കാമ്പസ് ഓർമകൾ പെയ്തിറങ്ങിയ ഒസീമിയ അലുംനി മീറ്റ്
Wednesday, April 17, 2019 9:50 PM IST
ജിദ്ദ: കൊണ്ടോട്ടി ഇഎംഇഎ കോളജ് പൂർവ വിദ്യാഥിസംഘടനായ ഒസീമിയ ജിദ്ദ ചാപ്റ്റർ ജിദ്ദ ഫലസ്റ്റീനിലെ അൽദുർറ വില്ലയിൽ "കുമ്മിണിയിലെ ഇമ്മിണി ഓർമ്മകൾ' എന്ന പേരിൽ മെഗാ അലുംനി മീറ്റ് നടത്തി. വിവിധ വർഷങ്ങളിൽ കോളജിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാഥികളുടെ സംഗമം പൂർവകാല കലാലയ ജീവിതത്തിന്‍റെ ഓർമ പുതുക്കലായി.

ഒസീമിയ പ്രസിഡന്‍റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇ എം ഇ എ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായ പ്രഫ.പി.എം. അബ്ദുൽ റസാഖ് ഉദ്‌ഘാടനം ചെയ്തു.
ഉപദേശക സമിതി അംഗങ്ങളായ അഡ്വ : അഷ്‌റഫ് ആക്കോട് , കബീർ കൊണ്ടോട്ടി , മുസ്തഫ കെ.ടി. പെരുവളളൂർ ,കുഞ്ഞാപ്പു അമ്പാടി ,ലത്തീഫ് പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കോളജിലെ പത്തു നിർധന വിദ്യാഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള ചെക്ക് ജനറൽ സെക്രട്ടറി നൗഷാദ് ബാവ കൈമാറി. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി.

ഓംലെറ്റും ചായയും ലഭിക്കുന്ന തട്ടുകട വേരിട്ടനുഭവമായി. സംഗമത്തോടനുബന്ധിച്ചു നടന്ന പായസ മത്സരത്തിൽ റഷീദ അഫ്സൽ ,ലുബ്‌ന സജീർ ,നസീമ അബ്ദുൽ ലത്തീഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹാഷിം , കബീർ കൊണ്ടോട്ടി , ഷിജി രാജീവ് എന്നിവർ വിധികർത്താക്കളായിരുന്നു വിജയികൾക്ക് നസീമ നൗഷാദ് ,സാദിയ ലത്തീഫ് എന്നിവർ സമ്മാനം നൽകി.

ഭാരവാഹികളായ അഫ്സൽ അൽ ഗാംദി , മുഷ്താഖ് മധുവായ് , അബ്ദുൽ മാലിക്, അബ്ദുള്ള കൊട്ടപ്പുറം , സഹീർഖാൻ നൗഫൽ പുളിക്കൽ എന്നിവർ വിവിധ സെക്ഷനുകൾ നിയന്ത്രിച്ചു ശിഹാബ് കെ.ടി. നിസാർ , ഇമതാദ് , സമീർ നീറാട് ഫൈസൽ , കെ.ടി. ശംസുദ്ദീൻ ,യാസിർ വെള്ളുവമ്പ്രം മൻസൂർ പാലായിൽ ഷാനു നീറാട് , റഈസ് ,ശരീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വാശിയേറിയ ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളും സംഗമത്തിന്‍റെ ഭാഗമായി നടന്നു. ലത്തീഫ് പൊന്നാട് സ്വാഗതവും നിഷാദ് അലവി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ