ന്യൂ​കാ​സി​ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ആ​ൻ​ഡ് സ്‌കോട്‌ലന്‍ഡ് റീ​ജ​ൺ ക​ലാ​മേ​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം
Friday, September 21, 2018 10:33 PM IST
ന്യൂ​കാ​സി​ൽ: യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യ ക​ലാ മാ​മാ​ങ്ക​ത്തി​ന് കേ​ളി​കൊ​ട്ടു​യ​ർ​ത്തി യു​ക്മ​യു​ടെ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ ക​ലോ​ത്സ​വം നോ​ർ​ത്ത് ഈ​സ്റ്റ് ആ​ൻ​ഡ് സ്‌കോട്‌ലന്‍ഡ് റീ​ജ​ൺ ക​ലോ​ത്സ​വ​ത്തി​ന് ന്യൂ​കാ​സി​ലി​ൽ വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം.

ന്യൂ​കാ​സി​ൽ മാ​ൻ അ​സോ​സി​യേ​ഷ​ൻ ആ​തി​ഥേ​യ​ത്വ​മ​രു​ളി​യ ക​ലാ​മേ​ള​യി​ൽ യു​ക്മ അം​ഗ​ങ്ങ​ളാ​യ നോ​ർ​ത്ത് ഈ​സ്റ്റി​ലെ​യും സ്‌കോട്‌ലന്‍ഡി​ലെ​യും വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ പ​ങ്കെ​ടു​ത്തു . ന്യൂ​കാ​സി​ൽ ഫെ​നം ഇം​ഗ്ലീ​ഷ് മാ​ർ​ട്ട​യേ​ർ​സ് ഹാ​ളി​ൽ ന​ട​ന്ന മു​ഴു​ദി​ന പ​രി​പാ​ടി​യി​ൽ യു​ക്മ​യു​ടെ ക​ലോ​ത്സ​വ മാ​നു​വ​ൽ അ​നു​സ​രി​ച്ചു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ അം​ഗ​ങ്ങ​ൾ മാ​റ്റു​ര​ച്ചു.

വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ദീ​പ ജേ​ക്ക​ബ് ഉ​ത്ഘാ​ട​നം ചെ​യ്തു . മാ​ൻ അ​സോ​സി​യേ​ഷ​ൻ ഗ​വേ​ർ​ണിം​ഗ് ബോ​ഡി ഗ​വ​ർ​ണ​ർ ഷെ​ല്ലി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ യു​ക്മ പ്ര​തി​നി​ധി ജി​ജോ മാ​ധ​വ​പ്പ​ള്ളി​ൽ, മാ​ൻ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി വ​ർ​ഗീ​സ് തെ​നം​കാ​ല , സ്കോ​ട്ല​ൻ​ഡി​ൽ നി​ന്നു​ള്ള അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ സു​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജി​ബി ജോ​സ് വാ​ഴ​ക്കു​ളം യോ​ഗ​ത്തി​നു ന​ന്ദി അ​ർ​പ്പി​ച്ചു. രാ​ജു എ​ബ്ര​ഹാം, എ​ൽ​ദോ പോ​ൾ, ഹ​ണി ബാ​ബു, റോ​ബി​ൻ പൗ​ലോ​സ്, ആ​ൻ. സു​നി​ൽ, ഷേ​ർ​ളി ബി​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​ൻ അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഡേ​യി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ