ഒഎൻസിപി കുവൈത്ത് കമ്മിറ്റി നിവേദനം സമർപ്പിച്ചു
Monday, December 4, 2017 12:09 PM IST
കുവൈത്ത്: ഒഎൻസിപി കുവൈത്ത് കമ്മിറ്റി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി നിവേദനം സമർപ്പിച്ചു. മുംബൈ യശ്വന്തറാവു ചവാൻ സെന്‍ററിൽ നടന്ന ചടങ്ങിൽ ഓവർസീസ് എൻസിപി കുവൈറ്റ് ദേശീയ കമ്മിറ്റി പ്രസിഡന്‍റ ബാബു ഫ്രാൻസിസ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന് കുവൈത്തിലെ പ്രവാസികളുടെ പരാതികളടങ്ങിയ നിവദേനം കൈമാറി. പരാതികൾ ഇന്ത്യഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിക്കാമെന്ന് ശരത് പവാർ നിവദേകസംഘത്തിന് ഉറപ്പുനൽകി.

ദേശീയ ജനറൽ സെക്രട്ടറി താരീഖ് അൻവറിനെയും പ്രതിനിധി സംഘം സന്ദർശിച്ച് ചർച്ച് നടത്തി. ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി, ദേശീയ കമ്മിറ്റിഅംഗങ്ങളായ പ്രകാശ് ജാദവ്, ശ്രീധരൻ സുബയ്യ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.