കുവൈത്തിൽ ക്യാപ്റ്റൻ രാജു അനുസ്മരണം 28 ന്
Saturday, September 22, 2018 9:29 PM IST
കുവൈത്ത് സിറ്റി: അതുല്യ അഭിനയ പ്രതിഭയും സംവിധായകനും അനുഗ്രഹീത വ്യക്തിത്വവുമായിരുന്ന അന്തരിച്ച മലയാള സിനിമാ നടൻ ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കുവൈത്തിലെ പ്രവാസികൾ ഒത്തുചേരുന്നു. അബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 28 ന് (വെള്ളി) വൈകുന്നേരം ആറിനാണ് പരിപാടി.

പ്രവാസിസംഘടനയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്ത് ആണ് അനുസ്മരണസമ്മേളനം വിളിച്ചു ചേർക്കുന്നത്. ചടങ്ങിലേക്ക് കുവൈത്തിലെ എല്ലാ പ്രവാസി സംഘടനകളേയും ചലച്ചിത്ര ആസ്വാദകരേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : 6501 2380, 6650 1482, 5084 6575.

റിപ്പോർട്ട്: സലിം കോട്ടയിൽ