അബുദാബി സെന്‍റ് ജോർജ് കത്തീഡ്രലിൽ ഉയിർപ്പു പെരുന്നാൾ ആഘോഷിച്ചു
Sunday, April 4, 2021 3:35 PM IST
അബുദാബി: സ്നേഹത്തിന്‍റേയും,സമാധാനത്തിൻ്റെയും,പ്രത്യാശയുടെയും,പുതിയ പുലരികൾ ലോകത്തിന് സമ്മാനിച്ച് , മരണത്തെ തോൽപ്പിച്ച്, ഉയർത്തെഴുന്നേറ്റ ദൈവപുത്രന്‍റെ ഉയർപ്പ് പെരുന്നാൾ ഭക്തി പുരസരം ആചരിച്ച് വിശ്വാസികൾ ഈസ്റ്റർ ആരാധനകളിൽ പങ്കുചേർന്നു.

അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന പ്രത്യേക ഈസ്റ്റർ ആരാധനയ്ക്ക് ഇടവക വികാരി ഫാ. ബെന്നി മാത്യു മുഖ്യ കാർമികത്വം വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൂറോളം വിശ്വാസികൾക്ക് ദേവാലയത്തിൽ വന്ന് ആരാധനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.ഒട്ടനവധി വിശ്വാസികൾ ഓൺലൈനായി ഈസ്റ്റർ ശുശ്രൂഷകളിൽ സംബന്ധിച്ചു. ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി ശ്രീ നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള