പ്രതിസന്ധികളെ മറികടക്കാൻ മനക്കരുത്തും ദൈവ സഹായവും വേണം: മജ്സിയ ബാനു
Monday, February 18, 2019 6:59 PM IST
കുവൈത്ത് : ദൈവ സഹായവും ശുദ്ധതയുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും മറികടക്കാനും മുന്നേറാനും സാധിക്കുമെന്ന് റഷ്യയിൽ നടന്ന ലോക പഞ്ചഗുസ്തി ചാംപ്യൻ ഷിപ്പിൽ കിരീടം നേടിയ ഇന്ത്യയുടെ താരമായ മജ്സിയ ബാനു. ഐഐസി യുവ വിംഗായ ഫോക്കസ് ഇന്‍റർനാഷണൽ കുവൈത്ത് നല്കിയ സ്വീകരണ സംഗമത്തില് സംസാരിക്കുകയായിരുന്നു അവർ.

ഇസ് ലാമിൽ സ്പോര്ട്സിന് വലിയ പരിഗണന നല്കിയെങ്കിലും സമൂഹത്തിലെ തെറ്റിദ്ധാരണ നിലനില്ക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നുവെന്നതിനാൽ തനിക്ക്‌ സ്പോർട്സ് മേഖലയിൽ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. മനക്കരുത്തും ജന പിന്തുണയുമാണ് തന്‍റെ വിജയത്തിന്‍റെ പിന്നാന്പുറമെന്ന് മജിസിയ ബാനു വിശദീകരിച്ചു.

കൃത്രിമ രീതിയിൽ മരുന്നും മറ്റും ഉപയോഗിച്ച് മസിലുകളെയും പേശികളെയും പുഷ്ടിപ്പെടുത്തുന്ന രീതി അപകടകരമാണെന്നും ദിനേനയുള്ള വ്യായാമ രീതികളിലുടെയും ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെ ശരീരത്തെ സന്പുഷ്ടമാക്കാന് കഴിയുമെന്ന് മജിസിയ ബാനു സൂചിപ്പിച്ചു.

പവർ ലിഫ്റ്റിംഗ് ചാന്പ്യനായ മജ്സിയ ബാനുവിന് ഫോക്കസ് കുവൈത്തിന്‍റെ ഉപഹാരം ഡോ. അമീർ അഹ് മദ് നൽകി. സ്വീകരണത്തിന് ലുബ്ന അബ്ദുറഹ്മാന്, ഡോ. ലബീബ കൊയിലാണ്ടി എന്നിവർ നേതൃത്വം നല്കി. ഫോക്കസ്‌ ഇന്‍റർനാഷണൽ, കുവൈറ്റ്‌ ചെയർമാൻ ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐഐസി ചെയർമാൻ വി.എ മൊയ്തുണ്ണി, ഫോക്കസ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ , ഹംസ പയ്യന്നൂർ, അയ്യൂബ് ഖാൻ, സയിദ് അബ്ദുറഹിമാന് തങ്ങൾ, അനസ് അഹമദ്‌ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ