ആൻ റിയ അബുദാബി ധനസഹായവിതരണം നടത്തി
Monday, September 24, 2018 11:13 PM IST
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിയുടെ (ആൻറിയ അബുദാബി) ആഭിമുഖ്യത്തിൽ, "സാന്ത്വനം -അങ്കമാലിക്കാരു കൈത്താങ്ങ്" എന്ന കാന്പയിനിലൂടെ സമാഹരിച്ച തുക 66 കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

സെപ്റ്റംബർ 16ന് അങ്കമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റോജി എം. ജോൺ എംഎൽഎ സഹായങ്ങൾ വിതരണം ചെയ്തു. ആൻറിയ അബുദാബി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് പടയാട്ടിൽ അധ്യക്ഷത വഹിച്ചു. അങ്കമാലി മുൻസിപ്പൽ ചെയർപേഴ്സൺ എം.എ ഗ്രേസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് നിക്സൺ മാവേലി, ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്സലൻസ് കമ്മിറ്റി കൺവീനർ ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.പി. ലോനപ്പൻ, അൽഫോൻസ വർഗീസ്, റീന രാജൻ, ആന്‍റിയ മുൻ ഭാരവാഹികളായ ജിജോ മണവാളൻ, സി.കെ. സൈമൺ, നൈജോ ഏബ്രഹാം, ബെന്നി മൂഞ്ഞേലി എന്നിവരും പങ്കെടുത്തു.
സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് അസോസിയേഷൻ ഭാരവാഹികളായ കെ.ജെ. സ്വരാജ്, രാജേഷ് കുമാർ, ബോബി സണ്ണി, സാജു ജോസഫ് എന്നിവർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള