ക​ല കു​വൈ​റ്റ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, June 10, 2019 10:55 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സാ​മൂ​ഹ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം കു​വൈ​റ്റി​ന്‍റെ​യും ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ്സ് അ​ലൈ​ൻ​സ് കു​വൈ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​പു​ല​മാ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ണ്‍ 21 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ 12 വ​രെ മം​ഗ​ഫ് അ​ൽ​ന​ജാ​ത്ത് സ്കൂ​ളി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് മാ​ത​മാ​യി​രി​ക്കും മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യെ​ന്ന് ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഗൈ​ന​ക്കോ​ള​ജി, റേ​ഡി​യോ​ള​ജി, ഇ​എ​ൻ​ടി, കാ​ർ​ഡി​യോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഡ​യ​ബ​റ്റോ​ള​ജി, ഓ​ർ​ത്തോ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ഡെ​ർ​മ​റ്റോ​ള​ജി, ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ, നേ​ത്ര വി​ഭാ​ഗം, ഡെ​ന്‍റ​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള സേ​വ​ന​ങ്ങ​ൾ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ www.kalakuwait.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യോ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​ന്പ​റു​ക​ളി​ലൂ​ടെ​യൊ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​റു​ക​ൾ: 51698636 (ഫ​ഹാ​ഹീ​ൽ), 65517529 (അ​ബു ഹ​ലീ​ഫ), 66924313 (സാ​ൽ​മി​യ), 60486967 (അ​ബ്ബാ​സി​യ).

മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പി​ബി സു​രേ​ഷ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ര്), ജി​ജൊ ഡൊ​മി​നി​ക് (ക​ണ്‍​വീ​ന​ർ), ശ്രീ​ജി​ത്ത്, പ്ര​സാ​ദ്, ലി​ജോ, ശ്രീ​ജി​ത്ത് എ​ര​വി​ൽ(​ര​ജി​സ്ട്രേ​ഷ​ൻ) നാ​ഗ​നാ​ഥ​ൻ, മ​നു ഇ ​തോ​മ​സ്, ജ്യോ​തി​ഷ് പി​ജി (സാ​ന്പ​ത്തി​കം), അ​നീ​ഷ് ഇ​യാ​നി, ബി​ജു​മോ​ൻ (വാ​ള​ണ്ടി​യ​ർ), സ​ന്തോ​ഷ് ര​ഘു, ര​തീ​ഷ് (ഭ​ക്ഷ​ണം), പ്ര​സീ​ദ് ക​രു​ണാ​ക​ര​ണ്‍ (സ്റ്റേ​ഷ​ണ​റി, മൊ​മെ​ന്‍റൊ), മു​സ്ത​ഫ, ഷി​ജി​ൻ (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ), ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് സി​എ​ച്ച്, സോ​ജി വ​ർ​ഗീ​സ് (പാ​ര​മെ​ഡി​ക്ക​ൽ), സു​ഗ​ത​കു​മാ​ർ (ക്ര​മീ​ക​ര​ണ​ങ്ങ​ൾ), ആ​സ​ഫ് അ​ലി (പ​ബ്ലി​സി​റ്റി) എ​ന്നി​വ​ര​ട​ങ്ങി​യ വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ