വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ യൂണിറ്റ് ഭാരവാഹികൾ
Thursday, February 21, 2019 8:52 PM IST
കുവൈത്ത്: വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ യൂണിറ്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഫൈസൽ കെ.വി (പ്രസിഡന്‍റ്), വാഹിദ ഫൈസൽ (സെക്രട്ടറി), രാജേഷ് മാത്യു (ട്രഷറർ), നൈസാം സി.പി. (വൈസ് പ്രസിഡന്‍റ്), ആമിന (ജോയിന്‍റ് സെക്രട്ടറി), ബിന്ദു ദിവാകരൻ (അസിസ്റ്റന്‍റ് രെഷറർ), നിഷാദ്‌ ഇളയത് (ടീം വെൽഫെയർ), അസ്സലദ് ഗീലാനി (നോർക്ക അഫയേഴ്സ്), കബീർ ഇബ്രാഹിം (മീഡിയവിംഗ്), നജീബ് സി.കെ. (മെമ്പേഴ്‌സ് വെൽഫെയർ), ഷബീർ (ജോബ് സെൽ), ഫിറോസ് ഹമീദ് (ലേണിംഗ്‌ ആൻഡ് ഡവലപ്മെന്‍റ്), റീന (വനിതാക്ഷേമം), ഷാഫി പി.ടി. (സാമൂഹിക സാംസ്കാരികം), നാഫിയ് (കലാകായികം) എന്നിവരെ തെരഞ്ഞെടുത്തു.

ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന യോഗത്തിൽ മേഖല വൈസ് പ്രസിഡന്‍റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അഫ്താബ്ആലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്‍റ് ഷൗക്കത് വളാഞ്ചേരി ആശംസകൾ നേർന്നു. ഷബീർ സ്വാഗതം ആശംസിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ