ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ അവാര്‍ഡ് ദാനം സംഘടിപ്പിച്ചു
Sunday, June 9, 2019 12:48 PM IST
കുവൈറ്റ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) കുവൈറ്റ് ചാപ്റ്റര്‍ ജൂണ്‍ 7നു അബ്ബാസിയ സാരഥി ഹാളില്‍ നടന്ന ചടങ്ങില്‍ ഏഗജഅ അംഗങ്ങളുടെ മക്കളില്‍ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു. 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിന്‍ ജോണ്‍ ബിജു, നിനിന്‍ മറിയം തോമസ്, ഇഷ എലിസബത്ത് നൈനാന്‍ എന്നിവര്‍ക്ക് പ്രശംസാപത്രവും മെഡലുകളും യഥാക്രമം സംഘടനയുടെ കോര്‍ അഡ്മിന്‍ റഷീദ് പുതുക്കുളങ്ങര, രവി പാങ്ങോട്, മുബാറക് കാമ്പ്രത്ത് , പ്രസിഡന്റ് പ്രേംസന്‍ കായംകുളം, സെക്രെട്ടറി എം കെ പ്രസന്നന്‍, ട്രഷറര്‍ ലെനീഷ് എന്നിവര്‍ നല്‍കി.

ജ്വാല 2019 എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌നടന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനദാനവും പൂര്‍ത്തിയാക്കി. വാര്‍ഷികാവലോകനാനന്തരം യോഗം പിരിഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍