കൊ​ച്ചി: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ കാ​ക്ക​നാ​ട് ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​ന​വും ദ്വി​വ​ര്‍​ഷ ക​ണ്‍​വ​ന്‍​ഷ​ന്റെ കി​ക്കോ​ഫും കൊ​ച്ചി ഹോ​ളി​ഡേ ഇ​ന്നി​ല്‍ വ​ച്ച് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. മ​ല​യാ​ള സി​നി​മ​യി​ല്‍ 50 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മ​ല്ലി​ക സു​കു​മാ​ര​നാ​ണ് കി​ക്കോ​ഫ് ക​ര്‍​മ്മം നി​ര്‍​വ്വ​ഹി​ച്ച​ത്.​

ഡ​ബ്ലി​യുഎംസി​യു​ടെ ഗ്ലോ​ബ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​ബാ​ബു സ്റ്റീ​ഫ​ന്‍, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റ് തോ​മ​സ് മൊ​ട്ട​യ്ക്ക​ല്‍, ഗ്ലോ​ബ​ല്‍ വി​മ​ന്‍​സ് ഫോ​റം പ്ര​സി​ഡന്‍റ് സ​ലീ​ന മോ​ഹ​ന്‍, ഇ​ന്ത്യ​ന്‍ റീ​ജി​യ​ന്‍ ട്ര​ഷ​റ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ പേ​രാ​മ്പ്ര, ഗ്ലോ​ബ​ല്‍ ഫൗ​ണ്ട​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ശി, തി​രു​കൊ​ച്ചി പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് മാ​ത്യു, പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ സി.​എ​ബ്ര​ഹാം, അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​സ്.​സു​രേ​ന്ദ്ര​ന്‍ ഐ​പി​എ​സ് (റി​ട്ട​യേ​ര്‍​ഡ്) തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


ഇ​ന്‍റർനാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ബാ​ങ്കോ​ക്കി​ലെ റോ​യ​ല്‍ ഓ​ര്‍​ക്കി​ഡ് ഷെ​റാ​ട്ട​ണി​ല്‍ വ​രു​ന്ന ജൂ​ലൈ 25ന് ​ന​ട​ക്കു​മെ​ന്ന് ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ​ണി ദി​വാ​ക​ര​ന്‍ (ചെ​യ​ര്‍​പേ​ഴ്സ​ണ്‍), തോ​മ​സ് മൊ​ട്ട​യ്ക്ക​ല്‍ (ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റ്), ദി​നേ​ശ് നാ​യ​ര്‍(​ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍), ഷാ​ജി മാ​ത്യു (ഗ്ലോ​ബ​ല്‍ ട്ര​ഷ​റ​ര്‍), ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ (ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍), ക​ണ്ണാ​ട്ട് സു​രേ​ന്ദ്ര​ന്‍ (വൈ​സ് ചെ​യ​ര്‍​മാ​ന്‍) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.