ചാ​​​​ര്യ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​സ്പി-​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സീ​​​​റ്റു​​​​വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ശേ​​​​ഷം ഈ ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ​​​​യും വി​​​​ശാ​​​​ല പ്ര​​​​തി​​​​പ​​​​ക്ഷ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

National

മണിപ്പുർ വ്യാജമദ്യ ദുരന്തം: 228 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ൽ

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ ചാ​​​​ന്ദേ​​​​ലി​​​​ൽ 16 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യ വ്യാ​​​​ജ​​​​മ​​​​ദ്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്പി​​​​ളു​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ ദേ​​​​ശീ​​​​യ ഭ​​​​ക്ഷ്യ ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു. ഫൊ​​​​റ​​​​ൻ​​​​സി​​​​ക് സ​​​​യ​​​​ൻ​​​​സ് ലാ​​​​ബി​​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

മൊ​​​ത്തം 1130 പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ ചി​​​കി​​​ത്സ​​​തേ​​​ടി​​​യ​​​ത്. 228 പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. 38 പേ​​​രെ ഡ​​​​യാ​​​​ലി​​​​സി​​​​സി​​​​ന് വി​​​​ധേ​​​​യ​​​​രാ​​​​ക്കി. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ഉ​​​​ന്ന​​​​ത​​​​ല സം​​​​ഘ​​​​ത്തെ​​​​യും നി​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​ന്നും സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

ചാ​​​​ന്ദേ​​​​ൽ ദു​​​​ര​​​​ന്ത​​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ ആ​​​​റു​​​​പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​വെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

റാം​റാ​വു സ​ഖാ​റാം വ​ഡ്കു​തെ അന്തരിച്ചു

ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി​യു​ടെ രാ​​ജ്യ​​സ​​ഭാ എം​​പി റാം​​റാ​​വു സ​​ഖാ​​റാം വ​ഡ്കു​തെ(72) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഡ​​ൽ​​ഹി എ​​യിം​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ഇ​ന്ന​ലെ രാ​വി​ലെ​​യാ​​യി​​രു​​ന്നു അ​​ന്ത്യം.

ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റോ​ടെ ഹൃ​​ദ​​യാ​​ഘാ​​ത​​മു​​ണ്ടാ​​യ​​താ​​യി കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി.

മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ മ​​റാ​​ഠ്‌വാ​​ഡ മേ​​ഖ​​ല​​യി​​ലു​​ള്ള പ​​ർ​​ഭാ​​നി സ്വ​​ദേ​​ശി​​യാ​​യ വ​ഡ്കു​തെ, ഈ ​​വ​​ർ​​ഷം ഏ​​പ്രി​​ലി​​ലാ​​ണു രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. 2014 ജൂ​​ൺ മു​​ത​​ൽ 2019 ഒ​​ക്‌​ടോ​​ബ​​ർ വ​​രെ മ​​ഹാ​​രാ​​ഷ്‌​ട്ര ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ൽ അം​​ഗ​​മാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ രാ​​ഷ്‌​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു, ഉ​​പ​​രാ​​ഷ്‌​ട്ര​​പ​​തി​​യും രാ​​ജ്യ​​സ​​ഭാ​​ധ്യ​​ക്ഷ​​നു​​മാ​​യ സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​​ക്‌​​സ​​ഭ സ്പീ​​ക്ക​​ർ ഓം ​​ബി​​ർ​​ള തു​​ട​​ങ്ങി​​യ​​വ​​ർ അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

National

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ക​ത്ത് 

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കു​ന്ന​തി​ലു​ണ്ടാ​യ അ​സാ​ധാ​ര​ണ കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി​യും, പു​തി​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി പാ​സാ​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ഖാ​ർ​ഗെ ക​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

ഓ​ഗ​സ്റ്റ് 13-ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞി​ട്ട് 64 ദി​വ​സ​മാ​യി​ട്ടും ഇ​രു​സ​ഭ​ക​ളും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പി​രി​ച്ചു​വി​ട്ടി​ട്ടി​ല്ലെ​ന്ന് രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​ൻ​പ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ 11, ജൂ​ലൈ 16, ഓ​ഗ​സ്റ്റ് 27 എ​ന്നീ തീ​യ​തി​ക​ളി​ലും താ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്ന​താ​യി ഖാ​ർ​ഗെ ഓ​ർ​മി​പ്പി​ച്ചു. 

"ഏ​പ്രി​ൽ 14-ന് ​രാ​ത്രി വൈ​കി ബി​ല്ലു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ഏ​പ്രി​ൽ 16-ന് ​പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ഏ​പ്രി​ൽ 17-ന് ​ലോ​ക്‌​സ​ഭ​യി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​കാ​തെ ആ ​ബി​ൽ പ​രാ​ജ​യ​പ്പെ​ട്ടു," ഖാ​ർ​ഗെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി നാ​ലാം ത​വ​ണ​യും സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും, എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും മ​റ്റ് പ​ങ്കാ​ളി​ക​ൾ​ക്കും വി​ഷ​യം പ​ഠി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും മ​തി​യാ​യ സ​മ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് എ​ക്‌​സി​ലൂ​ടെ​പ​ങ്കു​വെ​ച്ചു.

National

ഇ​ന്ത്യ - യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​പാ​ര ക​രാ​ർ ഡി​സം​ബ​റി​ൽ ഒ​പ്പു​വ​ച്ചേ​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ ഡി​​​​സം​​​​ബ​​​​ർ 16ന് ​​​​ഒ​​​​പ്പു​​​​വ​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് സൂ​​​​ച​​​​ന. ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ നീ​​​​ണ്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി 27നാ​​​​ണ് ഇ​​​​രു​​​​പ​​​​ക്ഷ​​​​വും ച​​​​ർ​​​​ച്ച​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

ഡി​​​​സം​​​​ബ​​​​റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ബ്ര​​​​സ​​​​ൽ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന വേ​​​​ള​​​​യി​​​​ൽ ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​മെ​​​​ന്നും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​യു അം​​​​ബാ​​​​സ​​​​ഡ​​​​ർ ജീ​​​​ൻ എ​​​​റി​​​​ക് പാ​​​​ക്വെ​​​​റ്റ് അ​​​​ടു​​​​ത്തി​​​​ടെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും അ​​​​ന്തി​​​​മ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ, അ​​​​ന്തി​​​​മ നി​​​​യ​​​​മ​​​​രേ​​​​ഖ​​​​ക​​​​ൾ, തീ​​​​രു​​​​വ പ​​​​ട്ടി​​​​ക എ​​​​ന്നി​​​​വ യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ ഇ​​​​തി​​​​ന​​​​കം യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 93 ശ​​​​ത​​​​മാ​​​​നം ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ നി​​​​കു​​​​തി​​​​ര​​​​ഹി​​​​ത പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കും.

National

തി​രു​പ്പ​റ​ംകു​ണ്ഡ്രം ദീ​പം തെ​ളി​ക്ക​ൽ സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി

ന്യൂ​​ഡ​​ൽ​​ഹി: മ​​ധു​​ര​​യി​​ലെ തി​​രു​​പ്പ​​റ​​ംകു​​ണ്ഡ്ര​​ത്ത് ദീ​​പം തെ​​ളി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ് പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു ത​​മി​​ഴ്‌​​നാ​​ട് സ​​ർ​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ദ​​ർ​​ഗ​​യ്ക്കു സ​​മീ​​പ​​മു​​ള്ള ദീ​​പ​​ത്തൂ​​ണി​​ൽ നാ​ളെ ​കാ​​ർ​​ത്തി​​ക ദീ​​പം തെ​​ളി​​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ത​​മി​​ഴ്‌​​നാ​​ട് ഹി​​ന്ദു മ​​ത ധ​​ർ​​മ​​സ്ഥാ​​പ​​ന വ​​കു​​പ്പ് ക​​മ്മി​​ഷ​​ണ​​റാ​​ണു ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്.

ക​​ഴി​​ഞ്ഞ 150 വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി കു​​ന്നി​​നു താ​​ഴെ​​യു​​ള്ള ദീ​​പ​​മ​​ണ്ഡ​​പ​​ത്തി​​ൽ മാ​​ത്ര​​മാ​​ണു കാ​​ർ​​ത്തി​​ക ദീ​​പം തെ​​ളി​​​ക്കു​​ന്ന​​തെ​​ന്നും മു​​ക​​ളി​​ലെ തൂ​​ണി​​ൽ വി​​ള​​ക്ക് തെ​​ളി​​​ക്കു​​ന്ന ആ​​ചാ​​രം മു​ന്പ് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്നു​​മാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ദം. വ​​ർ​​ഗീ​​യ​സം​​ഘ​​ർ​​ഷ ച​​രി​​ത്ര​​മു​​ള്ള ത​​ർ​​ക്ക​​സ്ഥ​​ല​​ത്തു സ​​മാ​​ധാ​​നം ത​​ക​​ർ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​താ​​ണ് ഹി​​ന്ദു ധ​​ർ​​മ പ​​രി​​ഷ​​ത്തി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ​​ന്നും വ​​കു​​പ്പ് ആ​​രോ​​പി​​ക്കു​​ന്നു.

ദീ​​പ​​ത്തൂ​​ണി​​ൽ കാ​​ർ​​ത്തി​​ക ദീ​​പം തെ​​ളി​​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി വി​​ധി​​യി​​ലെ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ജ​​സ്റ്റീ​​സു​​മാ​​രാ​​യ അ​​ര​​വി​​ന്ദ് കു​​മാ​​ർ, വി​​പു​​ൽ എം. ​​പ​​ഞ്ചോ​​ലി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സു​​പ്രീം​​കോ​​ട​​തി ബെ​​ഞ്ച് വെ​​ള്ളി​​യാ​​ഴ്ച സ്റ്റേ ​​ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​വ​​ർ​​ഷ​​ത്തെ കാ​​ർ​​ത്തി​​ക ദീ​​പം ഉ​​ത്സ​​വം നാ​ളെ ​ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ പ്ര​​ത്യേ​​ക ഒ​​റ്റ​​ത്ത​​വ​​ണ ഇ​​ള​​വെ​​ന്ന നി​​ല​​യി​​ൽ അ​​ന്നേ​​ദി​​വ​​സം ദീ​​പ​​ത്തൂ​​ണി​​ൽ വി​​ള​​ക്ക് തെ​​ളി​​​ക്കാ​​ൻ കോ​​ട​​തി ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​​ലൂ​​ടെ അ​​നു​​മ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. കേ​​സി​​ൽ അ​ടു​ത്ത ജ​​നു​​വ​​രി ര​​ണ്ടാം വാ​​രം മു​​ത​​ൽ വി​​ശ​​ദ​​മാ​​യ വാ​​ദം കേ​​ൾ​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

ത​​ർ​​ക്ക​​സ്ഥ​​ല​​ത്തു വി​​ള​​ക്ക് തെ​​ളി​​​ക്കു​​ന്ന​​ത് നി​​ല​​വി​​ലു​​ള്ള ആ​​ചാ​​ര​​മാ​​ണെ​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​ത്തി​​നു കോ​​ട​​തി അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​താ​​യി ഈ ​​ഉ​​ത്ത​​ര​​വി​​നെ വ്യാ​​ഖ്യാ​​നി​​ക്ക​​രു​​തെ​​ന്നും ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച അ​​തേ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ​ത്ത​​ന്നെ​​യാ​​ണു സ​​ർ​​ക്കാ​​രി​​ന്‍റെ പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി​​യും എ​​ത്തു​​ക.

National

ബി​സ്‌​ലേ​രി കു​ടി​വെ​ള്ള​ത്തി​ൽ അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ; നി​യ​മ​ന​ട​പ​ടി​യു​മാ​യി  ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി 

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ കു​ടി​വെ​ള്ള നി​ർ​മ്മാ​താ​ക്ക​ളാ​യ ബി​സ്‌​ലേ​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ  കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ളി​ൽ അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ബി​സ്‌​ലേ​രി​യു​ടെ പ്ലാ​ന്‍റി​ൽ നി​ന്നും ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള സാ​മ്പി​ളി​ൽ നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ 'ബ്രോ​മേ​റ്റ്' അ​ട​ങ്ങി​യി​ട്ടു​ള്ള​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം വെ​ള്ളം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ക​മ്പ​നി​യു​ടെ അ​പ്പീ​ലി​നെ​ത്തു​ട​ർ​ന്ന് സാ​മ്പി​ൾ റ​ഫ​റ​ൽ ഫു​ഡ് ല​ബോ​റ​ട്ട​റി​യി​ൽ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ൾ, അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന 'പോ​ളി​ന്യൂ​ക്ലി​യ​ർ ആ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ളു​ടെ' സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് ക​മ്പ​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്.

ഇ​തോ​ടൊ​പ്പം, 'ആ​ശാ ക​ൺ​ഫെ​ക്ഷ​ണ​റി' പു​റ​ത്തി​റ​ക്കു​ന്ന ചോ​ക്ലേ​റ്റ് കു​ക്കി​ക​ൾ വി​പ​ണി​യി​ൽ നി​ന്നും പി​ൻ​വ​ലി​ക്കാ​നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. ലേ​ബ​ലി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത 'കാ​ർ​മോ​സി​ൻ', നി​ശ്ചി​ത പ​രി​ധി​യി​ലും കൂ​ടു​ത​ലു​ള്ള 'ടാ​ർ​ട്രാ​സി​ൻ', നി​രോ​ധി​ത നി​റ​മാ​യ 'സ​ൺ​സെ​റ്റ് യെ​ല്ലോ എ​ഫ്സി​എ​ഫ്'​എ​ന്നി​വ കു​ക്കി​ക​ളി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ് അ​തോ​റി​റ്റി. 

National

പരിശീലനത്തിനിടെ ടാങ്ക് ശരീരത്തിൽ കയറി രണ്ടു സൈനികർ മരിച്ചു

ഹി​​സാ​​ർ: ഹ​​രി​​യാ​​ന​​യി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ ശ​​രീ​​ര​​ത്തി​​ൽ ടാ​​ങ്ക് ക​​യ​​റി ര​​ണ്ട് സൈ​​നി​​ക​​ർ മ​​രി​​ച്ചു. ഹി​​സാ​​ർ ജി​​ല്ല​​യി​​ലെ ഭോ​​ജ്‌​​രാ​​ജ് ഗ്രാ​​മ​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച​​യാ​​ണു സം​​ഭ​​വം. നാ​​യി​​ക് മ​​നീ​​ഷ്കു​​മാ​​ർ, നാ​​യി​​ക് അ​​ങ്കു​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​രു​​വ​​രും യു​​പി സ്വ​​ദേ​​ശി​​ക​​ളാ​​ണ്. പ​​രി​​ശീ​​ല​​ന​​ത്തി​​ലി​​ടെ ഉ​​യ​​ർ​​ന്ന പൊ​​ടി​​മൂ​​ലം ടാ​​ങ്ക് ഡ്രൈ​​വ​​റു​​ടെ കാ​​ഴ്ച മ​​ങ്ങി​​യ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.

ഗു​​രു​​ത​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സൈ​​നി​​ക​​രെ ഉ​​ട​​ൻ ഹി​​സാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഉ​​ന്ന​​ത ക​​ര​​സേ​​നാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് റി​​പ്പോ​​ർ​​ട്ട് അ​​യ​​ച്ചു.

National

ത​മി​ഴ്നാ​ട്ടി​ൽ വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് എ​ട്ട് പേ​ർ​ക്കു ദാ​രു​ണാ​ന്ത്യം

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ മാ​രു​തി വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് ത​ക​ർ​ന്ന് എ​ട്ട് യാ​ത്ര​ക്കാ​ർ​ക്കു ദാ​രു​ണാ​ന്ത്യം. നാ​മ​ക്ക​ലി​ലെ എ​രു​മ​പ്പ​ട്ടി​യി​ൽ​നി​ന്ന് ത​ഞ്ചാ​വൂ​രി​ലെ തി​രു​ക്കാ​ട്ടു​പ്പ​ള്ളി​യി​ലേ​ക്കു യാ​ത്ര​ചെ​യ്ത പ​ത്തം​ഗ​സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ജം​ബു​നാ​ഥ​പു​രം കോ​ത്തൂ​ർ​പ്പ​ട്ടി ഫോ​ർ റോ​ഡി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​ർ മു​സി​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

National

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യി, തീ​ർ​ഥാ​ട​ക വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​ന്പ​തു​പേ​ർ മ​രി​ച്ചു 

കോ​ട്ട: ഖാ​ട്ടു ശ്യാം​ജി ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​മ്പ​തു​പേ​ർ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന് രാ​ജ​സ്ഥാ​നി​ലെ കോ​ട്ട - ഉ​ദ​യ്പു​ർ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ധു​ലെ ജി​ല്ല​യി​ലു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ന​വം​ബ​ർ 17ന് ​ധൂ​ലെ​യി​ൽ​നി​ന്ന് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് 36 പേ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട​തെ​ന്ന് കു​ടും​ബാം​ഗ​മാ​യ പ്ര​ദീ​പ് പ​റ​ഞ്ഞു. ഓം​കാ​രേ​ശ്വ​ർ, ഉ​ജ്ജെ​യി​ൻ, സ​ൻ​വാ​രി​യ സേ​ത്ത്, പു​ഷ്ക​ർ, സ​ലാ​സ​ർ ബാ​ലാ​ജി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഖാ​ട്ടു ശ്യാം​ജി ക്ഷേ​ത്ര​ത്തി​ലെ​ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​ണ് ഇ​വ​ർ ഇ​വി​ടെ​നി​ന്നു മ​ട​ങ്ങി​യ​ത്.

National

പശ്ചിമ ബംഗാളിൽ വനിത എംഎൽഎ കീടനാശിനി ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ; ഭക്ഷ്യവിഷബാധയെന്ന് ബിജെപി

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വനിതാ എംഎൽഎ കീടനാശിനി ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ. ഹിൻഗൽഗഞ്ച് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രേഖ പത്രയെയാണ് ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച ബസിർഹട്ട് സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടിൽവച്ചാണ് രേഖ പത്രയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് ബസിർഹട്ട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉള്ളിൽച്ചെന്നതാണ് അപകടകാരണമെന്നാണ് മെഡിക്കോ-ലീഗൽ റിപ്പോർട്ടിലെ പ്രാഥമിക സൂചന. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന എംഎൽഎ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അബോധാവസ്ഥയിൽ തുടരുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

അതേസമയം, കീടനാശിനി ഉള്ളിൽച്ചെന്നെന്ന റിപ്പോർട്ടുകൾ തള്ളിയ പശ്ചിമ ബംഗാൾ ആരോഗ്യമന്ത്രി ശരദ്വത് മുഖർജിയും പാർട്ടി നേതൃത്വവും ഭക്ഷ്യവിഷബാധയാണ് ഉണ്ടായതെന്ന് വ്യക്തമാക്കി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മൂ​ടി പൊ​ട്ടി​ത്തെ​റി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കോ​യ​മ്പ​ത്തൂ​ർ: കൗ​ണ്ടം​പാ​ള​യം സ​മീ​പം മേട്ടു​പ്പാ​ള​യം റോ​ഡി​ലെ ഏ​റു ക​മ്പ​നി ജം​ഗ്ഷ​നി​ലു​ള്ള ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മൂ​ടി പൊ​ട്ടി​ത്തെ​റി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പീ​ള​മേ​ട് രാ​മ​സ്വാ​മി ലേ​ഔ​ട്ട് സ്വ​ദേ​ശി​യാ​യ ക​ന്നി​മു​ത്തു(42) ആ​ണ് മ​രി​ച്ച​ത്. സി​എ​ൻ​ജി നി​റ​യ്ക്കു​ന്ന​തി​നാ​യി ക്യൂ​വി​ൽ കാ​ത്തു​നി​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഭൂ​ഗ​ർ​ഭ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മൂ​ടി പൊ​ട്ടി​ത്തെ​റി​ച്ച് ഡ്രൈ​വ​റു​ടെ ത​ല​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്കി​ടെ മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൗ​ണ്ടം​പാ​ള​യം പൊ​ലി​സ് ആ​റു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

National

ത​മി​ഴ്‌​നാ​ട്ടി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം; എ​ട്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്‌​നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി മു​സി​രി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. നാ​മ​ക്ക​ൽ ജി​ല്ല​യി​ൽ ഒ​രു കു​ടും​ബ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം പ​ത്തോ​ളം പേ​ർ കാ​റി​ൽ മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് തെ​ന്നി​മാ​റി മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ഷ്ടി​ക​ക​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​മ​ക്ക​ലി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ ച​ട​ങ്ങി​ന് ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ ആ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മാ​ണി​ക്യം, സ​ങ്കി​ലി, മു​രു​ക​ൻ, രാ​ജേ​ഷ്, പാ​വാ​ടൈ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് യാ​ത്ര​ക്കാ​രെ ഉ​ട​ൻ​ത​ന്നെ മു​സി​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​ക്തി​വേ​ൽ, സു​ബ്ര​ഹ്മ​ണി, സീ​താ​രാ​മ​ൻ എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ജം​ബു​നാ​ഥ​പു​രം പൊ​ലി​സ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മു​സി​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​രി​ച്ച​വ​രെ​ല്ലാം ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ തി​രു​ക്കാ​ട്ടു​പ​ള്ളി സ്വ​ദേ​ശി​ക​ളും ഇ​ഷ്ടി​ക​ചൂ​ള തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്.

National

ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യം; ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ തെ​ളി​വ് ന​ൽ​കി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പാ​ക് മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ തെ​ളി​വ് ന​ൽ​കി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി മു​സാ​ദി​ക് മ​സൂ​ദ് മാ​ലി​ക്. പ​ര​സ്പ​ര പ്ര​കോ​പ​ന​മ​ല്ല വേ​ണ്ട​തെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ എ​ല്ലാ ച​ർ​ച്ച​ക​ളും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മെ​ന്നും പാ​ക് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​ന്ധു​ന​ദീ​ജ​ല ഉ​ട​മ്പ​ടി​യെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ ക്ഷ​ണി​ച്ചാ​ൽ എ​ത്തു​മെ​ന്നും ഇ​പ്പോ​ൾ അ​തി​ന​ല്ല ഇ​ന്ത്യ​യി​ൽ എ​ത്തി​യ​തെ​ന്നും മു​സാ​ദി​ക് മ​സൂ​ദ് മാ​ലി​ക് പ​റ​ഞ്ഞു.

ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മ​സൂ​ദ് മാ​ലി​ക് പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക് മ​ന്ത്രി​ക്ക് താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത് നേ​ര​ത്തേ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

 

National

നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിലെത്തി

ന്യൂഡൽഹി: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം എത്തിയ ബാലൻ ഷായെ 34 അംഗ ഉന്നതതല ഔദ്യോഗിക സംഘമാണ് അനുഗമിക്കുന്നത്.

സന്ദർശനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവരുമായും ബാലൻ ഷാ ചർച്ചകൾ നടത്തും.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ സഹകരണം, അടിസ്ഥാനസൗകര്യ വികസനം, അതിർത്തി തർക്കങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ചയാകും. നേപ്പാളിൽ ചൈനീസ് സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പുതിയ നേതൃത്വവുമായി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ഈ സന്ദർശനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

National

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര്യ പ​രാ​ജ​യ​പ്പെ​ട്ടു; തെ​രു​വു​വി​ള​ക്കു​ക​ൾ നീ​ക്കം ചെ​യ്ത് ബി​ജെ​പി സ്ഥാ​നാ​ർ‌​ഥി​യു​ടെ ഭ​ർ​ത്താ​വ്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ പ​ഞ്ചാ​യ​ത്ത് സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര്യ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഗ്രാ​മ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്കു​ക​ൾ കൂ​ട്ട​ത്തോ​ടെ നീ​ക്കം ചെ​യ്ത് ബി​ജെ​പി സ്ഥാ​നാ​ർ‌​ഥി​യു​ടെ ഭ​ർ​ത്താ​വ്. രാ​ജ​സ്ഥാ​നി​ലെ ടോം​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

നി​വാ​യ് എം​എ​ൽ​എ റാം ​സ​ഹാ​യ് വ​ർ​മ​യു​ടെ പി​എ​യു​ടെ ഭാ​ര്യ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്രി​യ​ങ്ക ശ​ർ​മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പ​രാ​ജ‍​യ​പ്പെ​ട്ടി​രു​ന്നു. പീ​പ്ലു പ​ഞ്ചാ​യ​ത്ത് സ​മി​തി​ക്ക് കീ​ഴി​ൽ വ​രു​ന്ന നാ​ലാം വാ​ർ​ഡി​ൽ 50 ഓ​ളം എ​ൽ​ഇ​ഡി തെ​രു​വു​വി​ള​ക്കു​ക​ൾ ആ​യി​രു​ന്നു സ്ഥാ​പി​ച്ചി​രു​ന്ന​ത്.

കും​ഹാ​രോ​ൻ കി ​ധാ​നി, ബീ​ഗം​പു​ര, ഹ​നീ​ഫ്ഗ​ഞ്ച്, ബി​ജ​ൽ​പു​ര എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലാ​യി ആ​യി​രു​ന്നു ഇ​ത്. നി​വാ​യ് എം​എ​ൽ​എ റാം ​സ​ഹാ​യ് വ​ർ​മ്മ​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റാ​യ അ​ലോ​ക് ശ​ർ​മ്മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ സ്ഥാ​പി​ച്ച​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വി​ശ​ദ​മാ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ എ​ൽ​ഇ​ഡി തെ​രു​വ് വി​ള​ക്കു​ക​ൾ ഊ​രി മാ​റ്റി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്. ഇ​ത് പ്രി​യ​ങ്ക ശ​ർ​മ്മ​യു​ടെ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​യാ​ണെ​ന്നും ഗ്രാ​മ​വാ​സി​ക​ളോ​ടു​ള്ള പ്ര​തി​കാ​ര​മാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ വൈ​ദ്യു​തി തൂ​ണു​ക​ളി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ എ​ടു​ത്താ​ണ് വി​ള​ക്ക് സ്ഥാ​പി​ച്ച​തെ​ന്നാ​ണ് ജ​യ്പു​ർ വൈ​ദ്യു​തി വ​കു​പ്പ് വി​ശ​ദ​മാ​ക്കു​ന്ന​ത്. ഇ​തി​നാ​ലാ​ണ് വി​ള​ക്കു​ക​ൾ നീ​ക്കി​യ​തെ​ന്നും വ​കു​പ്പ് അ​റി​യി​ച്ചു. പ​ത്തോ​ളം തൂ​ണു​ക​ളി​ൽ നി​ന്ന് വി​ള​ക്കു​ക​ൾ മാ​റ്റി​യ​തോ​ടെ മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

ഇ​തോ​ടെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ നീ​ക്കു​ന്ന ന​ട​പ​ടി നി​ർ​ത്തി വ​ച്ച​ത്. വൈ​ദ്യു​തി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ണു​ക​ളി​ലെ അ​ന​ധി​കൃ​ത തെ​രു​വു​വി​ള​ക്കു​ക​ൾ ശ്ര​ദ്ധ​യി​ൽ വ​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്.

 

 

National

രാ​ജ​സ്ഥാ​നി​ൽ ക്രൂ​സ​ർ ട്ര​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ മ​രി​ച്ചു

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടം​ബ​ത്തി​ലു​ള്ള നി​ര​വ​ധി പേ​ർ മ​രി​ച്ചു. ഖാ​തു ശ്യാം ​ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഭ​ക്ത​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഒ​മ്പ​ത് പേ​രാ​ണ് മ​രി​ച്ച​ത്. ഉ​ദ​യ്പു​ർ ദേ​ശീ​യ​പാ​ത​യി​ൽ ശം​ഭൂ​പു​ര​യ്ക്ക് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഖാ​തു ശ്യാം ​ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച ക്രൂ​സ​ർ വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യി​ലെ ന്യൂ ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ൽ 16 പേ​രു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up