നിയാർക് അഞ്ചാം വാർഷികത്തിൽ ജനഹൃദയം കീഴടക്കി മുതുകാട് മാജിക്കൽ മോട്ടിവേഷണൽ ഷോ
Wednesday, February 20, 2019 9:45 PM IST
കുവവൈത്ത്: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്‍റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്‍റർ (NIARC) അഞ്ചാം വാർഷികാഘോഷം അബാസിയ സെൻട്രൽ സ്കൂളിൽ അൽ കുലൈബ് ഇന്‍റർനാഷണൽ സിഇഒ മുസമ്മിൽ മാലിക് ഉദ്ഘാടനം ചെയ്തു.

നിയാർക് കുവൈറ്റ് ചാപ്റ്റർ ചെയർമാൻ അബ്ദുൽ ഖാലിക്ക് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന പ്രഫ. ഗോപിനാഥ് മുതുകാടിനുള്ള ഉപഹാരം ഡോക്ടർ അമിർ അഹമ്മദ് നൽകി. നിയാർക് അഞ്ചാം വാർഷിക സുവനീർ ഗോപിനാഥ് മുതുകാടിൽ നിന്ന് എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ കെ.ജി എബ്രാഹം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. നിയാർക് ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് മൂടാടി നിയാർക് പ്രവർത്തനങ്ങളെകുറിച്ചും കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി സാലിഹ്‌ ബാത്ത കുവൈറ്റ് ചാപ്റ്റർ പ്രവർത്തനങ്ങളും വിവരിച്ചു. മറ്റു ചാപ്റ്റർ പ്രതിനിധികളായി എത്തിയ സി. അബ്ദുള്ള ഹാജി, ശുഐബ്. പി.കെ, ഉസൈർ പരപ്പിൽ, ഹാരിസ് കോസ്മോസ് എന്നിവർക്ക് കുവൈറ്റ് ചാപ്റ്റർ ഉപഹാരങ്ങൾ നൽകി. ട്രഷറർ അബ്ദുൽ കരീം അമേത്ത്, അബ്ദുള്ള കരുവഞ്ചേരി, എം.എ ബഷീർ, മുനവ്വർ അഹമ്മദ്, സിദ്ദീഖ് കൂട്ടുമുഖം, ഹംസ മേലേക്കണ്ടി, പി.വി ഇബ്രാഹിം കുട്ടി. മുജീബ് പി. നിസാർ അലങ്കാർ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ പ്രധാന സ്പോൺസർമാരായ അന്നച്ചൻ ജോർജ് (യുഗാസ്കോ ഷിപ്പിംഗ്) അയൂബ് കേച്ചേരി (ഗ്രാന്റ് ഹൈപ്പർ) അഫ്സൽ ഖാൻ (മലബാർ ഗോൾഡ്) രഞ്ജിത്ത് എസ്.പിള്ള (യൂണിമണി) സുബൈർ (ഷിഫാ അൽ ജസീറ) എ.കെ മഹമൂദ്, (അൽ മുസൈനി) ഷഫീഖ് (ഹൈലൈറ്റ് ബിൽഡേഴ്‌സ്) എന്നിവർക്ക് നിയാർക് കുവൈറ്റ് ചാപ്റ്റർ ഉപഹാരങ്ങൾ നൽകി.

ദേശീയ പവർലിഫ്റ്റിൽ നാടിന്‍റെ അഭിമാനമായി മാറിയ മജ്‌സിയ ബാനുവിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് എം-പവർ എന്ന ശീർഷകത്തിൽ നടന്ന പ്രഫ. ഗോപിനാഥ് മുതുകാട് മാജിക്കൽ മോട്ടിവേഷണൽ ഷോ പരിപാടിയുടെ മാറ്റ് കൂട്ടി, പ്രോഗ്രാം ജനറൽ കൺവീനർ ബഷീർ ബാത്ത സ്വാഗതവും ജോയിന്‍റ് കൺവീനർ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ