ഗാ​ന്ധി സ്മൃ​തി സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
Monday, February 11, 2019 11:26 PM IST
കു​വൈ​ത്ത്: ത​നി​മ കു​വൈ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​ക്ക് നേ​രെ ന​ട​ന്ന അ​ധി​ക്ഷേ​പ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നും ഗാ​ന്ധി​സ​ത്തി​ന്‍റെ പ്ര​സ​ക്തി പു​തു ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നു​മാ​യി ഗാ​ന്ധി സ്മൃ​തി സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​ത്തി​ലെ പ്ര​ശ​സ്ത ഗാ​യി​ക-​ഗാ​യ​ക​രാ​യ സി​ന്ദു ര​മേ​ഷ്, ശ്രു​തി ശ്രീ​ജി​ത്ത്, അം​ബി​ക രാ​ജേ​ഷ്, ബി​ജു തീ​ക്കോ​ടി, ഷ​മീ​ർ വെ​ള്ളാ​യി​ൽ, റ​സാ​ഖ് മ​ടാ​യി, ഫൈ​സ​ൽ, പ്ര​താ​പ​ൻ, താ​ജു​ദീ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​ഭ​ക്തി ഭ​ജ​ൻ ആ​ല​പി​ച്ചു. ഷൈ​ജു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​നോ​യ് വ​ർ​ഗീ​സ് പ്ര​തി​ഷേ​ധ കു​റി​പ്പ് അ​വ​തി​രി​പ്പി​ക്കു​ക​യും ര​ഘു​നാ​ഥ​ൻ നാ​യ​ർ ദേ​ശ​ഭ​ക്തി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. യു​ണൈ​റ്റ​ഡ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ അ​ജി​ത്കു​മാ​ർ, പ്ര​വാ​സി ബോ​ർ​ഡം​ഗം എ​ൻ. അ​ജി​ത് കു​മാ​ർ, ചെ​സി​ൽ രാ​മ​പു​രം, തോ​മ​സ് മാ​ത്യം​ക​ട​വി​ൽ, ബാ​ബു​ജി ബ​ത്തേ​രി, ഷാ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സാ​മൂ​ഹ്യ സാം​സ്കാ​രി​ക നാ​യ​ക​ർ ഒ​ന്നി​ച്ചു തി​രി​കൊ​ളു​ത്തി സ്മൃ​തി പൂ​ജ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ