പ​ഴ​യ കാ​റു​ക​ൾ വി​പ​ണ​നം ന​ട​ത്തു​വാ​നാ​യി മു​ൻ​സി​പ്പാ​ലി​റ്റി സ്ഥ​ല​മൊ​രു​ക്കു​ന്നു
Tuesday, February 12, 2019 10:13 PM IST
കു​വൈ​ത്ത് സി​റ്റി : പ​ഴ​യ കാ​റു​ക​ൾ വി​ൽ​ക്കു​വാ​നും വാ​ങ്ങു​വാ​നു​മാ​യി മു​ൻ​സി​പ്പാ​ലി​റ്റി വ്യാ​പാ​ര​സ്ഥ​ലം അ​നു​വ​ദി​ച്ചു. വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് സാ​ൽ​മി ഹൈ​വ​ക്ക് അ​ടു​ത്താ​യി അ​ഞ്ച് ല​ക്ഷം സ്ക്വ​യ​ർ മീ​റ്റ​റാ​ണ് പ​ഴ​യ കാ​റു​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.

വി​ൽ​ക്ക​ൽ വാ​ങ്ങ​ലി​നോ​ടൊ​പ്പം പ​ഴ​യ കാ​റു​ക​ൾ​ക്കാ​യി ഷോ​റു​മു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് സം​വി​ധാ​നം, കാ​റു​ക​ൾ പ​രി​ശോ​ധി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ വ​ർ​ക്ക്ഷോ​പ്പു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, വാ​ഹ​ന ബ്രോ​ക്ക​ർ​മാ​ർ​ക്കു​ള്ള വി​ശ്ര​മം സ്ഥ​ല​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ