"നാ​ഫോ ന​വ​നീ​തം ' ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, April 24, 2019 10:40 PM IST
കു​വൈ​ത്ത്: ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ നാ​ഷ​ണ​ൽ ഫോ​റം(​നാ​ഫോ) കു​വൈ​ത്തി​ന്‍റെ 16-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്രീ​ക്കോ​ണ്‍ ന​വ​നീ​തം ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ മൈ​ദാ​ൻ ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ടും. യു​എ​ന്നി​ലി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ സ്ഥി​ര​പ്ര​തി​നി​ധി​യാ​യി​രു​ന്ന മു​ൻ അം​ബാ​സി​ഡ​ർ വി​ജ​യ് കെ. ​ന​ന്പ്യാ​ർ മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ഡ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ൻ രാ​ജ്ഗോ​പാ​ൽ സിം​ഗ് ഉ​ദ്ഘാ​ട​ക​നാ​കും.

കു​വൈ​ത്ത് വാ​ർ​ത്താ മ​ന്ത്രാ​ല​യ​ത്തി​ലെ മീ​ഡി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ മേ​സ​ൻ-​അ​ൽ-​അ​ൻ​സാ​രി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വാ​യ പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ താ​ര​വും നൃ​ത്ത​കി​യു​മാ​യ ന​വ്യാ നാ​യ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ​ൾ​ട്ടി​മീ​ഡി​യ ഡാ​ൻ​സ് മ്യൂ​സി​ക്ക​ൽ ഷോ ​നാ​ഫോ ആ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ മു​ഖ്യ ഇ​ന​മാ​യി​രി​ക്കും.

കു​വൈ​ത്ത് മ​ല​യാ​ളി​ക​ൾ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ ക​ലാ​സ്നേ​ഹി​ക​ളേ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം നി​യ​ന്ത്രി​ത​മാ​യി​രി​ക്കും. മി​ക​ച്ച സം​ര​ഭ​ക​ർ​ക്കു​ള്ള നാ​ഫോ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് അ​വാ​ർ​ഡും നാ​ഫോ കോ​ർ​പ്പ​റേ​റ്റ് ഐ​ക്ക​ണ്‍ അ​വാ​ർ​ഡും ച​ട​ങ്ങി​ൽ വ​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും. നാ​ഫോ കു​ടും​ബ​ത്തി​ലെ മു​പ്പ​തോ​ളം പ്ര​തി​ഭാ​ശാ​ലി​ക​ൾ ചേ​ർ​ന്നു അ​വ​ത​രി​പ്പി​ക്കു​ന്ന സി​ഗ്നേ​ച്ച​ർ ഷോ​യും നാ​ഫോ സിം​ഫ​ണി ഗ്രൂ​പ്പി​ന്‍റെ സം​ഘ​സം​ഗീ​ത​വും ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റു കൂ​ട്ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 99691431, 66264547, 97204558

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ