ജോ​സ​ഫി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, May 16, 2018 11:48 PM IST
റി​യാ​ദ്: ഇ​രു​പ​ത് വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന ജോ​സ​ഫി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ഏ​രി​യ, മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി​യാ​യ ജോ​സ​ഫ് കേ​ളി​യു​ടെ ആ​ദ്യ​കാ​ല അം​ഗം കൂ​ടി​യാ​ണ്. മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം, ബ​ത്ഹ ഏ​രി​യ ക​മ്മി​റ്റി അം​ഗം, ഷി​മേ​സി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. റി​യാ​ദി​ലെ ത​ഹ്ലി​സ് ക​ന്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു.

ബ​ത്ഹ കേ​ളി ഓ​ഫീ​സി​ൽ കേ​ളി ബ​ത്ഹ ഏ​രി​യ ട്ര​ഷ​റ​ർ സി.​ടി പ്ര​കാ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ​റി അം​ഗം ബി.​പി രാ​ജീ​വ​ൻ, കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ​റി അം​ഗ​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​ൻ മ​ർ​ഗ​ബ്, ത​ങ്ക​ച്ച​ൻ, സു​രേ​ഷ് ച​ന്ദ്ര​ൻ, സ​ലിം മ​ട​വൂ​ർ, വി​നോ​ദ്, ധ​നേ​ഷ്, രാ​ജേ​ഷ് കാ​ട​പ്പ​ടി, കേ​ളി അം​ഗ​മാ​യ ഷാ​ഹു​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം മ​ർ​ഗ​ബ് ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ അ​നി​ൽ അ​റ​ക്ക​ൽ , യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സ​ലിം മ​ട​വൂ​ർ, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. യാ​ത്ര​യ​യ​പ്പി​നു ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. ഏ​രി​യ​യി​ലെ നി​ര​വ​ധി സ​ഖാ​ക്ക​ൾ യാ​ത്ര​യ​യ​പ്പി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ