എന്‍എസ്എസ് കുവൈറ്റ് വനിതാ സമാജത്തിന് പുതിയ നേതൃത്വം
Sunday, June 9, 2019 3:27 PM IST
കുവൈറ്റ് സിറ്റി നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് 2019 2020 വര്‍ഷത്തേയ്ക്ക്കുള്ള വനിതാസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. മഞ്ജുഷ രാജേഷിനെ കണ്‍വീനറായും സുനിതാ ഹരികൃഷ്ണനെ ജോയിന്റ് കണ്‍വീനറായും അബ്ബാസിയയില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെരഞ്ഞെടുത്തു.

വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി, അഞ്ജു അനില്‍കുമാര്‍ (അബ്ബാസിയ), മഞ്ജു മധു (ഷര്‍ഖ്), ധന്യ അനില്‍ (ഫര്‍വാനിയ), തേജസ്വി (സാല്‍മിയ), മഞ്ജുഷ രാജേഷ് (റിഗ്ഗയ്), ചന്ദ്രലേഖ (മംഗഫ്), സുനിത ഹരികൃഷ്ണന്‍ (അബുഹലീഫ), ശാന്തി അനില്‍കുമാര്‍ (ഫഹാഹീല്‍) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്റ പ്രസാദ് പത്മനാഭന്‍ പുതിയ ഭാരവാഹികളെ ആഭിനന്ദിച്ച് സംസാരിച്ചു. ബൈജു പിള്ള, പ്രതാപചന്ദ്രന്‍, ഗുണപ്രസാദ്, ജയകുമാര്‍ എന്നിവര്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍