ഇ​സ്ലാ​ഹി വ​നി​താ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 19 വെ​ള്ളി​യാ​ഴ്ച ഖു​ർ​തു​ബ​യി​ൽ
Wednesday, October 17, 2018 10:55 PM IST
കു​വൈ​ത്ത് (ഫ​ർ​വാ​നി​യ): കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​മാ​യ ക്സ്വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ര് 19 വെ​ള്ളി​യാ​ഴ്ച വ​നി​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഖു​ർ​തു​ബ ഇ​ഹ് യാ​ഉ​ത്തു​റാ​സ് ഹാ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം 3.30ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. സ​മ്മേ​ള​ന​ത്തി​ൽ ഖു​ർ​ആ​നി​ലെ ജീ​വി​ത​പാ​ഠ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സ​മീ​ർ അ​ലി എ​ക​രൂ​ർ, മാ​ന​സി​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ന​സ്ല എ​ന്നി​വ​ർ ക്ലാ​സ്സു​ക​ളെ​ടു​ക്കു​ന്ന​താ​ണ്. വ​നി​താ ക്യൂ​എ​ച്ച്എ​ൽ​സി പ​ഠി​താ​ക്ക​ളു​ടെ പ്ര​ത്യേ​ക ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യ​രി​ക്കു​ന്ന​താ​ണ്. ഖ​ത്ത​ർ ഇ​സ് ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഉ​മ​ർ ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്. കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല് നി​ന്നും വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 99392791, 24310585

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ