സാ​ര​ഥി കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, May 11, 2021 11:36 PM IST
കു​വൈ​റ്റ്: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ്ര​തി​രോ​ധ​വും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി കു​വൈ​റ്റി​ലെ പൊ​തു സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ന്ധ​കോ​വി​ഡി​നെ അ​റി​യൂ... ജാ​ഗ്ര​ത പാ​ലി​ക്കൂ...!​ എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ര​ഥി കു​വൈ​റ്റ് ആ​രോ​ഗ്യ വെ​ബി​നാ​ർ’ മേ​യ് 8 ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ചു .

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ച​തി​ന്‍റെ 60-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​യി​ട്ടാ​ണ് സാ​ര​ഥി കു​വൈ​റ്റ് കോ​വി​ഡ് ആ​രോ​ഗ്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് സാ​ര​ഥി കു​വൈ​റ്റി​ന്‍റെ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു. സി.​വി. ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, പ്ര​സി​ഡ​ന്‍റ സ​ജീ​വ് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

കു​വൈ​റ്റി​ലെ നി​ല​വി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​വും വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​വൈ​റ്റി​ലെ പ്ര​ശ​സ്ത​നാ​യ ഡോ. ​പ്ര​ഫ. നാ​സ​ർ ബെ​ഹ്ബ​ഹാ​നി (Consultant Pulmonologist, Professor of Medicine, Kuwait University, Chairman of Kuwait Thoraces Society) സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് സൊ​സൈ​റ്റി ഫോ​ർ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ഇ​ന്ത്യ- കേ​ര​ള സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഡാ​നി​ഷ് സ​ലീം (National Innovation Head-SEMI, HOD & Academic Director Emergency, PRS Hospital,Trivandrum, Kerala) കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​വ​ദി​ക്കു​ക​യും ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും പ​ങ്കെ​ടു​ത്ത ചോ​ദ്യ​ക​ർ​ത്താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി​നോ​ദ് സി.​എ​സ്, ഹെ​ൽ​ത്ത് ക്ല​ബ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജി​ത മ​നോ​ജ്, പൗ​ർ​ണ​മി സം​ഗീ​ത് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​കു​ക​യും, സാ​ര​ഥി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ എ​ൻ​എ​സ് അ​ഡ്വൈ​സ​റി അം​ഗ​മാ​യ സു​രേ​ഷ്.​കെ.​പി. സെ​ക്ര​ട്ട​റി നി​ഖി​ൽ ചാ​മ​ക്കാ​ല​യി​ൽ, അ​ശ്വി​ൻ, ദി​ലീ​പ്, അ​ജി കു​ട്ട​പ്പ​ൻ, സു​ജി​ത് ജ, ​റീ​ന ബി​ജൂ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ കോ​ർ​ഡി​നേ​റ്റ് ചെ​യ്യു​ക​യും ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​ക്ക​ൽ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ