ന്യൂസിലന്‍റ് സംഭവം; മുഴുവന്‍ വിശ്വാസികളും മാർച്ച് 22 ന് പ്രാര്‍ഥന നടത്തുക
Thursday, March 21, 2019 8:42 PM IST
മനാമ: ന്യൂസിലൻഡിലെ ഇരു മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ മുഴുവന്‍ വിശ്വാസികളും മാർച്ച് 22 ന് (വെള്ളി) പ്രത്യേക പ്രാര്‍ഥന ദിനമായി ആചരിക്കണമെന്ന് സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ബഹറിനില്‍ സമസ്തക്കു കീഴിലുള്ള മുഴുവന്‍ ഏരിയ കേന്ദ്രങ്ങളിലും പ്രതിവാര സ്വലാത്ത് മജ് ലിസുകളിലും ഇന്ന് പ്രത്യേക പ്രാര്‍ഥനയും മയ്യിത്ത് നിസ്കാരവും സംഘടിപ്പിക്കണമെന്ന് ഏരിയ ഭാരവാഹികള്‍ക്കും സമസ്ത ബഹറിന്‍ കേന്ദ്രകമ്മിറ്റിയുടെ പേരില്‍ തങ്ങള്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ബഹറിനിലുടനീളം ഇന്ന് മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ഥനയും നടക്കും.