ജ​ർ​മ​നി​യി​ൽ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം കി​ട്ടി​യി​ട്ട് നൂ​റു വ​ർ​ഷം
Tuesday, November 13, 2018 10:55 PM IST
ബ​ർ​ലി​ൻ: സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശ​മി​ല്ലാ​ത്തൊ​രു ജ​ർ​മ​നി​യോ? വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കാ​ര്യം. എ​ന്നാ​ൽ, അ​തൊ​രു യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു നൂ​റു വ​ർ​ഷം മു​ൻ​പ്.

1918 ന​വം​ബ​ർ 12നാ​ണ് ജ​ർ​മ​നി​യി​ൽ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം അ​നു​വ​ദി​ച്ച​ത്. അ​തി​ന്‍റെ നൂ​റു വ​ർ​ഷം രാ​ജ്യം ആ​ഘോ​ഷി​ച്ചു. ക്ലാ​ര സെ​റ്റ്കി​ൻ, ഹെ​ഡ്വി​ഗ് ഡോം, ​മി​ന്ന കോ​വ​ർ, ഹെ​ല​ൻ ലാം​ഗെ, അ​നീ​റ്റ ഓ​ഗ്സ്പ്രാ​ഗ്, ലൂ​യി ഓ​ട്ടോ​പീ​റ്റേ​ഴ്സ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ങ്ങ​നെ​യൊ​രു ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പ്ര​മു​ഖ​ർ.

1911ൽ ​അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം തു​ട​ങ്ങി​വ​ച്ച ആ​ളാ​ണ് ക്ലാ​ര സെ​റ്റ്കി​ൻ. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ദു​ർ​മ​ന്ത്ര​വാ​ദി​നി എ​ന്ന് കൈ​സ​ർ വി​ല്യം ര​ണ്ടാ​മ​ൻ ച​ക്ര​വ​ർ​ത്തി അ​വ​രെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും തു​ല്യ​ത​യ്ക്കു​മാ​യി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളാ​യി​രു​ന്നു ഈ വിശേഷണത്തിനു കാ​ര​ണം.

1902 മു​ത​ൽ ത​ന്നെ മി​ന്ന കോ​വ​റെ പോ​ലു​ള്ള സ്ത്രീ​ക​ൾ വോ​ട്ട​വ​കാ​ശ​ത്തി​നാ​യി സം​സാ​രി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ഴു​തി​യി​ട്ടു​ള്ള ആ​ളാ​ണ് ഹെ​ഡ്വി​ഗ് ഡോം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ