അജ് വ ജിദ്ദ ഇഫ്ത്താര്‍ സംഘടിപ്പിച്ചു
Tuesday, May 21, 2019 9:37 PM IST
ജിദ്ദ: അല്‍-അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ ) ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശറഫിയ്യ ഹില്‍ട്ടോപ്പ് ഹോട്ടലില്‍ ഇഫ്ത്താറും പ്രാര്‍ഥനാ സദസും സംഘടിപ്പിച്ചു.

റംസാനിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുവാനും പ്രത്യേകിച്ച് പ്രവാസ ലോകത്ത് ജോലിയും ശമ്പളവും മറ്റും ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്ന വിഷയം നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഫിത്തറ് സക്കാത്ത് കൊടുക്കുന്ന സമയത്ത് ഇത്തരക്കാരെ നാം പ്രത്യേകം പരിഗണിക്കണമെന്നും റംസാൻ സന്ദേശം നല്‍കിയ പ്രസിഡന്‍റ് വിജാസ് ഫൈസി പറഞ്ഞു.

സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, ജോയ്ന്‍റ് സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി, ജിദ്ദ ഘടകം ഭാരവാഹികളായ ഡോ. മുഹമ്മദ് ശരീഫ് മഞ്ഞപ്പാറ, നൗഷാദ് ഓച്ചിറ, കമ്മിറ്റിയംഗങ്ങളായ ഉമര്‍ മേലാറ്റൂര്‍, റഷീദ് ഓയൂര്‍, ഷിഹാബുദ്ധീന്‍ കുഞ്ഞ്, റഷീദ് കൊടുങ്ങല്ലൂര്‍, പി.സി.എഫ് ജിദ്ദ പ്രസിഡണ്ട് ദിലീപ് താമരക്കുളം, ഐ.എം.സി.സി. ജിദ്ദ പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ