ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​നെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്കാ​യി ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു
Monday, October 15, 2018 10:40 PM IST
ന്യൂ​ഡ​ൽ​ഹി: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​ദ്യാ​രം​ഭ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ആ​ദ്യാ​ക്ഷ​ര മ​ധു​രം നു​ണ​യാ​നെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്കാ​യി ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. ഒ​ക്ടോ​ബ​ർ 10ന് ​തു​ട​ക്ക​മി​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 19ന് ​സ​മാ​പി​ക്കും. ഒ​ക്ടോ​ബ​ർ 16 ചൊ​വാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് പൂ​ജ​വ​യ്പ്പ്. പു​സ്ത​ക​ങ്ങ​ൾ പൂ​ജ വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വൈ​കു​ന്നേ​രം 5.30നു ​മു​ന്പാ​യി അ​വ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്.

പൂ​ജ​യെ​ടു​പ്പും വി​ദ്യാ​രം​ഭ​വും വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 19 വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 8:30ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ 5:15ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. 7ന് ​ഉ​ഷ:​പൂ​ജ, 8:15ന് ​പൂ​ജ എ​ടു​പ്പ്, 8:30ന് ​വി​ദ്യാ​രം​ഭം.

ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി അ​ല​ങ്ക​രി​ച്ച പീ​ഠ​ത്തി​ലി​രു​ത്തി, ക്ഷേ​ത്ര മേ​ൽ​ശാ​ന്തി നി​ഖി​ൽ പ്ര​കാ​ശ് കു​ട്ടി​ക​ളു​ടെ നാ​വി​ൽ സു​വ​ർ​ണ തൂ​ലി​ക​യാ​ൽ ആ​ദ്യാ​ക്ഷ​ര​ങ്ങ​ളാ​യ ഹ​രിഃ​ശ്രീ കു​റി​ക്കും. 10ന് ​ഉ​ച്ച​പൂ​ജ, 10:30ന് ​ദീ​പാ​രാ​ധ​ന. തു​ട​ർ​ന്ന് സ​മൂ​ഹ ഉൗ​ട്ടു​മു​ണ്ടാ​കും.

വി​ദ്യാ​രം​ഭ​വും മ​റ്റു പൂ​ജ​ക​ളും ബു​ക്ക് ചെ​യ്യു​ന്ന​തി​ന് 9354984525 എ​ന്ന ക്ഷേ​ത്ര ന​ന്പ​രി​ലോ 9654425750 എ​ന്ന ക്ഷേ​ത്ര മാ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള​യു​ടെ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി