അച്ചൻകുഞ്ഞ് മെമ്മോറിയൽ ചീട്ടുകളി മൽസരം
Friday, October 12, 2018 10:29 PM IST
കൊളോണ്‍: ജർമനിയിലെ കുട്ടനാടൻ മലയാളികളുടെ ഹൃദയത്തുടിപ്പായ എടത്വാമേളയുടെ ആഭിമുഖ്യത്തിൽ അച്ചൻകുഞ്ഞു മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള ചീട്ടുകളി (ലേലം 56) മൽസരം ഷ്വെൽമിൽ നടത്തി. ജർമനിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 12 ടീമുകൾ മൽസരത്തിൽ പങ്കെടുത്തു.

കൊളോണിൽ നിന്നുള്ള ഡേവീസ് ആൻഡ് എൽസി വടക്കുംചേരി, ഡേവിഡ് അരീക്കൽ ടീം ഒന്നാം സ്ഥാനവും ട്രോഫിയും കരസ്ഥമാക്കി. രാജൻ മേമടം, ജോയി കുന്പിളുവേലിൽ, പീറ്റർ സെബാസ്റ്റ്യൻ അടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സോബിച്ചൻ ചേന്നങ്കര, ജോസി മണമയിൽ, ജോസുകുട്ടി കല്ലുപുരയ്ക്കൽ, ബാബു യോഗ്യാവീട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മൽസരത്തിന് നേതൃത്വം നൽകിയത്. ആനിമ്മ ചേന്നങ്കര, അമ്മിണി മണമയിൽ, അന്നമ്മ കല്ലുപുരയ്ക്കൽ എന്നിവർ സഹായികളായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ